ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഡെപ്യൂട്ടി കളക്ടര്‍

| Tuesday May 16th, 2017

ഹൈദരാബാദ്: ബാഡ്മിന്റന്‍ താരം പിവി സിന്ധുവിനെ ആന്ധ്രാപ്രദേശില്‍ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതിന് ആവശ്യമായ നിയമഭേദഗതി ചൊവ്വാഴ്ച ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പാസാക്കി. നിയമഭേദഗതിക്ക് ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ അനുമതിയും നല്‍കി. ഉടന്‍ സിന്ധുവിന് നിയമന ഉത്തരവ് ലഭിക്കും.

റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, മൂന്നു കോടി രൂപയും 1000 സ്‌ക്വര്‍ ഫീറ്റ് യാര്‍ഡും സര്‍ക്കാര്‍ സിന്ധുവിനു നല്‍കി.

ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മാനേജറാണ് സിന്ധു ഇപ്പോള്‍.

 

Comments

comments

Tags: , ,