ഫേസ്ബുക്കിന്റെ ഫ്രീകോളിംഗ് നിലവില്‍ വന്നു

March 22nd, 2014

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഫ്രീകോളിംഗ് സംവിധാനം നിലവില്‍ വന്നു. വലിയ പ്രചാരണം നടത്താതെയാണ് ഫേസ്ബുക്ക് ഫ്രീകോളിംഗ് സംവിധാനം അവതരിപ്പിച്ചത്. വാട്‌സ് ആപ്പ് ഏറ്റെടുത്തതു മുതല്‍ ഫേസ്ബുക്കിന്റെ ഫ്രീകോളിംഗ് സംവിധാനം ഉടന്‍ നിലവരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണ് ഫ്രീ കോളിംഗ് സാധിക്കുക. ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയാതാല്‍ ഫ്രീകോള്‍ എന്ന ഓപ്ഷന്‍ ലഭ്യമാകും. ഓപ്ഷന്‍ സെലക്ട്‌ചെയ്താല്‍ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് ലഭിക്കും. ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് ആദ്യഘട്ടത്...More »

Tags:

നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തി, വില 8,599 രൂപ

March 12th, 2014

മുംബൈ: സാംസംഗ് അടക്കമുളള സ്മാര്‍ട്ട്ഫോണ്‍ എതിരാളികളോട് മത്സരിക്കാന്‍ നോക്കിയ പുറത്തിറക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇന്ത്യയിലെത്തി. നോക്കിയ എക്സ് എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 8,599 രൂപയാണ് വില. ഫെബ്രുവരി 24ന് ബാഴ്സലോണയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലാണ് ഫോണ്‍ പുറത്തിറക്കിയത്. നോക്കിയ എക്സിന് ഒപ്പം നോക്കിയ നോക്കിയ എക്സ് പ്ലസ്, നോക്കിയ എക്സ് എല്‍ എന്നിവയും പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ എക്സ് മാത്രമാണ് ഇറങ്ങിയിരിക്കുന്നത്. നോക്കിയ എക്സ് 4 ഇഞ്ച് ഡബ്യൂവിജിഎ എല്‍സിഡി സ്ക്രീനാണ് ഈ ഫോണിനുള്ളത് റെസല്യൂഷന്...More »

Tags: ,

ഗള്‍ഫാര്‍ മുഹമ്മദാലിക്ക് ഒമാനില്‍ 15 കൊല്ലം തടവ്, അപ്പീല്‍ പോകാം

March 10th, 2014

മസ്‌കറ്റ്: ഏറെ വിവാദമായ ഒമാനിലെ എണ്ണ വാതക മേഖലയിലെ അഴിമതി കേസില്‍ മലയാളി വ്യവസായി പി മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 1.774 ദശലക്ഷം റിയാല്‍ പിഴയും. മസ്‌ക്കറ്റ് പ്രാഥമിക കോടതിയുടേതാണ് വിധി. അഞ്ച് സ്വദേശികള്‍ക്കും ശിക്ഷയുണ്ട്. അപ്പീലിന് പോകാന്‍ ഇരുവരും 620,000 ( 6.2 ലക്ഷം ) ഒമാനി റിയാല്‍ ജാമ്യ തുകയും, ഒപ്പം പിഴയും കെട്ടി വയ്ക്കണം. കൈക്കൂലി വാങ്ങിയതിനും അഴിമതി നടത്താനായി ഓഫീസ് ദുരുപയോഗം ചെയ്തതിനുമാണ് ഒമാന്‍ സ്വദേശികള്‍ക്ക് തടവും വന്‍ തുകയും ചുമത്തിയിരിക്കുന്നത്. 2011 ല്‍ അഴിമതിക്കെതിരേ ഒമനില്‍ ശക്തമായ പൊതുജനപ്ര...More »

