മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് അറിയില്ലായിരുന്നു, ഛോട്ടാ ഭീം എന്നു വിളിച്ചതിനു ക്ഷമ ചോദിച്ച് കെ.ആര്‍.കെ

April 24th, 2017

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നുവിളിച്ചതിന് ക്ഷമ ചോദിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാലിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു. അദ്ദേഹം മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന് ഇപ്പോള്‍ മനസ്സിലായെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. രണ്ടാമൂഴത്തിലെ ഭീമനാകുന്നത് മോഹന്‍ലാലാണെന്നു പ്രഖ്യാപിച്ചപ്പോള്‍ ലാല്‍ ഛോട്ടോ ഭീമിനെപ്പോലെയാണെന്നും എങ്ങനെ ഭീമനെ അവതരിപ്പിക്കുമെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. രണ്ടാമൂഴത്തിലെ ഭീമനാവാന്‍ തയ്യാറെന്ന് പ്രഭാസ് മോഹന്‍ലാല്‍ ഭീമനെ അവതരിപ്പിച്ചാല്‍ അപമാനകരമാണെന്നു...More »

Tags: , ,

രണ്ടാമൂഴത്തിലെ ഭീമനാവാന്‍ തയ്യാറെന്ന് പ്രഭാസ്

April 24th, 2017

കൊച്ചി: എംടിയുടെ നോവല്‍ രണ്ടാമൂഴത്തിലെ ഭീമനാവാന്‍ താന്‍ തയ്യാറാണെന്ന് ബാഹുബലിയിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ തെലുങ്ക് നടന്‍ പ്രഭാസ്. മോഹന്‍ലാല്‍ കഥാപാത്രം വേണ്ടെന്നു വയ്ക്കുകയും അവസരം തനിക്കു നല്‍കുകയും ചെയ്താല്‍ ഭീമനാവാന്‍ ഒരുക്കമാണെന്ന് പ്രഭാസ് വ്യക്തമാക്കി. മോഹന്‍ലാല്‍ പ്രതിഭയുള്ള നടനാണെന്ന് പ്രഭാസ് പറഞ്ഞു. കൊച്ചിയില്‍ ബാഹുബലിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഭാസ് ഇക്കാര്യം പറഞ്ഞത്. ഭീമന്റെ വേഷത്തിന് ഇന്ത്യയില്‍ ഏറ്റവും അനുയോജ്യന്‍ പ്രഭാസാണെന്ന് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ പറഞ്ഞതിന...More »

Tags: , , ,

മമ്മൂട്ടിയും പ്രിയദര്‍ശനും ഒന്നിക്കുന്നു

April 24th, 2017

മോഹന്‍ലാല്‍ ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രിയന്റെ ഭൂരിഭാഗം ചിത്രങ്ങളിലും നായകന്‍ ലാല്‍ തന്നെ. എന്നാല്‍, തനിക്ക് ലാലിനോടുള്ളതുപോലെ അടുപ്പം മമ്മൂട്ടിയോടും ഉണ്ടെന്ന് പ്രിയന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പമുള്ള എല്ലാവരും മമ്മൂട്ടിയെ മമ്മൂക്ക എന്നുവിളിക്കുമ്പോള്‍ മമ്മൂട്ടിക്ക എന്നാണ് പ്രിയന്‍ വിളിക്കുന്നത്. എന്നാല്‍, ചുരുക്കം ചിത്രങ്ങളില്‍ മാത്രമാണ് മമ്മൂട്ടിയും പ്രിയനും ഒന്നിച്ചിട്ടുള്ളത്. മേഘമാണ് ഇരുവരുടെയും ഒടുവില്‍ പുറത്തുവന്ന ചിത്രം. മമ്മൂട്ടിയും പ്രിയനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചി...More »

Tags: , ,

മുട്ടുമടക്കിച്ചു, ലിബര്‍ട്ടി ബഷീറിന്റെ തീയറ്ററുകള്‍ക്ക് ഇനി സിനിമ കൊടുക്കും

April 22nd, 2017

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ നിന്നു രാജിവച്ചതോടെ, ലിബര്‍ട്ടി ബഷീറിന്റെ ഉടമയിലെ തീയറ്ററുകളില്‍ സനിമകള്‍ നല്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്നു വിലക്ക് പിന്‍വലിച്ചു. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും അസോസിയേഷന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഞായറാഴ്ച മുതല്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കു സിനിമകള്‍ നല്കിത്തുടങ്ങും. നടന്‍ ദിലീപ് നയിക്കുന്ന പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഒഫ് കേരളയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബഷീറിന്റെ തിയറ്ററുകള്‍ക്കു...More »

