വിഖ്യാത കരീബിയന്‍ സാഹിത്യകാരന്‍ ഡെറക് വാല്‍കോട്ട് അന്തരിച്ചു

March 17th, 2017

കാസ്ട്രീസ്: വിഖ്യാത കരീബിയന്‍ എഴുത്തുകാരനും നോബേല്‍ പുകരസ്‌കാര ജേതാവുമായ ഡെറക് വാല്‍കോട്ട് അന്തരിച്ചു. 87 വയസ്സായിരുന്നു. കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. 1992 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. 2011 ല്‍ ടി.എസ് എലിയട്ട് പുരസ്‌കാരവും നേടിയിരുന്നു. Derek Walcott passed away in st, luisMore »

Tags: ,

സമകാലികതയിലേക്കു വീണ്ടെടുക്കുമ്പോള്‍

By കാഴ്ചപ്പാട് / ജി. ഉഷാകുമാരി January 23rd, 2017

സ്ത്രീയുടെ ലിംഗപദവിയെക്കുറിച്ചുള്ള സമകാലികമായ ചര്‍ച്ചകളില്‍ എമ്പാടും നിറഞ്ഞുനില്‍ക്കുന്ന ചില പദാവലികളുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, കര്‍തൃബോധം, പൊതുപ്രവേശനം എന്നിങ്ങനെ. ഈ ആശയമണ്ഡലങ്ങളെ ചരിത്രവത്കരിക്കുവാന്‍ നാം നടത്തുന്ന ഏതൊരു ശ്രമത്തിലും കേരളത്തിന്റെ ഗതകാലപഥങ്ങളില്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റങ്ങളെ അവഗണിക്കുവാന്‍ സാധ്യമല്ല. സ്ത്രീയുടെ ചരിത്രനിര്‍മ്മിതികളെ പുതിയ കാലത്തു നിന്നുകൊണ്ട് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നു പല നിലയ്ക്കു നടക്കുന്നുണ്ട്... ചരിത്രം എന്നത് സ്ത്രീയുടേതും (ഹെര്‍ സ്‌റ്റോറി)കൂടിയാണ് എന...More »


എംടി കത്തെഴുതാന്‍ മടിച്ചു, മകള്‍ പത്രപ്രവര്‍ത്തകയായില്ല

November 16th, 2016

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഒരു കത്തെഴുതാന്‍ മടിച്ചതു നിമിത്തം മകള്‍ സിതാരയ്ക്കു പത്രപ്രവര്‍ത്തകയാകാന്‍ കഴിയാതെ പോയി. പുനഃപ്രസിദ്ധീകരണം ആരംഭിച്ച എക്‌സ്‌കഌസീവ് വാരികയിലാണ് എംടിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഈ ഏടിനെക്കുറിച്ചു പ്രതിപാദ്യമുള്ളത്. എഡിറ്റര്‍ എസ് ജഗദീഷ് ബാബു എഴുതുന്ന, മഞ്ഞിനപ്പുറം, എന്ന ഓര്‍മക്കുറിപ്പിലാണ് എംടിയുടെ ശുപാര്‍ശയ്ക്കുള്ള വൈമുഖ്യം വ്യക്തമാകുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതോടൊപ്പം... മകള്‍ക്കായി എംടി എഴുതാതെപോയ ശുപാര്‍ശക്കത്ത് ജഗദീഷ് ബാബു കാലം 1984....More »

Tags: , , ,

ആര്‍. മനോജ് അനുസ്മരണം 15ന് പ്രസ്‌ക്ലബ്ബ് ഹാളില്‍

November 12th, 2016

തിരുവനന്തപുരം: കവി ആര്‍. മനോജ് അനുസ്മരണവും ഓര്‍മ പുസ്തക പ്രകാശനവും  നവംബര്‍ 15ന് വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കും.  ഡോ. ആര്‍. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.ആര്‍. ലതാദേവി പുസ്തകം ഏറ്റുവാങ്ങും. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് കവിയരങ്ങ് നടക്കും. https://www.youtube.com/watch?v=xyCS0XTQkSUMore »

Tags:

കവിത/ വിജയകുമാര്‍ കുനിശ്ശേരി/ പ്രേമോപദേശ വിംശതി

August 30th, 2016

  വിജയകുമാര്‍ കുനിശ്ശേരിയുടെ കവിത പ്രസിദ്ധീകരിക്കുന്നതില്‍ വൈഗയ്ക്ക് അഭിമാനമുണ്ട്. കാരണം, കുനിശ്ശേരിയെക്കുറിച്ച് ചിരിയുടെ കുലപതി വി കെ എന്‍ പറഞ്ഞതിതാണ്: കൊടും തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞ് പൊള്ളാച്ചി, കൊടുവായൂര്‍ വഴി വന്നതാണ് കുനിശ്ശേരി മലയാളം. അടുത്ത താള്‍ തൊട്ട് ഈ കൊടുമയുടെ വിശ്വരൂപം നിങ്ങള്‍ക്കു കാണാം. വായിക്കാം, ഗദ്യത്തല്‍ , പദ്യത്തില്‍ , ഗദ്യപദ്യമിശ്രത്തില്‍ , മുക്തഛന്ദസ്‌സില്‍ ...  പ്രേമോപദേശ വിംശതി പണയപ്പെടുത്താനുള്ളതല്ലെന്‍ ജീവിതം അതിനാല്‍ വേണ്ടെനിക്കീപ്പീറ പ്രണയം ആദ്യദര്‍ശനത്തിലനുരാഗം...More »