Tags: , ,

ചെറിയ കാറിനും ബൈക്കിനും നികുതി ഇളവ്, ബജറ്റിന്റെ ലക്ഷ്യം ഇലക്ഷന്‍

February 17th, 2014

ന്യൂഡല്‍ഹി: ചെറിയ കാറുകള്‍ക്കും ബൈക്കുകള്‍ക്കുമുള്ള എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവു നല്‍കിയും ആദായ നികുതി അടക്കമുള്ള പ്രത്യക്ഷ നികുതി നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെയും ധനമന്ത്രി പി.ചിദംബരം രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. ചെറിയ കാറുകളുടെയും ബൈക്കുകളുടെയും എക്‌സൈസ് തീരുവ 12 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായാണ് കുറച്ചത്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്കുള്ള (എസ്.യു.വി) എക്‌സൈസ് തീരുവ 30 ശതമാനത്തില്‍ നിന്ന് 24 ശതമാനമാക്കി. ആഡംബര കാറുകളുടെ തീരുവ 27.30 ശതമാന...More »

Tags: , , , ,

മൊബൈല്‍ കോള്‍ നിരക്ക് കൂടിയേക്കും

February 14th, 2014

  ഡല്‍ഹി: സ്‌പെക്ട്രം ലേലത്തില്‍ രാജ്യത്തെ പ്രമുഖ സേവന ദാതാക്കളായ എയര്‍ ടെല്ലും വോഡാഫോണും മത്സരിച്ചു പങ്കെടുത്തതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കുമെന്ന് സൂചന. സര്‍ക്കാരിന് ലഭിക്കുന്ന പണത്തിന്റെ 62 ശതമാനത്തോളം നല്‍കേണ്ടത് ഈ രണ്ടു കമ്പനികള്‍ മാത്രമാണ്. ലേലത്തിലൂടെ 61000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇരു കമ്പനികളും 18000 കോടി രൂപ സര്‍ക്കാരിന് ഉടന്‍ അടയ്‌ക്കേണ്ടതുണ്ട്. പുതിയ ബാധ്യതയുടെ ഒരു പങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ക മ്പനികളുടെ തീരുമാനമെന്ന് അറിയ...More »

Tags: ,

ഫെബ്രുവരി 24ന് സാംസംഗ് ഗ്യാലക്‌സി എസ് ഫൈവ് പുറത്തിറങ്ങും

February 6th, 2014

സാംസംഗിന്റെ ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണായ എസ് 5 ഫെബ്രുവരി 24ന് പുറത്തിറക്കും. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഗ്യാലക്‌സി എസ് ഫൈവ് റിലീസ് ചെയ്യുക. ബയോമെട്രിക് സംവിധാനമാണ് ഗ്യാലക്‌സി എസ് ഫൈവിന്റെ ഏറ്റവും വലിയ സവിശേഷത. കൃഷ്ണമണി, വിരലടയാളം തുടങ്ങിയവ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള സംവിധാനമാണ് എസ് ഫൈവിലുള്ളത്. ഗ്യാലക്‌സി ശ്രേണിയിലെ മറ്റു ഫോണുകളെ അപേക്ഷിച്ച് മികച്ച ബാക്ക് ക്യാമറയാകും എസ് ഫൈവിന്റേത്. ഗ്യാലക്‌സി എസ് ഫോറിന്റെ വില്‍പന കുറഞ്ഞതോയൊണ് സാംസംഗ് എസ് ഫൈവ...More »

Tags: ,

ഫെഡറല്‍ ബാങ്കിന്റെ റെമിറ്റ് ആന്റ് റീട്ടെയിന്‍ കാമ്പയിന്‍ ആരംഭിച്ചു

January 30th, 2014

  കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്കായി ഫെഡറല്‍ ബാങ്ക് പുതുവര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ റെമിറ്റ് ആന്റ് റീട്ടെയിന്‍ കാമ്പെയിന്‍ നടത്തും.എന്‍.ആര്‍.ഇ സേവിങ്‌സ് അക്കൗണ്ടിലോ അതിലേറെയോ എന്‍.ആര്‍.ഇ കറന്റ് അക്കൗണ്ടിലോ ഒരു ലക്ഷം രൂപയോ അതിലേറെയോ ഒറ്റത്തവണയായി നിക്ഷേപിക്കുകയും അതേ അക്കൗണ്ടില്‍ തന്നെ 45 ദിവസത്തേയ്ക്ക് അത് നിലനിര്‍ത്തുകയും അതേ അക്കൗണ്ടില്‍ തന്നെ 45 ദിവസത്തേക്ക് അതു നിലനിര്‍ത്തുകയും ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ മെമന്റോ നല്‍കും. ആകര്‍ഷകമായ ഗിഫ്റ്റുകളില്‍ നിന്നും ഇതു തെരഞ്ഞെട...More »

Tags: