കുട്ടികളായാല്‍ ഇങ്ങനെ വേണം; ആറാം ക്ലാസുകാരിക്ക് ലോകത്തിന്റെ കയ്യടി

| Thursday May 11th, 2017

ബെയ്ജിങ്: കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീഴുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരിയുടെ ശ്രമം ലോകത്തിന്റെ കയ്യടി നേടുന്നു. ചൈനയിലെ ഷിന്‍ഷിയാങ് പ്രവിശ്യയിലെ ചെന്‍ കേയു എന്ന ആറാം ക്ലാസുകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍.

സംഭവം ഇങ്ങനെ ചെന്‍ കേയു റോഡിലൂടെ നടന്നു പോകുകയായിരുന്നു. അവിചാരിതമായി റോഡിനോട് ചേര്‍ന്നുള്ള ബഹുനില കെട്ടിടത്തിനു മുകളിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു.

അപ്പോഴാണ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഒരു പിഞ്ചുകുഞ്ഞ് താഴേക്കു പതിക്കുന്നത് അവള്‍ കണ്ടത്. കുഞ്ഞിനെ രക്ഷിക്കുന്നതിനായി അവള്‍ മുന്നോട്ട് ഓടി. കുഞ്ഞിനെ കൈകള്‍ കൊണ്ട് പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അവള്‍ നിന്നതിന്റെ തൊട്ടുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ തട്ടി കുഞ്ഞ് നിലത്തുവീണു. നിലത്തുവീണ കുഞ്ഞിനെ ഇരുകൈകളും കൊണ്ട് അവള്‍ വാരിയെടുത്തു.

ഭാഗ്യത്തിന് കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആറു വയസ്സുകാരിയുടെ പ്രവൃത്തിയെ ലോകം മുഴുവന്‍ പ്രശംസിക്കുകയാണ്.

 

Summary: A primary schoolgirl tried to catch a toddler from falling off a building in central China’s Henan province. CCTV footage shows a two-year-old boy falling and hitting a delivery bag on the back of a motorbike despite the young girl’s attempts to catch him. The boy was taken to hospital and was said to be uninjured in the incident.

 

Comments

comments

Tags: , ,