ഏസറിന്റെ ഐക്കോണിയ ഡബ്ലിയു 4 ടാബ്‌ലറ്റ് വിപണിയിലെത്തി

| Tuesday December 24th, 2013

കൊച്ചി: രാജ്യത്തെ പ്രമുഖ പി സി നിര്‍മാതാക്കളായ ഏസര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ടാബ്‌ലറ്റ് വിപണിയിലെത്തിച്ചു. 20.32 സെന്റിമീറ്റര്‍ വലിപ്പമുള്ള ഐക്കോണിയ ഡബ്ലിയു ഫോര്‍ ടാബ്‌ലറ്റ് നിരവധി സവിശേഷതകളോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ വ്യക്തതയും മിഴിവുമുള്ള ടാബ്‌ലറ്റില്‍ വിന്‍ഡോസ് 8.1, നാലാം തലമുറയിലെ ഇന്റെല്‍ ആറ്റം പ്രോസസറുകളാണ് ഉള്ളത്.

നാലാം തലമുറയിലെ ഇന്റെല്‍ ആറ്റം പ്രോസസര്‍ അതിവേഗ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. വെബ് ബ്രൗസിങ്ങിന് പത്തുമണിക്കൂര്‍ വരെയും വീഡിയോ പ്ലേബാക്കിന് എട്ടുമണിക്കൂര്‍ വരെയും ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭാരം 415 ഗ്രാം മാത്രമാണ്. കനം 10.75 മില്ലി മീറ്ററും.

ഇന്റര്‍നെറ്റ് കണക്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് സ്‌ക്രീന്‍ ഓഫാണെങ്കിലും ഡാറ്റകളും ആപ്ലിക്കേഷനുകളും ഏതുനേരവും റിഫ്രെഷ് ചെയ്യാനും അപ്ടുഡേറ്റ് ആക്കാനുമുള്ള ഇന്‍സ്റ്റന്റ് ഗോ പോലുള്ള വിന്‍ഡോസ് 8.1ന്റെ എല്ലാ സവിശേഷതകളും ഇതിലുണ്ട്.

ഏസര്‍ ക്രഞ്ച് കീബോര്‍ഡും ഏസര്‍ ക്രഞ്ച് കവറുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. 32 ജിബിയുടേതിന് 24999 രൂപയും 64 ജിബിക്ക് 26999 രൂപയുമാണ് വില. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകളില്‍ ഇവ ലഭ്യമാണ്. ഫ്ളിപ്പ്കാര്‍ട്ടിലൂടെ ഓണ്‍ലൈനായും വാങ്ങാം.

 

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ഉറപ്പാക്കിയ ടിക്കറ്റില്‍ ബന്ധുക്കള്‍ക്കും ട്രെയിന്‍ യാത്ര അനുവദിക്കും

തപാല്‍ വകുപ്പ് എടിഎം കൗണ്ടറുകള്‍ തുടങ്ങുന്നു

പവര്‍ സ്റ്റിയറിംഗുമായി നാനോ വരുന്നു

ഫോണ്‍ പ്രണയം മൂത്ത നായിക നിത്യവും മട്ടണ്‍ ബിരിയാണി ചോദിച്ചു, ഒടുവില്‍ പാവം നായകന് പൊതിരെ തല്ലും

മസ്കറ്റില്‍ വിദേശികളുടെ രക്ഷിതാക്കള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കി

കെജ്രിവാള്‍ മുഖ്യമന്ത്രിയാവും; മന്ത്രിമാര്‍ ചവുന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കില്ല

ഇന്ത്യാ ടുഡേ സര്‍വേ: വികസനത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം

വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡോളര്‍ സഹോദരീ ഭര്‍ത്താവിന്റെയാണെന്ന് ദിലീപ്

നികുതി വെട്ടിപ്പ്: ദിലീപിനെ ചോദ്യം ചെയ്യും

ലൈംഗികാരോപണം; ക്യാപ്റ്റന്‍ ടി.വി എഡിറ്ററെ അറസ്റ്റ് ചെയ്തു

ജയന്തിയെ രാഹുല്‍ കെട്ടുകെട്ടിച്ചു, വയലാര്‍ രവിയും രാജിവച്ചേക്കും

ഗുജറാത്ത് പിടിക്കാന്‍ ആം ആദ്മി, 26 ലോക്‌സഭാ സീറ്റിലും മത്സരിക്കും

അധികാരത്തിലെത്തിയാല്‍ വാഗ്ദാനങ്ങള്‍ പാലിക്കും: അരവിന്ദ് കെജ്രിവാള്‍

ഫഹദ് ഫാസിലിന്റെ അനുജനും സിനിമയിലേക്ക്

ജയസൂര്യ അന്ധനാവുന്നു

മുകേഷും ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നു

മോഡിക്ക് പറ്റിയ അബദ്ധങ്ങള്‍

 

Acer has launched the successor to the Iconia W3 tablet, the Iconia W4 in India. The Acer Iconia W4 32GB variant will be available at Rs. 24,999, while the 64GB variant of the tablet will be available at Rs. 26,999.Acer launched the Iconia W4 for the US in October this year.The Acer Iconia W4 tablet runs Windows 8.1, Microsoft’s latest operating system for desktops, notebooks and x86 tablets. Windows 8.1 brings new additions like enhanced searching and sharing features Internet Explorer 11, improved touch optimisation and brings back the ‘Start’ button.

Comments

comments

Tags: ,