ബാബറി മസ്ജിദ് : അദ്വാനിക്കെതിരായ കേസില്‍ ഇന്ന് ഉത്തരവ്

| Wednesday April 19th, 2017

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബുധനാഴ്ച ഉത്തരവുണ്ടായേക്കും. മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പെടെ 13 പേരുടെ ഗൂഢാലോചനക്കുറ്റം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മാര്‍ച്ച് ആറിന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അദ്വാനി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് ഗൂഢാലോചനക്കുറ്റം ചുമത്തിയെങ്കിലും വിചാരണക്കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

Babri Masjid demolition case: SC Judgement on LK Advani, MM Joshi and UmaBharati likely today

Comments

comments

Tags: , ,