Tags:

ധനുഷ് മകനെന്ന ദമ്പതികളുടെ ഹര്‍ജി തള്ളി, മാസം 65,000 രൂപ വേണമെന്ന ആവശ്യം പ്രധാനമായത് കോടതിക്കു സംശയമുണ്ടാക്കി

April 21st, 2017

ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്നും മകനില്‍ നിന്നു ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് വൃദ്ധദന്പതികള്‍ ഫയല്‍ ചെയ്ത ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുര നിവാസികളായ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദന്പതികളുടെ ഹര്‍ജിയാണ് തള്ളിയത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നുമാണ് ഇവര്‍ പറയുന്നത്. മകന്‍ തങ്ങളുടേതാണെന്നു തെളിയിക്കുന്ന രേഖകളും ഇവര്‍ സമര്‍പ്പിച്ചിരുന്നു. 2016 നവംബറില്‍ മധുര മേലൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ഡി.എന്‍.എ ടെസറ്റ് ന...More »

Tags:

ബാങ്കുവിളി വിവാദം: സോനു നിഗം രാജ്യം വിടണമെന്ന് മുസ്ലീം പണ്ഡിതന്‍

April 21st, 2017

കൊല്‍ക്കത്ത: ബാങ്കുവിളിക്കെതിരെ പ്രസ്താവന നടത്തിയ ഗായകന്‍ സോനു നിഗം രാജ്യം വിട്ടുപോകണം എന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ മുസ്ലീം പണ്ഡിതനും മൈനോരിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍ഡുമായ സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി. സോനു നിഗമിനെ മൊട്ടയടിച്ച് ചെരിപ്പുമാല അണിയുന്നവര്‍ക്ക് നേരത്തെ ക്വാദെരി പത്തു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് മൊട്ടയടിച്ച് സോനു നിഗം പത്രസമ്മേളനം നടത്തുകയും ചെയ്തു. ബാങ്കുവിളിക്കെതിരിയോ ഏതെങ്കിലും മതത്തിനെതിരെയോ അല്ല താന്‍ പറഞ്ഞതെന്നും മതവിശ്വാസം അടിച്ചേര്‍പ്പി...More »

Tags: , ,

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ, രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളില്‍ ലാല്‍ ജോക്കറിനെപ്പോലെ

April 19th, 2017

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. രാംഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളില്‍ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടെന്നും അവയില്‍ ലാലിനെ ജോക്കറിനെ പോലെയാണ് തോന്നിയതെന്നാണ് കെആര്‍കെയുടെ ട്വീറ്റ്. മലയാളികള്‍ രാവിലെ മുതല്‍ തന്നെ ചീത്തവിളിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നാണ് ഇതിനു മുമ്പുള്ള ട്വീറ്റ്. മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തുവന്നു. ട്വിറ്ററിലൂടെയും വാര്‍ത്തകള്‍ക്കു ചുവട്ടില്‍ കമന്റ് ചെയ്തും അതിശക്തമായാണ് കെആര്‍കെയുടെ പരാമര്‍ശത്തോടുള്ള പ...More »

Tags: , ,

മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയെന്ന് ബോളിവുഡ് നടന്‍ കെആര്‍കെ, ഭീമനാകുന്നത് എങ്ങനെ

April 19th, 2017

ഭീമനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാല്‍ ഛോട്ടാഭീമിലെ പോലെയാണെന്നും അങ്ങനെയുള്ളയാള്‍ എങ്ങനെയാണ് ഭീഷന്റെ വേഷം അഭിനയിക്കുന്നതെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. ഡോ. ബിആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പണം വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരത. പ്രമുഖ പരസ്യചിത്ര സംവിധായകന്...More »

Tags: , ,

മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്

April 17th, 2017

സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിച്ച നടനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. മെഗാഹിറ്റ് പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ...More »

Tags: , , ,

വക്കീല്‍ നോട്ടീസ് അയച്ചതിനു കാരണം ഇളയരാജയോട് തന്നെ ചോദിക്കണം: യേശുദാസ്

April 16th, 2017

കോയമ്പത്തൂര്‍: തന്റെ പാട്ടുകള്‍ വേദികളില്‍ പാടുന്നതു വിലക്കി ഇളയരാജ ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു നോട്ടീസ് അയച്ചതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ. ജെ. യേശുദാസ്. വിവാദത്തില്‍ പങ്കുചേരാനില്ലെന്നും തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരിക്കാന്‍ യേശുദാസ് വിസമ്മതിച്ചു.  More »

Tags: , , ,