സിബിഎസ്‌സി പന്ത്രണ്ടാം ക് ളാസ് പരീക്ഷാ കലണ്ടറായി

January 5th, 2016

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക് ളാസ് പരീക്ഷയുടെ സമയ പട്ടിക സിബിഎസ് സി പ്രസിദ്ധീകരിച്ചു. മാര്‍ച്ച് ഒന്നിനു തുടങ്ങുന്ന പരീക്ഷകള്‍ ഏപ്രില്‍ 22നാണ് അവസാനിക്കുക. രാവിലെ പത്തരയാണ് പരീക്ഷ തുടങ്ങുന്ന സമയം. വിശമായ ചാര്‍ട്ട് ഇതോടൊപ്പം: March 1 001 English Elective 101 English Elective-c 301 English Core March 3 054 Business Studies 199 Bahasa Melayu 624 Elect Appliances 654 B Therapy&hair Des 745 Beauty & Hair 762 Basic Horticulture 778 Printed Textile 789 Op & Maint. Of Comm Dev March...More »

Tags: , , ,

ഫിസിക്‌സ് കോളേജ് അധ്യാപക പരീക്ഷയ്‌ക്കെതിരേ വ്യാപക പരാതി

December 14th, 2015

തിരുവനന്തപുരം : ഫിസിക്‌സ് അധ്യാപക നിയമനത്തിനായി കേരള പി.എസ്.സി നടത്തിയ പരീക്ഷയ്‌ക്കെതിരേ വ്യാപക പരാതി. പരീക്ഷയുടെ 19 ചോദ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആകെ 100 ചോദ്യങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 70 എണ്ണം ഫിസിക്‌സില്‍ നിന്നും ബാക്കി 30 പൊതു വിജ്ഞാനവുമാണ്. ഫിസിക്‌സ് അധ്യാപകരുടെ അധ്യയന വിഷയത്തിലുള്ള അറിവാണ് നിയമനത്തിന് മാനദണ്ഡമാകേണ്ടത്. എന്നാല്‍ റദ്ദാക്കിയ ചോദ്യങ്ങളില്‍ 18 എണ്ണവും ഫിസിക്‌സില്‍ നിന്നാണ്. ഫിസിക്‌സ് അധ്യാപനത്തിന് ഫിസിക്‌സിലുള്ള അറിവുതന്നെയാണ് പരിഗണിക്കേണ്ടതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഫിസ...More »

Tags: , , ,

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു; പ്രാബല്യതത്തിലാവുക പ്രത്യേക നിയമത്തിലൂടെ

July 9th, 2015

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ കേരളം പുതിയകാലത്തിലേക്ക് ചുവടുവയ്ക്കുന്നു. കേരളത്തില്‍ ഉടന്‍ സ്വകാര്യ സ!ര്‍വകലാശാലകലും വന്നേക്കും. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ സാധ്യത പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മീഷന്റെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തി. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് യു ജി സിയുടെ പിന്തുണയുമുണ്ട്. പ്രത്യേകമായ ഒരു വിഷയം മാത്രം ഉള്‍ക്കൊള്ളുന്ന യൂണിവേഴ്‌സിറ്റിയോ പല സ്വാശ്രയ കോളേജുകളെ ചേര്‍ത്തുള്ള യൂണിവേഴ്‌സിറ്റിയോ സ്വകാര്യമേഖലയില്‍ രൂപവത്...More »

Tags: ,

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഓഫ് കാമ്പസ് സെന്ററുകള്‍ എം.ജി സര്‍വകലാശാല പൂട്ടുന്നു

June 20th, 2015

കോട്ടയം: സര്‍ക്കാര്‍ അംഗീകാരമില്ലാത്ത എല്ലാ ഓഫ് കാമ്പസ് സെന്ററുകറും പൂട്ടാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല നടപടി ആരംഭിച്ചു. അംഗീകാരമില്ലാത്ത എല്ലാ കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. ചട്ടങ്ങള്‍ പാലിക്കാതെ ഓഫ് കാമ്പസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ക്കു പരാതി കിട്ടിയിരുന്നു. ഇതിന്‍ പ്രകാരമാണ് നടപടി. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കിക്കൊണ്ടാവും സെന്ററുകള്‍ പൂട്ടുക. ഈ വിദ്യാര്‍ഥികളുടെ ക്‌ളാസുകള...More »

Tags: ,

കേന്ദ്രം റിക്രൂട്ടിംഗ് ചട്ടങ്ങള്‍ കര്‍ശനമാക്കി, വിദേശ കമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികളെ വിട്ട് പാകിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക തൊഴിലാളികളെ വിളിക്കുന്നു

June 17th, 2015

സ്വന്തം ലേഖകന്‍/ www.vyganews.com ന്യൂഡല്‍ഹി : റിക്രൂട്ടിങ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ മതിയാക്കുന്നു. പകരം പാകിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ സ്വീകരിക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഏറ്റവും രൂക്ഷമായി ബാധിക്കുക കേരളത്തെയായിരിക്കും. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സുതന്നെ ഗള്‍ഫ് പണമാണെന്നിരിക്കെ ഈ തീരുമാനം വന്‍ തിരിച്ചടിക്ക് ഇടയാക്കും. നഴ്‌സിംഗ് രംഗത്തു തൊഴി...More »

