ജനം തെരുവിലിറങ്ങി, വെനസ്വേല കറന്‍സി നിരോധനം തത്കാലത്തേയ്ക്കു മരവിപ്പിച്ചു, അട്ടിമറിയെന്നു പ്രസിഡന്റ്

December 18th, 2016

കാരക്കസ്: ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് വെനസ്വേല കറന്‍സി പിന്‍വലിക്കല്‍ തത്കാലത്തേയ്ക്കു റദ്ദാക്കി. പണം കിട്ടാനില്ലാതെ വന്നതോടെ ജനം കലാപത്തിനു തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാരിനു മുന്നില്‍ വഴിയില്ലാതാവുകയായിരുന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയായ 100 ബൊളിവറാണ് പിന്‍വലിച്ചത്. പകരം നോട്ട് യഥാസമയം എത്തിക്കാനാവാതെ വന്നതോടെ പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു മുന്നില്‍ മറ്റു വഴിയൊന്നുമില്ലാതെ വരികയായിരുന്നു. കറന്‍സി അസാധുവാക്കല്‍ നടപടി ജനുവരിവരെ നീട്ടിവച്ചിരിക്കുകയാണ്. നടപടി നീട്ടിവച്ചത്. ഇതോടെ റദ്ദാക്...More »

Tags: ,

സമവായമായില്ല, ചരക്ക് സേവന നികുതി ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

December 11th, 2016

ന്യൂഡല്‍ഹി: സമവായമില്ലാത്തതിനാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ചരക്ക് സേവന നികുതി ബില്‍ അവതരിപ്പിക്കില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം സമവായമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കരട് ബില്ലിലുള്ള ചില ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രധന മന്ത്രി അരുണ്‍ ജയറ്റ്‌ലി അറിയിച്ചു. സേവന നികുതി പിരിക്കുന്നതിനുള്ള അധികാരം സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടിനും മൂന്നിനും ചേര്‍ന്ന കൗണ്‍സിലില്‍ നികുതി പിരിവിനു കേന്ദ്രം വച്ച നിര്‍ദേശത്തെ കേരളം ഉള...More »


പലിശ നിരക്കുകളില്‍ മാറ്റമില്ല, കറന്‍സി റദ്ദാക്കല്‍ മോഡി മറുപടി പറയുമെന്നു ബിജെപി

December 7th, 2016

മുംബയ് : പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണിത്. കരുതല്‍ ധനാനുപാതം നാലു ശതമാനമായും ബാങ്കുകള്‍ക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്‌സ് റീപോ നിരക്ക് 5.75 ആയും തുടരും. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്. റീപോ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കും എന്നായിരുന്...More »

Tags: ,

വിപണിയില്‍ തകര്‍ച്ച തടുരുന്നു, വിദേശ ഫണ്ടുകള്‍ പണം പിന്‍വലിക്കല്‍ തുടരുന്നു

November 21st, 2016

മുംബയ് : നോട്ട് പിന്‍വലിക്കല്‍ നീക്കം ഇന്ത്യന്‍ വിപണിക്കു തിരിച്ചടിയാവുന്നു.  സെന്‍സെക്‌സ് 385.10 പോയിന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയിന്റ് നഷ്ടത്തില്‍ 7929.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 8000നു താഴെ പോകുന്നത് ആറു മാസത്തിനിടെ ആദ്യമായാണ്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 1000, 500 രൂപ നോട്ടുകള്‍ റദ്ദാക്കിയതോടെ മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാടുകളില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ വിപ...More »

Tags:

നോട്ടു ക്ഷാമം മൂന്നാഴ്ച കൂടി തുടരും, കേരളത്തില്‍ വ്യാപാരികള്‍ കടകളടച്ചു സമരത്തിന്

November 13th, 2016

ന്യൂഡല്‍ഹി തിരുവനന്തപുരം: രാജ്യത്ത് കറന്‍സി നോട്ട് ക്ഷാമം പരിഹാരമില്ലാതെ തുടരുന്നു. നോട്ടു ക്ഷാമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ചൊവ്വാഴ്ച വ്യാപാരികള്‍ കടകള്‍ അടയ്ക്കും. രാജ്യത്ത് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ മൂന്നാഴ്ചയെങ്കിലും എടുക്കുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടില്‍ മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 2000 രൂപയുടെ നോട്ട് എ.ടി.എമ്മുകളില്‍ നിറയ്ക്കാനാവാത്തതാണ് ഇപ്പോള്‍ പ്രശ്‌നം. അതു നല്‍കാന്‍ പാകത്തില്‍ എ.ടി.എമ്മുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അ...More »

Tags: , ,

ഒരു ഐഡിയില്‍ 4000 രൂപയേ മാറാനാവൂ, വീണ്ടും തിരക്ക്, എടിഎമ്മുകള്‍ നിമിഷവേഗത്തില്‍ കാലിയാവുന്നു

