മണിപ്പൂരില്‍ തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ കരസേന മേജര്‍ കൊല്ലപ്പെട്ടു

| Thursday April 14th, 2016

ന്യൂഡല്‍ഹി: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേന മേജര്‍ കൊല്ലപ്പെട്ടു.

മണിപ്പൂരിലെ തമേങ്‌ലോങ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

കരസേന മേജര്‍ അമിത് ദേസ്‌വാളാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഝാര്‍ സ്വദേശിയാണ് മേജര്‍ അമിത് ദേസ്‌വാള്‍.

ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.

രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക സേനയും സംയുക്തമായി തിരച്ചില്‍ നടത്തുമ്പോഴാണ് ഏറ്റുമുട്ടല്‍.

 

 

 

 

Comments

comments

Tags: , , ,