കിടപ്പറയില്‍ ഈ നിങ്ങള്‍ അബദ്ധങ്ങള്‍ കാണിക്കാറുണ്ടോ?

| Saturday February 1st, 2014

പങ്കാളിയുമായി വികാരതീവ്രമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് സങ്കല്പിക്കുക. വികാരത്തിന്റെ പരകോടിയില്‍ രതിമൂര്‍ച്ഛ പ്രാപിച്ചുകഴിഞ്ഞാലുടന്‍ പങ്കാളി തിരിഞ്ഞുകിടന്നു ഉറങ്ങുകയോ അല്ലെങ്ങില്‍ പത്രമോ പുസ്തകമോ വായിക്കാന്‍ പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്തു തോന്നും?

അനുഭവിച്ച ലൈംഗിക ഉല്ലാസത്തിന്റെ എല്ലാ സുഖവും നശിപ്പിക്കാന്‍ ഇത്തരം കൊച്ചുകൊച്ചു തെറ്റുകള്‍ ഇടയാക്കും.പരസ്പര ബന്ധത്തെപ്പോലും ഇത്തരം കാര്യങ്ങള്‍ ബാധിക്കാം.
ഇത്തരം വേളകളില്‍ പങ്കാളിക്ക് ഉണ്ടാക്കുന്ന തോന്നല്‍ നിങ്ങള്‍ ലൈംഗിക ബന്ധത്തിനിടയ്ക് മറ്റുചിന്തകളില്‍ വ്യപരിക്കുകയായിരുന്നു എന്നാണ്. അറിയാതെ പറ്റുന്ന ഈ അബദ്ധങ്ങള്‍ രതിക്രീഡയുടെ സുഖം തന്നെ നശിപ്പിക്കാം.

ലൈംഗിക ബന്ധത്തിന്റെ അവസാനം പൊടുന്നനെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പങ്കാളിയുടെ മനസ്സില്‍ ബന്ധപ്പെടുന്ന സമയത്തുതന്നെ വേറെ ചിന്തകള്‍ കടന്നു കൂടിയിരിക്കാം. അപ്പോള്‍ ലൈംഗിക കേളികള്‍ക്ക് ശേഷം മറ്റു കാര്യങ്ങളിലേക്ക് യാന്ത്രികമായി മനസ്സ് പോകാം.

sex-texting-vyganews

ഇത്തരം പ്രവൃത്തികള്‍ പങ്കാളിയെ തനിച്ചാക്കിയിട്ടു പോകുന്നത്തിനു തുല്യമാണ്. രതിമൂര്‍ച്ഛയോടു കൂടിഅവസനിക്കുന്നില്ല ലൈംഗികബന്ധം. രതിമൂര്‍ച്ഛയോടെ എല്ലാം അവസാനിപ്പിച്ചു പോകുന്ന വ്യക്തികള്‍ തങ്ങളുടെ ലൈംഗികജീവിതം തന്നെയാണ് തുലാസില്‍ വയ്ക്കുന്നത് .

സാധാരണ പറ്റാറുള്ള ചില ലൈംഗിക അബദ്ധങ്ങള്‍

ഉറക്കം: ലൈംഗികബന്ധത്തിനു ശേഷം ഉടനെ കിടന്നുറങ്ങുന്നതു രതിമൂര്‍ച്ഛയുടെ സുഖം പോലും തല്ലിക്കെടുത്താന്‍ പോന്ന ഒരു ലൈംഗിക അബദ്ധമാണ് . തന്റെയും പങ്കാളിയുടെയും പ്രകടനത്തിനെ വിലയിരുത്താനും, പങ്കാളികള്‍ തമ്മിലുള്ള മാനസിക ബന്ധം തീവ്രമാക്കാനുമുള്ള സുവര്‍ണാവസരമാണ് ഇതുവഴി നഷ്ടപ്പെടുക.

കുളിമുറിയിലേക്ക് : തീവ്രമായ ലൈംഗിക ബന്ധത്തിനിടയില്‍ പങ്കാളികള്‍ വൃത്തിക്ക് കാര്യമായ സ്ഥാനം കൊടുക്കാറില്ല . എന്നാല്‍ ബന്ധപ്പെട്ടതിനു ശേഷം ഉടനെ ദേഹ ശുദ്ധി വരുത്താന്‍ പോകുന്നത് വലിയ മണ്ടത്തരമാണ് . പങ്കാളി ചിലപ്പോള്‍ വീണ്ടും ലൈംഗിക ബന്ധത്തിന് തയ്യാറെടുത്തു വരുന്ന അവസരത്തിലാകും നിങ്ങള്‍ ഔചിത്യമില്ലാതെ കുളിമുറിയിലേക്ക് കയറിപ്പോവുക.

കൂട്ടുകാരെ വിളിക്കുക : പാതിരാത്രിക്ക് പ്രധാനപെട്ട ജോലി കാര്യങ്ങള്‍ പറയാന്‍ ഇല്ലെന്നിരികെ ചെറിയ കുശലാന്വേഷണങ്ങള്‍ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുക. ലൈംഗികബന്ധത്തിനിടയ്ക്കും അതു കഴിഞ്ഞാലും പൂര്‍ണ ശ്രദ്ധ പങ്കാളിക്ക് കൊടുക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം അവസരങ്ങളെ അലോസരപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കുക.

sex-life_vyganews

ജോലിയോടു ജോലി : ലൈംഗികതൃപ്തി മുഴുവനായി പങ്കാളിക്ക് നല്‍കാതെ രതിമൂര്‍ച്ഛയോടു കൂടി ജോലിക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഒരാള്‍ തന്റെയും പങ്കാളിയുടെയും സംതൃപ്തികരമായ ലൈംഗിക ജീവിതം ഹോമിക്കുകയാണ്.

മാറിക്കിടക്കുക : സാധാരണയായി പ്രത്യേകമാണ് കിടക്കുകയെങ്കിലും, തീവ്രമായ ലൈംഗിക ബന്ധത്തിനു ശേഷം പങ്കാളിയോടൊപ്പം കിടന്നുറങ്ങുന്നതാണ് ഉചിതം.

കുട്ടികള്‍ പുറത്ത് : പല അമ്മമാരും ലൈംഗികബന്ധത്തിനു ശേഷം കുട്ടികളെ കൂടെ കിടത്താനായി കൊണ്ടുവരാറുണ്ട്. എന്നാല്‍ കൂടുതല്‍ ഊര്‍ജത്തോടെ അടുത്ത ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുന്ന പങ്കാളിയുടെ വികാരം മനസ്സിലാക്കാതെ ഇങ്ങനെ ചെയ്യുന്നത് ദാമ്പത്യത്തിനു തന്നെ ഉലച്ചിലുണ്ടാക്കിയേക്കാം.

ആഹാരം കഴിക്കുക : ലൈംഗിക ബന്ധത്തിന്റെ ഒടുവില്‍ ഓടിച്ചെന്ന് ആഹാരം കഴിക്കുന്നത് പങ്കാളിയില്‍ അരോചകമായ വികാരം ഉളവാക്കിയേക്കാം. താനുമായിട്ടുള്ള ലൈംഗിക ബന്ധം പങ്കാളി ആസ്വദിച്ചില്ലെന്നും ബന്ധപ്പെടുന്ന വേളയില്‍ മുഴുവന്‍ വിശപ്പിനെക്കുറിച്ചുള്ള ചിന്തയിലായിരുന്നു എന്ന തോന്നലും പങ്കാളിയുടെ മനംമടുപ്പിക്കാം.

Comments

comments

Tags: , ,