November 12th, 2016

ന്യൂഡല്‍ഹി: ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു തവണ മാത്രമേ 4000 രൂപയുടെ പഴയ കറന്‍സി മാറ്റി വാങ്ങാനാവൂ എന്നു വന്നതോടെ ബാങ്കുകളില്‍ വീണ്ടും തിരക്കു കൂടി. നാലായരിത്തില്‍ കൂടുതല്‍ പഴയ കറന്‍സി ഉണ്ടെങ്കില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കണം. നിര്‍ദിഷ്ട പരിധി പാലിച്ച് പിന്നീട് പണം പിന്‍വലിക്കാം. റിസര്‍വ് ബാങ്ക് പുതുതായി പുറപ്പെടുവിച്ച വിശദീകരണമാണിത്. ഒരേ ഐഡി ഉപയോഗിച്ചു പല ദിവസം 4000 രൂപ വീതം പഴയ കറന്‍സി മാറ്റിവാങ്ങുന്ന സാഹചര്യം കണക്കിലെടുത്താണിത്. ഇത്തരത്തില്‍ ചിലര്‍ മാത്രം പണം മാറിക്കൊണ്ടു പ...More »

Tags:

പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ മിനുറ്റുകള്‍ക്കകം കാലിയാവുന്നു, 2000 രൂപ പുതിയ എടിഎമ്മില്‍ കയറില്ല

By സ്വന്തം ലേഖകന്‍ November 11th, 2016

തിരുവനന്തപുരം: നോട്ട് പുതുക്കലിനു മുന്നോടിയായി അടച്ചിട്ട രാജ്യത്തെ എടിഎമ്മുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. 2000 രൂപയാണ് ഒരാള്‍ക്ക് പ്രതിദിനം എടിഎമ്മില്‍ നിന്ന് പരമാവധി പിന്‍വലിക്കാന്‍ തത്കാലം അനുമതി നല്കിയിരിക്കുന്നത്. നൂറിന്റെയും അമ്പതിന്റേയും നോട്ടുകളാണ് എടിഎമ്മില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്. ഇതേസമയം, തുറന്ന എടിഎമ്മുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വച്ച പണമെല്ലാം മണിക്കൂറിനകം എടിഎമ്മില്‍ നിന്നു ജനം എടുത്തുകൊണ്ടു പോവുകയാണ്. മിക്ക എടിഎമ്മുകളും കാലിയാണ്. ബാങ്കുകള്‍ നേരിട്ട് പണം നിറക്ക...More »

Tags: ,

മിസ്ത്രിയുടെ കസേര തെറിച്ചതിനു പിന്നില്‍ ലൈംഗിക ആരോപണവും

November 11th, 2016

മുംബയ്: സൈറസ് മിസ്ത്രി ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നില്‍ ഒരു ലൈംഗിക ആരോപണം കാരണമായെന്നു സൂചന. മിസ്ത്രി നേരിട്ടല്ല ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയത്. കൂട്ടുകാരനെ സഹായിക്കാന്‍ പോയി പുലിവാലുപിടിക്കുകയായിരുന്നു. ടാറ്റ  ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് മേധാവി രാകേഷ് സര്‍നയ്‌ക്കെതിരേയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥയാണ് പരാതിപ്പെട്ടത്. ഹയാത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ രാകേഷ് സര്‍നയെ ടാറ്റയിലെത്തിച്ചത് മിസ്ത്രിയാണ്. സര്‍നയാകട്ടെ സ്...More »

Tags: ,

ഡിസംബര്‍ 30 വരെ എത്ര തുക വേണമെങ്കിലും മാറിയെടുക്കാം, പക്ഷേ തിരിച്ചറിയല്‍ രേഖ വേണം

By അഭിനന്ദ് November 8th, 2016

ന്യൂഡല്‍ഹി: കൈവശമുള്ള 500, 1000 നോട്ടുകള്‍ മാറിയെടുക്കുന്നതിന് നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയാണ് സര്‍ക്കാര്‍ സമയം നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ എത്ര തുക വേണമെങ്കിലും ബാങ്കിലും പോസ്റ്റ് ഓഫീസിലും നല്കി മാറാവുന്നതാണ്. പക്ഷേ, പണം മാറാനെത്തുമ്പോള്‍ ആധാര്‍ പോലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടാവണം. വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും പണം മാറിത്തരികയെന്നു സാരം. ഡിസംബര്‍ 30 കഴിഞ്ഞാല്‍ റിസര്‍വ് ബാങ്ക് വഴിയായിരിക്കും പണം മാറാന്‍ അനുവദിക്കുക. പക്ഷേ, ബാങ്കില്‍ മാറുന്നതിലും സങ്കീര്‍...More »

Tags:

കടം കയറി, ചെയര്‍മാന്‍ സൈറസ് മിസ്ട്രിയെ ടാറ്റ പുറത്താക്കി, രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാന്‍

October 24th, 2016

മുംബയ് : ബിസിനസ് ലോകത്തിന് കൗതുകം പകര്‍ന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു സൈറസ് പല്ലന്‍ജി മിസ്ട്രിയെ ഒഴിവാക്കി. നാലു സത്തേയ്ക്ക് ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കും. ഉപ്പു മുതല്‍ സോഫ്റ്റ് വേര്‍ വരെയുള്ള 100 ബില്യണ്‍ ഡോളര്‍ സാമ്രാജ്യത്തിന്റെ അമരക്കാരനായിട്ടാണ് 2012 ഡിസംബര്‍ 28നാണ് മിസ്ട്രി ചുമതലയേറ്റത്. ടാറ്റ സാമ്രാജ്യത്തിന്റെ മൊത്തം വിറ്റുവരവ് ഇടിഞ്ഞതാണ് മിസ്ട്രിയുടെ കസേര തെറിക്കാന്‍ കാരണം. ഇന്നു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മിസ്ട്രിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. പ...More »