എച്ച്1എന്‍1 പനിക്ക് മരുന്നു തരും തവള

April 19th, 2017

കൊച്ചി: എച്ച്1എന്‍1 പനിക്ക് മരുന്നു കണ്ടെത്തി. തവളയുടെ തൊലിപ്പുറത്തു നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയും അമേരിക്കയിലെ എമറി വാക്‌സിന്‍ സെന്ററിലെ അസോസിയേറ്റ് പ്രെഫസര്‍ ജോഷി ജേക്കബും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഗവേഷണഫലം പ്രശസ്ത ശാസ്ത്ര മാസിക ഇമ്മ്യൂണിറ്റിയില്‍ പ്രസിദ്ധീകരിച്ചു. പശ്ചിമഘട്ട മലനിരകളിലെ ചതുപ്പുകളില്‍ കാണുന്ന ഹൈഡ്രോഫിലാക്‌സ് ബാഹുവിസ്താര എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തവളയില്‍ നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഇവയുടെ ...More »

Tags: , , ,

വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടാതെ തന്നെ റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു, യൂണിറ്റിന് 30 പൈസ വരെ കൂടാം

April 17th, 2017

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കേരളത്തില്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം. നിരക്ക് വര്‍ധന നാളെ പ്രാബല്യത്തില്‍ വരും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി.പി.എല്ലുകാര്‍ക്ക് നിരക്ക് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ഒന്നര രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കുക. നിലവില്‍ രണ്ടു രൂപ 80 പൈസയാണ് ഈടാക്കിയിരുന്നത്. വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനക്ക് അപേക്ഷ ...More »

Tags:

സ്ത്രീശരീര വടിവുകള്‍ വര്‍ണിച്ച് സിബിഎസ്ഇ പുസ്തകം, എഴുത്തുകാരനും പ്രസാധകര്‍ക്കുമെതിരേ കേസ്

April 16th, 2017

ന്യൂഡല്‍ഹി: 36, 24, 36 ശരീര വടിവുകളുള്ള സ്ത്രീകളാണ് സുന്ദരികളും മികച്ചവരുമെന്ന് സിബിഎസ്ഇ പന്ത്രണ്ടാം കഌസ് പാഠപുസ്തകം. ഇതിനെക്കുറിച്ചു വാര്‍ത്ത വന്നതോടെ പുസ്തകത്തിന്റെ പ്രസാധകര്‍ക്കും രചയിതാവിനുമെതിരേ കേസെടുത്തിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസിലെ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകത്തിലാണ് സ്ത്രീശരീര വിവരണം. വി.കെ ശര്‍മയാണ് പാഠഭാഗം എഴുതിയിരിക്കുന്നത്. ന്യൂ സരസ്വതി ഹൗസാണ് പ്രസാധകര്‍. ലോക സുന്ദരി, വിശ്വസുന്ദരി പട്ടങ്ങള്‍ക്കു മത്സരിക്കുന്നവരും മേല്‍പ്പറഞ്ഞ അഴകളവാണ് കാത്തുസൂക്ഷിക്കുന്നതെന്നും പുസ്തകം പറയുന്നു. ...More »


ട്രായ് ഓഫര്‍ വിലക്കി, പുതിയ ഓഫറുമായി റിലയന്‍സ് ജിയോ

April 11th, 2017

ന്യൂഡല്‍ഹി: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ധന്‍ ധനാ ധന്‍ എന്ന പുതിയ ഓഫറുമായി കമ്പനി. 309 രൂപ മുടക്കിയാല്‍ 84 ദിവസത്തേക്ക് പ്രതിദിനം ഒരു ജിബി ഡേറ്റ ഉപയോഗം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 509 രൂപ മുടക്കിയാല്‍ പ്രതിദിനം രണ്ടു ജിബി ഡേറ്റ ലഭിക്കുന്ന മറ്റൊരു ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഓഫര്‍ പ്രൈം മെംബര്‍ഷിപ്പ് എടുത്തവര്‍ക്കുള്ളതാണ്. പ്രൈം അംഗത്വം എടുക്കാത്തവര്‍ക...More »

Tags: ,

മദ്യശാലകൾക്കു പൂട്ടു വീണു, കേരളത്തിലെ മദ്യപന്മാർ നെട്ടോട്ടത്തിൽ

March 31st, 2017

തിരുവനന്തപുരം: സുപ്രീം കോടതി വിധിയു'ടെ അടിസ്ഥാനത്തിൽ കേരളത്തിലെ 149 വിദേശമദ്യ ചില്ലറ വിൽപ്പന ശാലകൾക്കു പൂട്ടുവീണതോടെ സംസ്ഥാനത്ത് മദ്യപന്മാർ നെട്ടോട്ടത്തിലായി. ബെവ് കോ, കൺസ്യൂമർ ഫെഡ് എന്നിവയുടേതായി 159 ഔട്ട് ലെറ്റുകളാണ് ബാക്കിയുള്ളത്. പൂട്ടിയവ മാറ്റി സ്ഥാപിക്കുക എളുപ്പമല്ല എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നിലവിലുള്ള 815ൽ 557 ബിയർ പാർലറുകളും കോടതി ഉത്തരവ് പ്രകാരം പൂട്ടുകയാണ്.    More »

Tags:

