പ്രതിഷേധക്കാര്‍ക്കിടയിലേക്കു ട്രക്ക് പാഞ്ഞുകയറി 20 മരണം

| Friday April 21st, 2017

വിജയവാഡ: മണല്‍ മാഫിയ്‌ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുപ്പതിക്കടുത്ത് യെര്‍പെടുവിലാണ് സംഭവം നടന്നത്. പൊലീസ് സ്‌റ്റേഷനു മുന്നിലാണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്.

ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷം സമരക്കാര്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.

ട്രക്കിന്റെ അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് മരണം സംഭവിച്ചത്. സമരക്കാരെ ഇടിച്ചശേഷം ട്രക്ക് നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റവരെ ചെന്നൈ, വെള്ളൂര്‍, തിരുപ്പതി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം രൂപാവീതം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ഏഴു വയസ്സുകാരന്റെ ഒറ്റയാള്‍ പോരാട്ടം, മൂന്നു മണിക്കൂറിനുള്ളില്‍ മദ്യശാല പൂട്ടി

 

Comments

comments

Tags: , ,