പാട്ടിന്റെ സുഗന്ധപൂരിതമായ വഴികളിലൂടെ രമേശ് നാരായണ്‍

September 21st, 2014

മെലഡിയുടെ വസന്തകാലം മലയാളത്തില്‍ തിരിച്ചെത്തുകയാണ്. ഒറ്റമന്ദാരം എന്ന ചിത്രത്തിലാണ് ഗാനരചയിതാവ് വിനോദ് മങ്കരയും സംഗീത സംവിധായകന്‍ രമേശ് നാരായണും ചേര്‍ന്ന് വസന്തകാലത്തിലേക്ക് മലയാളിയെ തിരികെ കൊണ്ടുപോകുന്നത്. പാട്ടിന്റെ സുഗന്ധപൂരിതമായ വഴികളിലൂടെ രമേശ് നാരായണ്‍ തിരിച്ചു നടക്കുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുജാത പാടുന്ന മാമ്പൂ പൊഴിക്കുന്ന കാറ്റേ… എന്ന ഗാനം മലയാളത്തിനു തരുന്നത് ഒരു പൂക്കാലം തന്നെയാണ്. രമേശ് നാരായണ്‍ പറയുന്നു: ലിറിക്ക് വന്നിട്ടാണ് കംപോസ് ചെയ്തത്. പുലര്‍ച്ചെയ്ക്ക് ഗിറ്റാര്‍ എടുത്ത് കമ്പോ...More »


മലയാള മാധ്യമങ്ങളില്‍ ഇരകള്‍ക്ക് ഇടമില്ല :കെ.ആര്‍ മീര

September 21st, 2014

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്രവലിയ മൂല്യബോധങ്ങളോ ശരിതെറ്റുകളോ ഒന്നുമില്ലെന്നും പലതും ആപേക്ഷികം മാത്രമണെന്നും എഴുത്തുകാരി കെ ആര്‍ മീര. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്രപ്രവത്തകകൂടിയായ കെ ആര്‍ മീരയുടെ തുറന്നുപറച്ചില്‍. മീരയുടെ വാക്കുകള്‍ … മാധ്യമങ്ങളുടെ അടിത്തറ കച്ചവടമാണ്. അതില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് മാധ്യമസ്ഥാപനങ്ങളും ജീവനക്കാരും നടത്തുന്നത്. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് അവര്‍ അവതരിപ്പിക്കുന്നു. അവിടെ ധാര്‍മികതയുടെ പ്രശ്‌നങ്ങളില്ല. കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്രവര...More »


ഞാന്‍ ആരായിരുന്നു?

September 6th, 2014

അസ്‌കര്‍ അലി വേങ്ങാട്   ഞാന്‍ ആരായിരുന്നു? ഞാന്‍ മാത്രം നീ ആരായിരുന്നു ? നീ മാത്രം നമ്മള്‍ ആരായിരുന്നു? കണ്ടവര്‍ക്കോ കേട്ടവര്‍ക്കോ അറിയില്ല, കാലത്തിനും ദേശത്തിനും അറിയില്ല എനിക്കും നിനക്കും അറിയില്ല ചോദ്യ ചിഹ്നത്തിന് പോലുമറിയില്ല അപ്പോള്‍ നീയുണ്ടോ? ഞാനുണ്ടോ ? നമ്മളുണ്ടോ ? അല്ലെങ്കില്‍ ഉണ്ടായിട്ടെന്തിനാ...!!! More »


