നാലഞ്ചു പാട്ടുകൊണ്ടൊരു പൊന്നോണം

September 15th, 2013

സ്‌പോട് സുരേഷ് ഇതു പതിവാണ്. ഓണമാകുമ്പോള്‍ ചാനലില്‍ നിന്നു വിളി വരും. ചേട്ടാ കുറച്ച് സിനിമകളിലെ ഓണപ്പാട്ടുകളുടെ ലിസ്റ്റ് വേണം. പിന്നെ വിളിക്കാം. വേണ്ട, ഇതാ എഴുതിക്കോ..! ഓ, ചേട്ടന്റെ ഒരു കമ്പ്യൂട്ടര്‍ മെമ്മറി. കൈയോടെ കൊടുത്തു നാലഞ്ച് പാട്ടുകള്‍ . കഴിഞ്ഞോ? കഴിഞ്ഞു. അയ്യോ ഇത്രയേ ഉള്ളോ ? ചലച്ചിത്ര ഗാനങ്ങളില്‍ ഓണപ്പാട്ട് കുറവാ. പോരല്ലോ.... ഞാന്‍ എന്തു ചെയ്യാന്‍ ? രണ്ടു നാള്‍ മുന്‍പും  ഒരു സുഹൃത്ത് വിളിച്ചു. പാട്ടിന്റെ ലിസ്റ്റ് കൊടുത്തപ്പോള്‍ അയാളും നിരാശനായി. സിനിമാ ഗാനങ്ങളിലെ ഓണപ്പാട്ടുകള്‍ ചാനലുകള്‍ പിറന്നകാലംതൊട്...More »

Tags: , ,

എനിക്കമ്മയില്ല / കവിത / രാജീവ് ആലുങ്കല്‍

September 15th, 2013

നാലുമണിക്കു വിശക്കുമെന്നോര്‍ത്തെന്നെ കാത്തിരിക്കാനെനിക്കമ്മയില്ല നനവുള്ളമിഴിവാതില്‍ ചാരാതെയെന്‍ വരവ് നിനച്ചുകൊണ്ടാരുമിരിപ്പുമില്ല നഷ്ടബാല്യത്തിന്‍ നടവരമ്പില്‍ - എന്നെ ഇഷ്ടമെന്നാരും പറഞ്ഞുമില്ല ചോറ്റുപാത്രത്തില്‍ നിറഞ്ഞ സ്‌നേഹം പോലെ ആറ്റുനോറ്റെന്നമ്മ പുല്‍കിയില്ല എഞ്ചുവടിത്താളില്‍ ആകാശം കാണാഞ്ഞ മഞ്ചുമയില്‍പ്പീലി, ത്തുണ്ടുപോലെ ഇത്തിരിസ്വപ്‌നം തിളങ്ങിയോരെന്നുള്ളില്‍ എത്തുവാനാരും നിനച്ചുമില്ല ഉച്ചിയില്‍ വന്നെന്നെ, പൊളിക്കുമേകാന്ത ഉച്ചവെയില്‍മുള്ളു പിച്ചിമാറ്റി ഉള്ളിലുറങ്ങിക്കിടന്ന മോഹങ്ങളെ ഉമ്മവ...More »