Tags: , , ,

വിഖ്യാത ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബര്‍ടോ എകോ അന്തരിച്ചു

February 20th, 2016

റോം: സമകാലിക ലോക സാഹിത്യത്തിലെ തലയെടുപ്പുള്ള വന്മരമായിരുന്ന ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉംബര്‍ടോ എകോ അന്തരിച്ചു. 84 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇറ്റലിയിലെ വസതിയിലായിരുന്നു അന്ത്യം. ദ നെയിം ഒഫ് ദ റോസ് എന്ന കൃതിയാണ് അദ്ദേഹത്തിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. ഇതു 1989ല്‍ സിനിമയാക്കിയിരുന്നു. സീന്‍ കോണറിയായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫോക്കോള്‍ട്ടസ് പെന്റുലം, ന്യൂമറോ സീറോ, ദി ഐലന്‍ഡ് ഒഫ് ദി ഡൈ ബിഫോര്‍ എന്നിവയും എകോയുടെ പ്രതിഭയുടെ മുദ്രകളായ കൃതികളാണ്. നിരൂപണത്തി...More »

Tags: , ,

മാന്‍ ബുക്കര്‍ മര്‍ലോണ്‍ ജയിംസിലൂടെ ആദ്യമായി ജമൈക്കയിലേക്ക്

October 14th, 2015

ലണ്ടന്‍: പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കക്കാരന്‍ എന്ന ബഹുമതിയോടെ, ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജയിംസ് നേടി. മദ്ധ്യ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബുക്കര്‍ പ്രൈസ് ലഭിക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്നതിനാല്‍ സ്വീകരിക്കുന്നതിനായി പ്രസംഗം പോലും തയ്യാറായിക്കിയിട്ടില്ലെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മര്‍ലോണ്‍ പറഞ്ഞു. മര്‍ലോണ്‍ ജയിംസിന്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ടാ (42.57 ലക്ഷം രൂപ) യാണ് സമ്മാനത്തുകയായി ലഭിക്കുക. ...More »

Tags: , ,

പ്രൊഫ. ഹൃദയകുമാരിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

November 8th, 2014

തിരുവനന്തപുരം: എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ. ബി. ഹൃദയകുമാരി (84) ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംസ്‌കാരം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. രാവിലെ 8.45ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 38 വര്‍ഷം സംസ്ഥാനത്തെ വിവിധ കോളജുകളിലായി ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനി യമ്മയുടെയും മകളായി 1930 സപ്തംബറിലാണ് ഹൃദയകുമാരി ജനിച്ചത്....More »

Tags:

ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന് മാന്‍ ബുക്കര്‍ പ്രൈസ്

October 15th, 2014

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്‌ലാനഗന്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി. അന്‍പതിനായിരം പൗണ്ട് (ഏകദേശം 48 ലക്ഷം രൂപ) ആണ് സമ്മാനത്തുക. കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ യു.കെ, അയര്‍ഡലന്‍ഡ് എന്നിവിടങ്ങളിലെ എഴുത്തുകാര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വരെ ബുക്കര്‍ പുരസ്‌കാരം നല്‍കിയിരുന്നത്. ഇംഗ്‌ളീഷില്‍ എഴുതുന്ന എല്ലാവര്‍ക്കും ബുക്കര്‍ പ്രൈസ് നല്‍കാനുള്ള തീരുമാനം അമേരിക്കയുടെ കടന്നു കയറ്റത്തിന് കാരണമാവുമെന്ന് ഇതിനോടംക തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കൊല്‍ക്കത്തയില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം...More »

Tags: ,

ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക്ക് മൊഡിയാനോക്ക് സാഹിത്യത്തിനുള്ള നോബല്‍

October 9th, 2014

സ്റ്റോക്ക്‌ഹോം: ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക്ക് മൊഡിയാനോ സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനായി. നിരവധി നോവലുകളുടെ കര്‍ത്താവായ അറുപത്തൊമ്പതുകാരനായ മൊഡിയാനോ തിരക്കഥാകൃത്തുമാണ്. 1968 മുതല്‍ സാഹിത്യരംഗത്തുള്ള മൊഡിയാനോയുടെ ആദ്യകൃതി 1968ല്‍ പുറത്തുവന്നു. നൈറ്റ് റൗണ്ട്‌സ്, റിംഗ്‌റോഡ്‌സ്, മിസ്സിങ് പേഴ്‌സണ്‍സ് എ ട്രേസ് ഒഫ് മാലിസ്, ദി സെര്‍ച്ച് വാറണ്ട് തുടങ്ങിയവ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയെപ്പറ്റി ബിബിസി സംപ്രേഷണം ചെയ്ത ഫാന്റ...More »

Tags: , ,