കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

March 30th, 2016

കിളിമാനൂര്‍: പ്രസിദ്ധമായ കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 2016 മേയ് ഒന്നു മുതല്‍ എട്ടു വരെ നടക്കും. വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദികുല കോവിലും ഇതു തന്നെയാണ്. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേമന തെക്കേടത്ത്് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി ഭാഗവത സപ്താഹ യജ്ഞത്തിനു ഭദ്രദീപംകൊളുത്തും. യജ്ഞാചാര്യന്‍ കാരോട് പര...More »


എസ്ഇ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി

October 18th, 2015

ശബരിമല: ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കോട്ടയം സ്വദേശി എസ്ഇ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ഇഎസ് ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു. സാപാനത്ത് ഇന്നു രാവിലെ നടന്ന നറുക്കെടുപ്പില്‍ പന്തളം രാജകുടുംബത്തിലെ ഇളമുറക്കാരാണ് നറുക്കെടുത്തത്. നവംബര്‍ 16ന് നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാകും ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നടകള്‍ തുറക്കുക. ഒരു വര്‍ഷമാണ് പുറപ്പെടാ മേല്‍ശാന്തിമാരുടെയും സേവന കാലം. ശങ്കരന്‍ നമ്പൂതിരി കോട്ടയം തിരുവഞ്ചൂര്‍ അയ...More »

Tags:

നഗരത്തെയാകെ അമ്പലമുറ്റമാക്കി ആറ്റുകാലമ്മയ്ക്കു പൊങ്കാല  

March 5th, 2015

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങളുടെ പൊങ്കാല സമര്‍പ്പണം. നഗരത്തെയാകെ അമ്പലമുറ്റമാക്കിയായിരുന്നു പൊങ്കാല. ക്ഷേത്രത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നിരന്നു. നാല്‍പതുലക്ഷത്തോളം പേര്‍ ഇക്കുറി പൊങ്കാലയിട്ടുവെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു. നഗരത്തിലെ എല്ലാ വഴികളും പൊങ്കാലക്കാരെകൊണ്ട് നിറഞ്ഞിരുന്നു. സന്നദ്ധ സേവകര്‍ ഭക്തര്‍ക്ക് ഭക്ഷണവും ശീതളപാനീയങ്ങളും നല്കി. ദേശീയ പാതയില്‍ അമ്പലത്തറ കല്ലടിമുഖം മുതല്‍ ആനയറ വേള്‍ഡ് മാര്‍ക്കറ്റ് വരെ പൊങ്കാല അടുപ്പുകള്‍ നിരന്നു. മറുവശത്ത് കരമ...More »


ആറ്റുകാല്‍ പൊങ്കാലയ്ക്കു ഭക്തിസാന്ദ്രമായ തുടക്കം

March 5th, 2015

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഗമമായ ആറ്റുകാല്‍ പൊങ്കാലയ്ക്കു വിശുദ്ധമായ തുടക്കം. പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന ഇന്ന് വ്രതശുദ്ധിയോടെ ലക്ഷോപലക്ഷം ഭക്തകളാണ് പൊങ്കാലയിടാന്‍ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 10.15ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം മേല്‍ശാന്തി കണ്ണന്‍പോറ്റിക്കു കൈമാറി ക്ഷേത്രതിടപ്പള്ളിയിലെ അടുപ്പില്‍ ജ്വലിപ്പിച്ച ശേഷം അതേ ദീപം പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു. ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടി ഈ ചടങ്ങുകള്‍ക്കുണ്ടായിരുന്നു. ഒപ്പം...More »

Tags:

ശിവാരാത്രി തൊഴാന്‍ ആലുവയില്‍ ഭക്തസഹസ്രങ്ങള്‍

February 17th, 2015

ആലുവ: ശിവരാത്രി നാളില്‍ പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കാന്‍ ആലുവ മണപ്പുറത്ത് ഭക്തസഹസ്രങ്ങളെത്തി. ജഡായുവിന് ഇവിടെ വച്ചാണ് ശ്രീരാമന്‍ ബലിയിട്ടതെന്നാണ് വിശ്വാസം. ഇരുന്നൂറോളം ബലിത്തറകളാണ് ഒരുക്കിയത്. ക്ഷേത്ര ദര്‍ശനത്തിനും തിരക്ക് വലിയ തിരക്കാണ്. പ്രത്യേക പൂജകളും ഉണ്ടായിരുന്നു. ശിവരാതി വ്രതമെടുക്കുന്നവര്‍ക്ക് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ശിവക്ഷേത്രങ്ങളിലും വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു. മിക്ക ശിവക്ഷേത്രങ്ങളിലും ഇന്ന് ഉത്സവദിനമാണ്.   Aluva sivarathri  More »

Tags:

ശരണവഴികളെല്ലാം ശബരിമലയിലേക്ക്

November 16th, 2014

ശബരിമല : ഇനി എല്ലാ ശരണവഴികളും ശബരിമലയിലേക്ക്. ഇന്നു വൈകിട്ട് നട തുറക്കും.വൃശ്ചികം ഒന്ന് നാളെയാണ്. ശരണപാതകളുടെ നവീകരണം പൂര്‍ണതോതിലായിട്ടില്ലെങ്കിലും സുഗമമായ അയ്യപ്പദര്‍ശനത്തിന് ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. പമ്പയില്‍ 15കോടി ചെലവില്‍ നിര്‍മിച്ച ആരോഗ്യഭവന്‍ തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകും. മല കയറുന്നവര്‍ക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടു നേരിടുമ്പോള്‍ പത്തനംതിട്ടയിലെയോ കോട്ടയത്തെയോ ആശുപത്രികളിലെത്തിക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. കാനന പാതയിലെ തരിക്കിനിടയിലൂടെ ആശുപത്...More »

Tags: , ,

നിങ്ങളുടെ ഈ ആഴ്ച – മാര്‍ച്ച് 23 മുതല്‍ 29 വരെ

March 24th, 2014

അശ്വതി ധനാഗമത്തിന് യോഗം കാണുന്നു. സ്വന്തമായി തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസ്സം നേരിടും. അസമയത്തുള്ള യാത്രകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടുന്നത് മൂലം ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരും. വിനോദയാത്രകള്‍ക്കുള്ള അവസരം തേടിയെത്തും. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസം നേരിടും. വാക് ചാതുര്യത്തില്‍ അന്യരെ വശീകരിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പണം ചെലവഴിക്കാന്‍ മടി കാണിക്കും. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ ലഭ്യമാകും. ഭരണി ക...More »

Tags:

വാരഫലം

January 20th, 2014

അശ്വതി ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കുന്നതിനാല്‍ തൊഴിലഭിവൃദ്ധിയുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതിയുടെ സമയം. ചിട്ടി, ഭാഗ്യക്കുറികളില്‍ നിന്നും ഭാഗ്യം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉന്നത പദവി ലഭ്യമാകും. കുടുംബത്തില്‍ നിന്നും മാറി താമസിക്കും. സുഹൃത്തുക്കളുമായി അടുത്തബന്ധം പുലര്‍ത്തും. ജീവിതമുന്നേറ്റം പല മേഖലകളിലും ഉണ്ടാകുമങ്കിലും കരുതലോടെ നീങ്ങണം. വിദ്യാഭ്യാസ പുരോഗതിക്ക് സാദ്ധ്യത. കൂട്ടുകാരുമൊത്തുള്ള വിനോദയാത്രകള്‍ ചെയ്യുന്നതായിരിക്കും. പുത്രന്മാര്‍ക്ക് ദോഷകരമായ സമയമാണ്. ഭരണി പു...More »

Tags:

തിരുവാതിരയ്ക്കു യശസ്സ് വര്‍ദ്ധിക്കും, പൂയത്തിനു മനസ്സില്‍ പുതിയ ആശയങ്ങള്‍

January 11th, 2014

2014 ജനുവരി 12 മുതല്‍ 18 വരെ മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ പൂവണിയും. ഊഹക്കച്ചവടം വിജയിച്ചെന്നു വരില്ല . ഭൂമി, വാഹനം, ഗൃഹം, ഇവയിലേതെങ്കിലും വാങ്ങും. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി , മകയിരം 1/2) ബന്ധുജനസമാഗമം സന്തോഷത്തിനു ഇടവരുത്തും. ശത്രുക്കള്‍ നിഷ്പ്രഭരാകും. ദാമ്പത്യജീവിതം ഭദ്രമാകും. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) യശസ്സ് വര്‍ദ്ധിക്കുകയും നേതൃസിദ്ധി വരുത്തുകയും ചെയ്യും. സ്ഥാന ഭ്രംശമോ സ്ഥാനമാറ്റമോ ഉണ്ടായെന...More »


പൂരത്തിനു വ്യാപാര അഭിവൃത്തി, പൂരാടത്തിന് യശസ്സ്

January 5th, 2014

നിങ്ങളുടെ ഈയാഴ്ച/ 2014 ജനുവരി 05 മുതല്‍ 11 വരെ മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സമൂഹത്തിന്റെ ആദരവ് പിടിച്ചു പറ്റും. ജലോല്‍പ്പന്ന മേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് അനുകൂല ഫലം ഉണ്ടാകും. സ്ത്രീകളില്‍ കോപം വര്‍ദ്ധിക്കുകയും നിസ്സാരകാര്യങ്ങള്‍ പോലും ചെയ്തു തീര്‍ക്കുന്നതില്‍ അലസത കാണിക്കുകയും ചെയ്യും. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി , മകയിരം 1/2) പ്രവൃത്തി രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. ദൂരയാത്ര കൊണ്ട് കൂടുതല്‍ ഗുണം പ്രതീക്ഷിക്കാം. പുതിയ വ്യാപാര മേഖല കണ്ടെത്തും. മിഥുനക്കൂറ് (മകയിരം 1/2, തിരുവ...More »

Tags: ,