102 വയസ്സുളള അച്ഛനായി ബച്ചന്‍, 75 കാരന്‍ മകനായി ഋഷി കപൂര്‍

| Saturday May 20th, 2017

ബോളിവുഡിലെ ഇതിഹാസ നായകന്മാര്‍ ഒരുമിക്കുന്നു. അതും 26 വര്‍ഷങ്ങള്‍ക്കു ശേഷം. തീഷ്ണ യൗവ്വനം ബച്ചനും പ്രണയാതുര മുഖം ഋഷി കപൂറും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ബച്ചന്‍ അച്ചനും ഋഷി കപൂര്‍ മകനുമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയാണുള്ളത്.

102 കാരന്‍ അച്ഛനായി ബച്ചന്‍ വെളളിത്തിരയിലെത്തുമ്പോള്‍, ബച്ചന്റെ സമകാലികനായ ഋഷികപൂര്‍ 75 കാരന്‍ മകനായാണ് അഭിനയിക്കുന്നത്.

102 നോട്ട് ഒട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി.

ബച്ചനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

 

Comments

comments

Tags: , ,