ഒറ്റ അടി… അമേരിക്കന്‍ പടക്കപ്പല്‍ കാള്‍ വിന്‍സണെ മുക്കുമെന്ന് ഉത്തര കൊറിയ, സംഘര്‍ഷാന്തരീക്ഷം വീണ്ടും

By എം രാഖി April 23rd, 2017

വാഷിംഗ്ടണ്‍: കൊറിയന്‍ മേഖലയിലെ യുദ്ധഭീതി ഒന്നുകൂടി രൂക്ഷമാക്കിക്കൊണ്ട്, അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണെ മുക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. കാള്‍ വിന്‍സണെ മാത്രമല്ല, അതിനൊപ്പം സൈനിക അഭ്യാസത്തിനു കൂടിയിട്ടുള്ള രണ്ടു ജാപ്പനീസ് യുദ്ധക്കപ്പലുകളെയും മുക്കും. ഒറ്റ അടികൊടുത്തുകൊണ്ട് കാള്‍ വിന്‍സണെ മുക്കി തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കാനറിയാമെന്നാണ് ഉത്തര കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രം പറയുന്നത്. ഓസ്‌ട്രേലിയയിലേക്കു പോയിരുന്ന കാള്‍ വിന്‍സണെ ഉത്തര കൊറിയന്‍ തീരത്...More »

Tags: ,

കുരിശിനെതിരേ യുദ്ധം ചെയ്യുന്ന സര്‍ക്കാരല്ല ഇത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി, കുരിശുപൊളിച്ചതിനെ അനുകൂലിച്ച് യാക്കോബായ സഭ

By സ്വന്തം ലേഖകന്‍ April 20th, 2017

തിരുവനന്തപുരം: കൂടിയാലോചനയൊന്നുമില്ലാതെ മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടത്തിയ റവന്യൂ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മൂന്നാര്‍ കൈയേറ്റത്തിനെതിരെ ഇടുക്കി ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളില്‍ ജാഗ്രതക്കുറവുണ്ടായി. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയാകുമെന്നും പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കളക്ടറെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി അറിയിക്ക...More »

Tags: , ,

ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

By അഭിനന്ദ് Abhinand April 19th, 2017

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സിബിഐ നല്കിയ ഹര്‍ജിയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരിക്കെ, അയോധ്യ കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിലൂടെ പൊലിയുന്നത് എല്‍ കെ അദ്വാനിയുടെ രാഷ്ട്രപതി മോഹവും മുരളീ മനോഹര്‍ ജോഷിയുടെ ഉപരാഷ്ട്രപതി സ്വപ്‌നവും. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതിക്കസേരയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇങ്ങനെയൊരു വിധി വന്നതിലൂടെ അദ്വാനിയെ ഇനി രാഷ്ട്രത്തിന്റെ പ്രഥമപുരുഷന്റെ സ്ഥാനത്തേയക്കു പരിഗണിക്കാനാവില്ല. പ്രണബ് മാറുമ്പ...More »

Tags: , , ,

ജീവന്‍ നഷ്ടപ്പെട്ട കുട്ടിയ്ക്ക് അരികിലിരുന്ന് അയാള്‍ നിലവിളിച്ചു, ഈ ചിത്രങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തും

April 18th, 2017

ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന സിറിയന്‍ അഭയാര്‍ത്ഥികളുടെ ബസില്‍ നിന്ന് ജീവനു വേണ്ടി പിടയുന്ന കുരുന്നുകളെയും എടുത്തുകൊണ്ട് അയാള്‍ ആംബുലന്‍സിലേക്ക് ഓടി. രക്ഷപെടുത്തായി ഒരു കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ അവന്റെ ശരീരം നിശ്ചലമായിരുന്നു. എന്നാല്‍, അവന്റെ ശരീരത്തില്‍ നേരിയ ഹൃദയമിടിപ്പ്. അവനെയഉം എടുത്തു കൊണ്ട് അവന്‍ ആംബുലന്‍സിന് അടുത്തേക്കോടി. തിരിച്ചെത്തിയ അയാള്‍ രണ്ടാമത്തെ കുട്ടിയെ ആംബുലന്‍സിലേക്ക് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി മരിച്ചെന്ന് വേദനയോടെ അയാള്‍ തിരിച്ചറിഞ്ഞു. സ്വയം നിയന്ത്രിക്കാന്‍ അയാള...More »

Tags: , ,

ഹസ്സനും ലീഗും വിളിച്ചു, മാണി പോവില്ല, കാരണം വെള്ളാപ്പള്ളി വരെ!

