ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന് മാന്‍ ബുക്കര്‍ പ്രൈസ്

| Wednesday October 15th, 2014

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി. അന്‍പതിനായിരം പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) ആണ് സമ്മാനത്തുക.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ യു.കെ, അയര്‍ഡലന്‍ഡ് എന്നിവിടങ്ങളിലെ എഴുത്തുകാര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വരെ ബുക്കര്‍ പുരസ്‌കാരം നല്‍കിയിരുന്നത്. ഇംഗ്‌ളീഷില്‍ എഴുതുന്ന എല്ലാവര്‍ക്കും ബുക്കര്‍ പ്രൈസ് നല്‍കാനുള്ള തീരുമാനം അമേരിക്കയുടെ കടന്നു കയറ്റത്തിന് കാരണമാവുമെന്ന് ഇതിനോടംക തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കൊല്‍ക്കത്തയില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച നീല്‍ മുഖര്‍ജിയുടെ ‘ദി ലൈവ്‌സ് ഒഫ് അദേഴ്‌സ് എന്ന നോവലടക്കം ആറ് കൃതികളാണ് ബുക്കര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.

രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കി ഒരുക്കിയ ‘ദി നാരോ റോഡ് ടു ദി ഡീപ് നോര്‍ത്ത്’ എന്ന നോവലിനാണ് പുരസ്‌കാരം. രണ്ടാം ലോക മഹായുദ്ധ കാലത്ത് തായ്‌ലന്‍ഡില്‍ നിന്ന് ബര്‍മയിലേക്ക് റെയില്‍പാത നിര്‍മിച്ച കഥയാണ് നോവലിന്റെ ഇതിവൃത്തം.

ഫ്‌ലാനഗന്റെ ആറാമത്തെ നോവലാണിത്. 1961ല്‍ ടാസ്മാനിയയില്‍ ജനിച്ച ഫ്‌ളാനഗന്‍ ബൂക്കര്‍ സമ്മാനം നേടുന്ന മൂന്നാമത്തെ ആസ്‌ട്രേലിയക്കാരനാണ്. തോമസ് കെനലി, പീറ്റര്‍ കാറെ എന്നിവരാണ് ഇതിനു മുന്പ് ബുക്കര്‍ പുരസ്‌കാരം നേടിയ ആസ്‌ട്രേലിയക്കാര്‍.

പന്ത്രണ്ട് വര്‍ഷം കൊണ്ടാണ് ഫ്‌ളാനഗന്‍ നോവല്‍ പൂര്‍ത്തിയാക്കിയത്. നോവല്‍ പൂര്‍ത്തിയാക്കിയ ദിവസം അദ്ദേഹത്തിന്റെ പിതാവ് മരിവാര്‍ത്തയായിരുന്നു.

 

Australian author Richard Flanagan has won the £50,000 Man Booker Prize for his wartime novel The Narrow Road to the Deep North.

“It’s a remarkable love story as well as story about human suffering and comradeship,” said AC Grayling, chair of the judges.

Flanagan’s novel is set during the construction of the Thailand-Burma Death Railway in World War Two.

It was announced as the winner on Tuesday night at London’s Guildhall.

This was the first year that the Man Booker prize had been open to all authors writing in English, regardless of nationality. Some writers had expressed fears that the change in the rules could lead to dominance by US authors.

Flanagan, 53, was presented with his prize by The Duchess of Cornwall.

Comments

comments

Tags: ,