Tags: , , ,

എഞ്ചിനിയറിംഗ് പ്രവേശനം: ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ തൂത്തുവാരി, കവടിയാര്‍ സ്വദേശി അര്‍ജുന് ഒന്നാം റാങ്ക്

June 16th, 2015

തിരുവനന്തപുരം: എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ തൂത്തുവാരി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി അര്‍ജുനാണ് ഒന്നാം റാങ്ക്. ഇന്നു വൈകിട്ടു മുതല്‍ 23 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കാം. ഒന്നാം ഘട്ട അലോട്‌മെന്റ് 25ന് പ്രസിദ്ധീകരിക്കും. ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 75, 258 പേര്‍ പ്രവേശന യോഗ്യത നേടി. കോഴിക്കോട് സ്വദേശികളായ അമീര്‍ ഹസന്‍ രണ്ടാം റാങ്കും ശ്രീരാഗ് മൂന്നാം റാങ്കും നേടി. പട്ടികജാത...More »

Tags:

പ്ലസ് വണ്‍ : ആദ്യ പ്രവേശനം ഇന്ന്

June 16th, 2015

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക ഇന്ന്. ആദ്യലിസ്റ്റ് പ്രകാരമുളള വിദ്യാര്‍ഥി പ്രവേശനം ഇന്നു മുതല്‍ 18 വരെയാണ്. അലോട്ട്‌മെന്റ് വിവരങ്ങള്‍ www. hscap.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ജൂണ്‍ 18നു വൈകുന്നേരം അഞ്ചിനു മുമ്പ് അതാതു സ്‌കൂളില്‍ നിര്‍ബന്ധമായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നു പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ചു സ്ഥിരപ്ര...More »

Tags:

ഫയര്‍ ഫോഴ്‌സില്‍ വനിതകളെ നിയമിക്കുന്നു, ശുപാര്‍ശ ഉടന്‍ സര്‍ക്കാരിനു കൈമാറും

June 7th, 2015

കോട്ടയം: ഫയര്‍ഫോഴ്‌സില്‍ ഇനി വനിതകള്‍ക്കും നിയമനം. സുരക്ഷാ ദൗത്യത്തിനു വനിതകളെ നിയോഗിക്കുന്നത് ആദ്യമായിട്ടായിരിക്കും. കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസിന്റെ പുതിയ മേധാവി ജേക്കബ് തോമസാണ് ഇതിനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. പട്ടാളത്തിലും പൊലീസിലും വനം വകുപ്പിലും വിമാനം പറത്താനുമെല്ലാം വനിതകള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കില്‍ ഫയര്‍ഫോഴ്‌സിലുമാകാമെന്ന് ജേക്കബ് തോമസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സില്‍ വനിതകളെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് കൈമാറും. വനിതകളെ നിയമിക്കുന്നതി...More »

Tags: ,

പരീക്ഷാ പേപ്പറുകളുടെ എണ്ണം കുറയ്ക്കുന്നു, സിബിഎസ്ഇയെക്കാള്‍ ഐസിഎസ്ഇ മെച്ചമെന്ന് സിഇഒ

June 7th, 2015

കൊല്‍ക്കത്ത : പേപ്പറുകളുടെ എണ്ണം ചുരുക്കി കുട്ടികളുടെ പഠന ഭാരം കുറയ്ക്കാന്‍ ഐസിഎസ്ഇ പദ്ധതിയിടുന്നു. ഇതനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പേപ്പറുകള്‍ ഒരുമിച്ചാക്കും. പരീക്ഷയില്‍ ഈ മൂന്നു വിഭാഗങ്ങള്‍ക്കു ം തുല്യ പരിഗണന കൊടുത്ത് 33.33 ശതമാനം വീതം മാര്‍ക്കായിരിക്കും നല്കുക. ഇതുപോലെ, ഹിസ്റ്ററി, സിവിക്‌സ്, ജിയോഗ്രഫി എന്നിവയും ചേര്‍ത്ത് നൂറു മാര്‍ക്കിന് ഒറ്റ പേപ്പറാക്കും. ഇംഗ്‌ളീഷ് 1, 2 പേപ്പറുകള്‍, സെക്കന്‍ഡ് ലാംഗ്വേജ്, ഗണിതം, ആപ്‌ളിക്കേഷന്‍ സബ്ജക്ട് എന്നിവയ്ക്കു മാറ്റമുണ്ടാകില്ല. പുതിയ മാറ്റങ്ങള്‍ എന...More »


പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ രണ്ട് നീട്ടി

May 30th, 2015

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് വൈകുന്നേരം അഞ്ചുവരെ നീട്ടി. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷനു വേണ്ടി സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ടിനു വൈകുന്നേരം അഞ്ചുവരെയാണ്.More »

Tags: ,