By റോയ് പി തോമസ് April 18th, 2017

കൊച്ചി : യുഡിഎഫിലേക്ക് താത്കാലിക കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ നടത്തിയ ക്ഷണം കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി നിരസിച്ചതിനു പിന്നില്‍ കാരണങ്ങള്‍ പലത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിലേക്കു പോകുന്നതില്‍ പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നു കണ്ടാണ് മാണി ക്ഷണം നിരസിച്ചത്. ഇതേസമയം, ഒരു മുന്നണിയുമായും കൂട്ടുകൂടാതെ നിന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വിലപേശലിനു ശക്തി കൂടുകയും ചെയ്യും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് മാണി എങ്ങും തൊടാതെ നില്‍ക്കുന്നത്. വെള്ളാപ്പള്ളി നടേശനുമായി ബിജെപി തെറ്റി...More »

Tags: , ,

വലതിന് ആഹ്‌ളാദം, ഇടതിന് ആശ്വാസം, കാവിക്ക് മാനക്കേട്… മലപ്പുറത്തെ കണക്കുകള്‍ ഇങ്ങനെ…

By ജാവേദ് റഹ്മാന്‍ April 17th, 2017

കോഴിക്കോട്: ഒരേ സമയം യുഡിഎഫിന് സന്തോഷവും ഇടതു മുന്നണിക്ക് ആശ്വാസവും പകരുന്നതാണ് മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. പത്തുമാസംകൊണ്ടു വിവാദങ്ങളില്‍ പൊറുതിമുട്ടിയ ഇടതു സര്‍ക്കാരിന് പക്ഷേ മലപ്പുറം ലോക്‌സഭാ സീറ്റിന്റെ പരിധിയില്‍ വരുന്ന ഏഴു നിമയസഭാ സീറ്റുകളില്‍ ഒന്നില്‍ പോലും നേട്ടമുണ്ടാക്കാനാവാതെ പോയത് മാനക്കേടാവുകയും ചെയ്തു.  അന്തരിച്ച ഇ അഹമ്മദിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെുപ്പില്‍ 1,94,739 വോട്ടായിരുന്നു ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടി അതും മറികടക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും ഭൂരിപക്ഷം 1,71,038 വോട്ടി...More »

Tags: , ,

അമേരിക്കന്‍ പടയൊരുക്കം തകൃതി, ഉത്തര കൊറിയയും തയ്യാറെടുപ്പില്‍ തന്നെ, യുദ്ധം ആസന്നം, ലോകം ഭീതിയില്‍

By എം രാഖി April 15th, 2017

വാഷിംഗ്ടണ്‍: കൊറിയന്‍ മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കു വഴുതിവീഴുമെന്ന ആശങ്ക ശക്തമായിരിക്കെ, എന്തിനും തയ്യാറായി നില്‍ക്കാന്‍ ദക്ഷിണ കൊറിയന്‍ മേഖലയിലുള്ള തങ്ങളുടെ 37,500 സൈനികര്‍ക്ക് പെന്റഗണ്‍ നിര്‍ദ്ദേശം കൊടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ യുദ്ധത്തിന് അമേരിക്കന്‍ ആയുധവ്യാപാരികളുടെ കടുത്ത സമ്മര്‍ദ്ദമുണ്ടു. തിരഞ്ഞെടുപ്പു വേളയില്‍ ജയസാദ്ധ്യത തീരെയില്ലായിരുന്ന ട്രംപിനു വേണ്ടി തങ്ങള്‍ വാരിവിതറിയ കോടികള്‍ തിരിച്ചുപിടിച്ചേ തീരൂ എന്ന വാശിയിലാണ് ആയുധക്കമ്പനികള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് യുദ്ധം അനിവാ...More »

Tags: , , , ,

അഫ്ഗാനില്‍ ബോംബുകളുടെ മാതാവിനെ വര്‍ഷിച്ച് ട്രംപിന്റ പരീക്ഷണം, നാശമളക്കാന്‍ സമയമെടുക്കും, ഇതിലും വലിയ ബോംബുമായി റഷ്യയും

By രാഖി എം April 14th, 2017

വാഷിംഗ്ടണ്‍: ബോംബുകളുടെ മാതാവ് എന്നു വിശേഷിപ്പിക്കുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു 43 അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ പ്രയോഗിച്ചുകൊണ്ട് താന്‍ യുദ്ധവഴിയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയലേശമില്ലാതെ വ്യക്തമാക്കുന്നു. വ്യാഴാഴ്ച അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തില്‍ ഭീമന്‍ ബോംബ് വര്‍ഷിച്ച അമേരിക്കന്‍ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പതിവുപോലെ തങ്ങളുടെ ജോലി വിജയകരമായി ചെയ്‌തെന്ന് ട്രംപ് വൈറ്റ്ഹൗസില്‍ പറഞ്ഞു. പോയ എട്ടുവര്‍ഷത്തെ സംഭവങ്ങളും കഴിഞ്ഞ എട്ടാഴ്ചത്തെ...More »

Tags: , , , ,

ലാവലിൻ വാൾ വീണ്ടും പിണറായിയുടെ തലയ്ക്കു മേൽ, പുതുതന്ത്രവുമായി സിബിഐ

By സിത്ഥാർത്ഥ് ശ്രീനിവാസ് April 12th, 2017

കൊച്ചി: ലാവലിൻ കേസിൽ വേനലവധിക്കു ശേഷം വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, സംസ്ഥാന ഭരണ നേതൃത്വത്തിന് പുതിയൊരു തലവേദന കൂടിയായി. കേസിൽ കൂറ്റപത്രം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയനെ വെറുതേ വിട്ടതിനെതിരേ സിബിഐ ഫയൽ ചെയ്ത ഹർജിയിലാണ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. വേനലവധി കഴിഞ്ഞ് മേയ് 22ന് ശേഷം വിധിയുണ്ടാകുമെന്നാന് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടിൽ സംസ്ഥാന ഖജനാവിന് 374.5 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസാണ് കോടതി തള്ളിയതും സിബിഐ ഇതിനെതിരേ വീണ്ട...More »

Tags:

ബ്രിട്ടനില്‍ നിന്ന് 17 ദിവസം കൊണ്ട് ഏഴു രാജ്യങ്ങള്‍ താണ്ടി ചൈനയിലേക്ക് ഗുഡ്‌സ് ട്രെയിന്‍

April 10th, 2017

ബ്രിട്ടനില്‍ നിന്ന് ഏഴു രാജ്യങ്ങള്‍ താണ്ടി ചൈനയിലേക്കുള്ള ഗുഡ്‌സ് ട്രെയിന്‍ ഇന്നു പുറപ്പെടും. 12070 കിലോ മീറ്റര്‍ ദൂരം 17 ദിവസം കൊണ്ട് ട്രെയിന്‍ പിന്നിടും. വിസ്‌കിയും സോഫ്റ്റ് ഡ്രിങ്കുകളും മുതല്‍ ഔഷധങ്ങള്‍ വരെയുണ്ട് ട്രെയിനിലെ 30 കണ്ടെയ്‌നറുകളില്‍. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ബലറൂസ്, റഷ്യ, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോവുക. ചൈനയിലെ കിഴക്കന്‍ പട്ടണമായ ഷീജിയാങിലേക്കാണ് ട്രെയിന്‍ എത്തുക. 2000 വര്‍ഷം മുന്‍പുള്ള സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന...More »

Tags: , ,