സ്പന്ദനം നിലയ്ക്കുന്ന ജലധാരകള്‍

September 6th, 2014

ഷഹീര്‍ ഷാ ആമുഖം ലോകമാകമാനമുള്ള നദികളും തണ്ണീര്‍ തടങ്ങളും നാശത്തിന്റെ വക്കിലാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങളും, നിരീക്ഷണങ്ങളും വെളിപ്പെടുത്തുന്നത്. കാലാവസ്ഥാ മാറ്റവും, പരിസ്ഥിതി തകര്‍ച്ചയുമാണ് ഈ പ്രതിഭാസത്തിന്റെ മൂലകാരണമെന്ന് അവര്‍ ചൂണ്ടികാട്ടുന്നു. പുരാതന കാലത്ത് വിവിധ സംസ്‌കാരങ്ങളെ പാലൂട്ടി വളര്‍ത്തിയ, സമൃദ്ധിയുടെയും നാഗരികതകളുടെയും പ്രതീകങ്ങളായ നമ്മുടെ പുഴകള്‍ അതി ദയനീയമായി മരിച്ചു കൊണ്ടിരിക്കുന്നത് സ്വന്തം കണ്‍മുന്നില്‍ കാണാന്‍ വിധിക്കപ്പെട്ടവരാണ് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ ആധുനിക തലമുറ. ഭൂമി ശാസ്...More »


അവള്‍ പ്രതീക്ഷിക്കുന്നത്…‍‍‍‍‍

September 6th, 2014

ഉയരം കൂടിയ, ഇരുനിറമുള്ള, കാണാന്‍ സുന്ദരനും സുമുഖനുമായ, കയ്യില്‍ ആവശ്യത്തിലേറെ പണമുള്ള.... ഇങ്ങനെയൊക്കെയാണ് പൊതുവേ സ്ത്രീകള്‍ക്ക് അവരുടെ സ്വപ്ന പുരുഷനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ . തന്റെ പുരുഷന്‍ തന്നേക്കാള്‍ നന്നായിരിക്കണമെന്നാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നതത്രേ. എന്നാല്‍ സ്ത്രീകള്‍ക്ക് ചിലപ്പോള്‍ തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒരിക്കലും പൂര്‍ണതൃപ്തി വരാറില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ പൊതുവേ അവലംബിക്കുന്നത് ഒരേ...More »


സുജാതയും മകളും മത്സരിച്ചു പാടുന്നു

September 6th, 2014

ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ ഗായിക സുജാത വീണ്ടും പാടുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച പാട്ടുകളിലൊന്നാണ് പ്രിയപ്പെട്ടവരുടെ സുജു പാടുന്നത്… സംഗീത സംവിധായകന്‍ രമേഷ് നാരായണനും വിനോദ് മങ്കരയും ചേര്‍ന്ന് ഒരുക്കുന്ന സംഗീത മായിക പ്രപഞ്ചത്തിനു പുതിയ മാനങ്ങള്‍ ശബ്ദത്തിലൂടെ നല്കുകയാണ് സുജാത. ഒരു വര്‍ഷമായി ഒളിച്ചുപോയ അക്ഷരങ്ങള്‍ പാട്ടിന്റെകൂട്ടുകാരിയെ തേടി തിരിച്ചെത്തുന്നു… അതേ. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം സുജാത പാടിയ പാട്ട് അതിന്റെ പൂര്‍ണ രൂപത്തില്‍ എത്തും മുന്‍പു തന്നെ നെറ്റില്‍ തരം...More »


ദേശഭക്തിഗാനങ്ങളുടെ കാവല്‍ക്കാരന്‍

September 6th, 2014

സ്വാതന്ത്ര്യവും ജീവിതവും രണ്ടല്ല എന്നും അതു ഒന്നാണ് എന്നും നമ്മോട് പറഞ്ഞത് മഹാത്മജിയാണ്. സംഗീതവും ജീവിതവും രണ്ടല്ല എന്നും അത് ഒന്നാകേണ്ടതാണെന്നും നമ്മെ പഠിപ്പിച്ചത് രവീന്ദ്രനാഥ ടാഗോറാണ്. ഇന്ത്യ കൈകോര്‍ത്തുനിന്നു പാടിയ സ്വാതന്ത്ര്യസമരഗീതങ്ങള്‍ ജനസഹസ്രങ്ങളുടെ ഹൃദയങ്ങളില്‍ ആവേശത്തിന്റെ അകലകള്‍ നിറച്ചിരുന്നു ആ കാലം. സ്വാതന്ത്ര്യസമര ഗീതങ്ങളില്‍ അഗ്നി നിറച്ച് മലയാളിയുടെ മനസ്സില്‍ സൂക്ഷിക്കാന്‍ തന്ന സംഗീതകാരനാണ് കെ.പി. ഉദയഭാനു. ദേശഭക്തിഗാനങ്ങളുടെ കാവല്‍ക്കാരന്‍. വളരെക്കുറച്ച് സിനിമയ്ക്കുവേണ്ടി സംഗീതം നല്‍കുകയും, അന്...More »


ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ അമ്മ

September 6th, 2014

ഡോ. ഷീലാ ബാലകൃഷ്ണന്‍ വിശ്രമിക്കാറില്ല. വീട്ടില്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തി നിത്യവും മേശ നിറയ്ക്കുന്നുമില്ല. സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന ദിനത്തില്‍ തന്നെ പുസ്തകങ്ങളെല്ലാം മടക്കി, ഡിഎ, എച്ച് ആര്‍ എ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചു നടക്കുന്നവരുടെ കൂട്ടത്തിലും ഡോ. ഷീലയില്ല. ഗൈനക്കോളജിയിലും ഒബ്‌സ്‌റ്റെട്രിക്‌സിലും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുതിയ അറിവുകള്‍ നേടുന്നവയില്‍ ഡോ. ഷീലയുടെ പുസ്തകങ്ങള്‍ പ്രഥമ സ്ഥാനത്തുണ്ട്. ഇന്ന് തെക്കേ ഇന്ത്യയിലെ ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകളുടെ ന...More »


മോക്ഷം

September 6th, 2014

ഉഷാ പരമേശ്വരന്‍ അടുത്ത ജന്മത്തിലെങ്കിലും നമുക്ക് വേരുകളാവാണം… ജീവിതമെന്ന മഹാവൃക്ഷത്തിന്‍ ശിഖിരങ്ങളാവാന്‍ ഇനി വയ്യ! ഭൂമിക്കടിയിലേക്കാരും തുറിച്ചു നോക്കില്ലല്ലോ… മോക്ഷം പൂര്‍ണ്ണതയിലേക്കുള്ള വഴി അപൂര്‍ണ്ണമാണെന്ന അറിവ് നിനക്ക് മുന്‍പേ പോകാന്‍ എന്നെ പ്രാപ്തയാക്കുന്നു… എന്നിട്ടും… എന്റെ സ്വപ്നങ്ങള്‍ മരുഭൂമിയിലെ മരുപ്പച്ചയോ കടലിലെ ഹിമശൈലങ്ങളോ തേടിപ്പോയില്ല…. അതെന്നും എന്റെ പുഴയുടെ ഓളങ്ങളിലും ആറ്റുവഞ്ചിപ്പൂക്കളിലും ഒതുങ്ങിക്കൂടി… More »


ശ്രുതിയുടെ രണ്ട് കവിതകള്‍

September 6th, 2014

സ്വപ്നങ്ങളിലെ യാഥാര്‍ത്ഥ്യം പല രാത്രികളിലുമവനെന്റെ മിഴിത്തുമ്പില്‍ നിറയുന്നു സ്വപ്നങ്ങളില്‍ മഴവില്ലുകള്‍ ചാലിച്ച് അവന്‍ വരയ്ക്കുതെന്റെ ജീവിതമാണ് മിന്നാമിനുങ്ങായും നക്ഷത്രങ്ങളായും അവനെന്നോട് സംസാരിക്കാറുണ്ട് രാത്രികളില്‍ പരക്കുന്ന നിലാവിന് ചോരയുടെ മണമാണ് വായുവിന് നിശ്വാസത്തിന്റെ ചൂടും പലപ്പോഴുമെന്റെ കണ്ണുകളില്‍ രക്തക്കറ പുരളാറുണ്ട് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന നമ്മള്‍ വിഡ്ഢികള്‍ കണ്ണുനീര്‍ത്തുള്ളികള്‍ക്കന്റെ ആത്മാവിനെ നനയ്ക്കാനായില്ല അവന്‍ ചാലിച്ച വര്‍ണ്ണങ്ങളെ മായ്ക്കാനേ അതിനാ...More »

Tags: