ഭോപാല്‍ ഏറ്റുമുട്ടല്‍ കൊലപാതകം: പറയുന്നതിലെല്ലാം വൈരുദ്ധ്യം, ഉത്തരം മുട്ടി പൊലീസ്, ജുഡിഷ്യല്‍ അന്വേഷണത്തിന് ആവശ്യം ശക്തം

| Tuesday November 1st, 2016

ന്യൂഡല്‍ഹി : ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവുചാടിയ എട്ടു സിമി ഭീകരരെ വെടിവച്ചു കൊന്ന സംഭവം വന്‍വിവാദമായി മാറുന്നു. ഇതു വ്യാജ ഏറ്റുമുട്ടലാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുകയും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെയാണ ്‌പൊലീസ് കുടുങ്ങിയിരിക്കുന്നത്.

സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ മദ്ധ്യപ്രദേശ് പൊലീസ് പണിപ്പെടുന്നുണ്ട്. പല ദൃശ്യങ്ങളും ഇതുസംബന്ധിച്ചു പുറത്തുവന്നതാണ് സംഗതി പുലിവാലാക്കിയിരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഭോപ്പാല്‍ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ യോഗേഷ് ചൗധരി വ്യക്തമാക്കി. തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് അക്രമികളെ വെടിവച്ചുകൊന്നതെന്നും തടവുകാരില്‍ നിന്നു നാല് ആയുധങ്ങള്‍ പിടിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പിന്നാലെ, ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് നടത്തിയ പ്രസ്താവനയാണ് പൊലീസിനെ വെള്ളം കുടിപ്പിക്കുന്നത്. തടവുചാടിയവരുടെ കയ്യില്‍ ജയിലില്‍ നിന്നുള്ള സ്റ്റീല്‍ പ്‌ളേറ്റുകള്‍ അല്ലാതെ ഒന്നുമുണ്ടായിരുന്നില്ലെന്നും തടവുകാര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാലാണ് വെടിവച്ചു കൊന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ തന്നെ വൈരുദ്ധ്യമുള്ളതായതോടെ എന്തു മറുപടി പറയണമെന്ന് അറിയാത്ത നിലയിലാണ് പൊലീസ്.

മരിച്ചയാള്‍ക്കു നേരേ ഒരു പൊലീസുകാരന്‍ വെടിവയ്ക്കുന്നതാണ് ഒരു ദൃശ്യം. കീഴടങ്ങാന്‍ ഒരുങ്ങിയവരെ പൊലീസ് വെടിവെച്ചു കൊന്നെന്ന് ഒരു ഗ്രാമീണന്‍ പറയുകയും ചെയ്തതും പൊലീസിനു തലവേദനയായി. ഒരു കൂട്ടം ആള്‍ക്കാര്‍ കുറേ അകലത്തില്‍ നില്‍ക്കുന്നതിന്റെ ദൃശ്യവും മറ്റൊരു കല്‍പ്പില്‍ പുറത്തുവന്നു.

നിര്‍ത്തൂ. അഞ്ചു പേര്‍ നമ്മളോട് സംസാരിക്കാന്‍ ഒരുങ്ങുന്നു എന്ന് ഒരു കല്‍പ്പിംഗില്‍ പൊലീസ് തന്നെ പറയുന്നുണ്ട്. മൂന്ന് പേര്‍ ഓടിരക്ഷപ്പെടാന്‍ ഒരുങ്ങുന്നു അവരെ വളയൂ എന്നു തൊട്ടു പിന്നാലെ പറയുന്നതും കേള്‍ക്കാം. ഇതിനു പിന്നാലെ വെടിയൊച്ച മുഴങ്ങുന്നു.

മൃതദേഹങ്ങള്‍ പൊലീസുകാര്‍ പരിശോധിക്കുന്നത് ഗ്രാമത്തിലെ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതെന്ന് പറയുന്ന മറ്റൊരു കല്‍പ്പിംഗും പുറത്തുവന്നിട്ടുണ്ട്. ഒരാളുടെ ശരീരത്തിലെ ബെല്‍റ്റില്‍ നിന്ന് സ്റ്റീല്‍ പ്‌ളേറ്റ് പോലെ തോന്നുന്ന സാധനം വലിച്ചെടുത്തതിന്റെ തൊട്ടു പിന്നാലെ ഇയാളെ വെടിവയ്ക്കുന്നതു കാണാം.

നടന്നിരിക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും സുപ്രീംകോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സംശയകരമായ കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Bhopal encounter killing: lapses admitted

While a video showed prisoners who escaped from a Bhopal jail being shot at close range, raising serious questions about the police‘s action, the Minister of Jails for Madhya Pradesh told reporters that ‘You should praise us for killing the accused even though they escaped’ while admitting to ‘lapses’.

The eight men were members of the banned group SIMI (Students Islamic Movement of India) and had been jailed for charges ranging from murder to sedition. But the details of their breakout from the highsecurtiy Cetnral Jail and the footage of them being gunned down has േൃശggered conflicting information from officials.

The police claimed they killed a securtiy guard at the jail before managing to scale a wall over 30 feet high. There are conflicting reports of how they escaped a minister said they tied bedsheets together.

A video shot hours later, allegedly by a policeman after the prisoners were found on the outskirts of Bhopal in a thickly forested area, reveals voices that ask why the shooting is being filmed; another is heard saying ‘put a bullet in his chest’.

 

 

 

 

Comments

comments

Tags: , ,