വിളര്‍ച്ച മാറാന്‍ തൊലി കറുത്ത നേന്ത്രപ്പഴം കഴിക്കാം

By Heath Desk | Wednesday September 28th, 2016

പോഷണങ്ങളുടെ കലവറയാണ് നേന്ത്രപ്പഴം. ഭക്ഷണത്തില്‍ നിത്യവും ഒരു നേന്ത്രപ്പഴം ഉള്‍പ്പെടുത്താം. എല്ലാ പ്രായക്കാര്‍ക്കും വിറ്റാമിനുകള്‍, അന്നജം, ധാതുലവണങ്ങള്‍ എന്നിവയുടെ മികച്ച സ്രോതസ്സായ ഇവ കഴിക്കാം.

ഊര്‍ജ്ജത്തിന്റെ കലവറയാണ് നേന്ത്രപ്പഴം. ഒരു പഴത്തില്‍ ഏകദേശം 100 കലോറി ഊര്‍ജ്ജമുണ്ട്. നിത്യവും കഴിച്ചാല്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ് പരിഹരിക്കാം.

ബിപി കുറയ്ക്കും
നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യമുണ്ട്. ബിപി കുറയ്ക്കാനും അതിറോസ്‌ക്ലിറോസിസ് പോലെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കാനും പൊട്ടാസ്യത്തിനു കഴിവുണ്ട്. ഇവ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പക്ഷാഘാത സാധ്യതയും ഗണ്യമായി കുറയ്ക്കാനാവും.

മലബന്ധം മാറ്റാം
നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. പ്രകൃതി ദത്തമായ അന്റാസിഡുകളായ ഇവ വയറിനുള്ളിലെ അസിഡിറ്റി കുറയ്ക്കും.

അള്‍സറിനെയും കാന്‍സറിനെയും പതിരോധിക്കും
നേന്ത്രപ്പഴത്തിലെ പ്രോട്ടിയേസ് ഇന്‍ഹിബിറ്റേഴ്‌സ് എന്ന ഘടകം അള്‍സറിനെ പ്രതിരോധിക്കും. കുടലിലെ ഗുണകരമായ പ്രോ-ബയോട്ടിക് ബാക്ടീരിയകളെ സംരക്ഷിച്ചു നിര്‍ത്താനുള്ള ഘടകങ്ങളും ഇവയിലുണ്ട്. പ്രോ-ബയോട്ടിക് ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും കുറയ്ക്കും.

വിളര്‍ച്ചയ്ക്കു പരിഹാരം
വിളര്‍ച്ച പരിഹരിക്കാന്‍ നേന്ത്രപ്പഴം ഉത്തമമാണ്. തൊലി കറുത്ത നേന്ത്രപ്പഴം ഇതിനായി കഴിക്കണം. തൊലി കറുത്തു തുടങ്ങുമ്പോള്‍ ഇവയിലെ അയണിന്റെ അളവ് വര്‍ദ്ധിക്കും.

പ്രമേഹരോഗികള്‍ക്കു നന്നല്ല
പ്രമേഹരോഗികള്‍ നേന്ത്രപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുതലാണ്. ഫ്രക്ടോസ് , സുക്രോസ്, ഗ്ലൂക്കോസ് എന്നിവയാണ് നേന്ത്രപ്പഴത്തിലുള്ളത്.

 

 

Comments

comments

Tags: , , , , , ,