അറബിക് അധ്യാപക പരീക്ഷ

| Thursday October 3rd, 2013

തിരുവനന്തപുരം: 2013 വര്‍ഷത്തെ പുതിയ സ്‌കീമിലുള്ള അറബിക് അധ്യാപക പരീക്ഷയും മുന്‍വര്‍ഷങ്ങളില്‍ പരീക്ഷ എഴുതി വിജയിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന അവസര പരീക്ഷയും നവംബര്‍ 11 മുതല്‍ തിരുവനന്തപുരം (മണക്കാട്), കൊല്ലം, മലപ്പുറം, ഗവണ്‍മെന്റ് റ്റി.റ്റി.ഐകളില്‍ നടത്തും. പരീക്ഷാഫീസ് പിഴയില്ലാതെ ഒക്ടോബര്‍ 10 വരെയും 10 രൂപ പിഴയോടുകൂടി ഒക്ടോബര്‍ 15 വരെയും അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നോ പരീക്ഷാ കേന്ദ്രത്തില്‍ നിന്നോ ലഭിക്കും.

Comments

comments