ആലപ്പുഴയില്‍ വാഹനാപകടം, രണ്ട് മരണം

| Monday February 20th, 2017

ആലപ്പുഴ: ആലപ്പുഴ പുറക്കാട്ട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

കായംകുളം സ്വദേശികളായ ദീപു, രാജന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്താവളത്തില്‍ നിന്ന് കായംകുളത്തേക്കു വരികയായിരുന്നു കാര്‍.

 

 

Comments

comments

Tags: , ,