തങ്ങളോട് അലോചിക്കാതെ പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബിജെഡിഎസിന് ഇല്ലെന്ന് വെള്ളാപ്പള്ളി

| Monday March 20th, 2017

കോഴിക്കോട്: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ തങ്ങളോട് ആലോചിക്കാതെ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പിയുടെ നടപടിക്കെതിരേ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്നും
മുന്നണിയില്‍ ആലോചിക്കാതെയാണ് മലപ്പുറത്തെ സ്ഥാനാര്‍ഥിയായി ബി.ജെ.പി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചതെന്നും ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി സ്ഥാനാര്‍ഥി എങ്ങനെ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയാകും? എന്‍.ഡി.എ സ്ഥാനാര്‍ഥിയെ തീരുമാനിക്കട്ടെ. പിന്തുണക്കണോ എന്ന് അപ്പോള്‍ ആലോചിക്കാം. കേരളത്തില്‍ എന്‍.ഡി.എ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് ആരും കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസിന്റെ അണികള്‍ ബി.ജെ.പിയില്‍ ലയിക്കുമെന്ന് ആരും കരുതേണ്ടതില്ല. ബി.ജെ.പിയെക്കാള്‍ ശക്തി കേരളത്തില്‍ ബി.ഡി.ജെ.എസിനുണ്ട്. ഏതു മുന്നണിയുമായും ഭാവിയില്‍ ബി.ഡി.ജെ.എസ് സഹകരിച്ചേക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Comments

comments

Tags: ,