എഐഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ഭൂരിഭാഗം മന്ത്രിമാരും നേതൃത്വവുമായി ഇടഞ്ഞു

| Monday April 17th, 2017

ചെന്നൈ: എടപ്പാടി കെ. പളനിസ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും അണ്ണാ ഡിഎംകെ നേതൃത്വമായി ഇടഞ്ഞ് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കുപോകാനൊരുങ്ങുന്നു.

മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായി ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയും അനന്തരവന്‍ ടി.ടി.വി.ദിനകരനും രണ്ടു ദിവസത്തിനുള്ളില്‍ രാജിവച്ച് ഒഴിയണമെന്നും അല്ലെങ്കില്‍ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

പാര്‍ട്ടിയുടെ ചിഹ്നം രണ്ടില സ്വന്തമാക്കണം. അമ്മ തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. പാര്‍ട്ടി നേതൃത്വവുമായി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ക്ക് വിയോജിപ്പുള്ളത്. വി.കെ.ശശികലയും കുടുംബവും പാര്‍ട്ടിവിട്ടുപോയാല്‍ വിമതനേതാക്കള്‍ തിരിച്ചെത്തും.

പാര്‍ട്ടിയെ രക്ഷിക്കണമെന്ന ആഗ്രമാണ് പനീര്‍ശെല്‍വത്തിനും ഉള്ളതെന്ന് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കള്‍ പറഞ്ഞു.

 

Comments

comments

Tags: , ,