ഇനി കൊളസ്‌ട്രോള്‍ കുറയ്ക്കാം ഈസിയായി

By Health Desk March 30th, 2017

ശരീരത്തിലെ അമിത കൊളസ്‌ട്രോള്‍ നിരവധി ആരോഗപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തെറ്റായ ജീവിതരീതികളാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണം. കൊളസ്‌ട്രോള്‍ പലതരത്തിലുണ്ട്. ശരീരത്തില്‍ എല്‍. ഡി. എല്‍ എന്ന ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് ദോഷമാണ്. എച്ച്. ഡി. എല്‍ കൊളസ്‌ട്രോളിനെ നല്ല കൊളസ്‌ട്രോള്‍ എന്നാണ് വിളിക്കുന്നത്. ഇത് അപകടകാരിയല്ല. രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിറുത്താന്‍ എച്ച്. ഡി. എല്ലിനു കഴിയും. മറ്റൊരു തരം കൊഴുപ്പാണ് െ്രെടഗഌസറൈഡുകള്‍. ഇതിന്റെ അളവ് അമിതമായി ഉയരുന്നതും ദോഷമുണ്ടാക്കും. അമിത കൊഴ...More »

Tags: , , ,

മദ്യത്തോടൊപ്പം എനര്‍ജി ഡ്രിങ്ക് കൂടുതല്‍ അപകടം

March 28th, 2017

മദ്യത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്ത് കഴിക്കുന്നത് അപകടകരം. എനര്‍ജി ഡ്രിങ്കുകളിലെ കഫീന്‍ സാധാരണയില്‍ കൂടുതല്‍ മദ്യം അകത്താക്കാന്‍ കാരണമാകും. എനര്‍ജി ഡ്രിങ്കുകള്‍ തലച്ചോറിനെ മന്ദീഭവിപ്പിക്കാനുള്ള മദ്യത്തിന്റെ കഴിവുകുറയ്ക്കും. ഇതു ഉറക്കപ്രശ്‌നങ്ങള്‍ക്കും ഹൃദയമിടിപ്പ് കൂടാനും ഇടയാക്കും. കാനഡയിലെ വിക്ടോറിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. മാത്രമല്ല, ഇത്തരത്തില്‍ അമിതമായി മദ്യം ഉള്ളിലെത്തുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഗവേഷകര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. ...More »

Tags: ,

നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് നീട്ടി നല്കും, പുതിയവ പിന്നാലെ വരുന്നു

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് March 23rd, 2017

തിരുവനന്തപുരം : കേരളത്തില്‍ നിലവിലുള്ള ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സ് നീട്ടിനല്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ മദ്യനയം ഇടതു സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഇവ നീട്ടിനല്കാന്‍ തീരുമാനിച്ചത്. ലൈസന്‍സികള്‍ക്ക് നിലവിലുളള നിരക്കിന്റെ ആനുപാതിക ലൈസന്‍സ് ഫീസ് ഈടാക്കിക്കൊണ്ടും മറ്റ് പൊതുവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടും ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് കാലാവധി ദീര്‍ഘിപ്പിച്ചു നല്കിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ പുതിയ മദ്യനയം പ്രഖ്യാപിക്ക...More »

Tags: , ,

ചായയ്ക്കു വില ഏഴ് രൂപ, വെള്ളത്തിന് 15 രൂപ, വിലവിവരം ഓർമിപ്പിച്ച് റെയിൽവേ

March 22nd, 2017

ന്യൂഡൽഹി: യാത്രക്കാരെ ട്രെയിനിലെ ഭക്ഷണ വിൽപ്പനക്കാർ ഒരു ദയയുമില്ലാതെ കഴുത്തറുക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് റെയിൽവേ വിലവിവരപട്ടിക പൊതുജന താത്പര്യാർത്ഥം ട്വീറ്റ് ചെയ്തു. ഇതനുസരിച്ച് ചായയ്ക്കും കാപ്പിക്കും വില 7 രൂപയാണ്. പക്ഷേ ഒരു ട്രെയിനിലും പത്തു രൂപയിൽ താഴെ ചായ കിട്ടില്ലെനതാണ് യാഥാർത്ഥ്യം. വെള്ളം ഒരു ലീറ്ററിന് 15 രൂപയാണ് റെയിൽവേ നിശ്ചയിച്ചിട്ടുള്ള വില.  വെജിറ്റേറിയൻ പ്രഭാത ഭക്ഷണത്തിന് 30 രൂപയും മാംസ്യാഹാരമുള്ള പ്രഭാത ഭക്ഷണത്തിന് 35 രൂപയുമാണ് വില. ഉചഭക്ഷണം സസ്യാഹാരമാണെങ്കിൽ 50 രൂപയാണ് വില...More »

Tags: ,

ദാഹമകറ്റാനും രോഗമകറ്റാനും കശുമാങ്ങാ ജ്യൂസ്

By Health Desk March 21st, 2017

നമ്മുടെ നാട്ടില്‍ സുലഭമായ കശുമാങ്ങയില്‍ നിന്ന് രുചികരമായ ജ്യൂസ്. പണ്ട് നാട്ടിന്‍പുറങ്ങളില്‍ കശുമാങ്ങ കടിച്ചുതിന്നുകയോ നീരെടുത്ത് കുടിക്കുകയോ ചെയ്തിരുന്നു. പോഷകഗുണത്തിന്റെ കാര്യത്തില്‍ കേമനാണ് കശുമാങ്ങാ ജ്യൂസ്. ജീവകം സിയുടെ കലവറയാണിത്. കാന്‍സറിനെ പോലും പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ടത്രേ. പൊള്ളുന്ന വേനലില്‍ കശുമാങ്ങാ ജ്യൂസ് വിപണിയിലെത്തിക്കുന്നത് മണ്ണാര്‍ക്കാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ്. കശുമാങ്ങയിലെ കറയായ ടാനിനെ നീക്കം ചെയ്തശേഷമാണ് ജ്യൂസ് തയ്യാറാക്കിയിരിക്കുന്നത്. പ്രിസര്‍വേറ്റീവുകളോ കൃത്രിമ നിറങ്ങളോ പ...More »

Tags: , ,