ഓണവില്ലിനോട്

September 15th, 2013

വിനോദ് വൈശാഖി ഓണവില്ലേ ഓണവില്ലേ നീ തൊടുത്തൊരക്ഷരത്തില്‍ ചോരയുണ്ടല്ലോ ചെന്നുവീഴും തൊടിയിടത്തില്‍ തുമ്പയില്ലല്ലോ നീ തൊടുത്തൊരമ്പിനിമ്പം മാഞ്ഞുപോയല്ലോ ഓണവില്ലേ ഓണവില്ലേ നീ തൊടുത്ത പാട്ടിനുള്ളില്‍ പട്ടുപോയ പാട്ടുപെട്ടി വയലും വീടും സ്വപ്നം കണ്ടേ ഓണവില്ലേ ഓണവില്ലേ നീ തൊടുത്ത പൂവിനുള്ളില്‍ തേന്‍ കുടിച്ചൊരോണത്തുമ്പി ചത്തിരുന്നല്ലോ, കല്ലെടുക്കും കാലു കണ്ട് കരളലിഞ്ഞല്ലോ ഓണവില്ലേ ഓണവില്ലേ നീതൊടുത്തൊരമ്പിനറ്റ ത്തോണക്കോടി തച്ചുടുത്തൊ രോണനിലാ പെണ്‍കൊടിയെ പങ്കു വച്ചല്ലോ, പിന്നെ കൊന്നുവച്ചല്...More »

Tags: , ,

പ്രവാസികള്‍ കേരളത്തെ വീണ്ടെടുക്കുമ്പോള്‍ …

September 15th, 2013

അറിയില്ല... ഉത്രാടത്തിന്റെയന്ന് വൈകുന്നേരം മാതേവരെ മൂടാനായി ഞാന്‍ തലയറുത്തിരുന്ന തുമ്പക്കുടങ്ങള്‍ എനിക്കു മാപ്പുതരാറുണ്ടായിരുന്നോയെന്ന്... എന്നാലും അടുത്തകൊല്ലം മാവേലിയെ വരവേല്‍ക്കാന്‍ മുന്നേ വന്നു ഒരുക്കം തുടങ്ങിയിരുന്നത് തുമ്പച്ചെടികള്‍ തന്നെയായിരുന്നു. തുമ്പപ്പൂക്കളില്ലെങ്കില്‍ ഞങ്ങള്‍ വടക്കന്‍ മലബാറുകാര്‍ക്ക് ഓണം ഓണമാവില്ല. അത്തം മുതലായിരുന്നു ഞങ്ങള്‍ പൂവിട്ടു തുടങ്ങുന്നത്. ഒന്നാം നാള്‍ തുമ്പ മാത്രം. ചിത്തിരയ്ക്ക് തുമ്പയും അരിപ്പൂവും. ചോതിക്ക് തുമ്പയും അരിപ്പൂവും വേലിയേരിയും എന്ന്! മൂന്നുതരം പൂക്കള...More »

Tags: , , ,

ഓര്‍മ്മകളിലെ ഓണച്ചിന്തുകള്‍

September 15th, 2013

രാവിലെ ഉണര്‍ന്നു. മുറ്റം അടിച്ചുവാരി ,നനച്ചു പൂക്കളം ഇടുന്ന സമയം... പല പൂക്കള്‍ .. കൊങ്ങിണി , റോസാ , മുക്കുറ്റി , ശംഖുപുഷ്പങ്ങള്‍, ബോള്‍സ്, തൊട്ടാവാടി , കണ്ടോനെക്കുത്തിപ്പൂവ് ,തുമ്പ , തുളസി, പിച്ചി , മുല്ല , മന്ദാരം , ലില്ലി ,ഡാലിയ അങ്ങനെ മുറ്റത്തും തൊടിയിലും നിന്ന് അന്തമില്ലാത്ത പൂവുകള്‍ നമ്മളെ തേടി വന്ന കാലം !. കഷ്ടപ്പെട്ടുണ്ടാക്കുന്ന തൃക്കാക്കരപ്പനെ ഒരിക്കലും നന്നായിട്ടില്ല , ഒരു വിധത്തില്‍ കുത്തിനിര്‍ത്തും കക്ഷിയെ!. ഓണവെയില്‍ നനച്ചു കൊണ്ട് ഇടയ്ക്കിടെ വന്നുപോകുന്ന മഴത്തുള്ളികള്‍ ... തുമ്പികള്‍ തുള്ളുന്...More »

Tags: , , ,

അത്തം

September 15th, 2013

ചാണകം മെഴുകിയ നടുമിറ്റത്ത് തുമ്പപ്പൂക്കളമിട്ട് നനഞ്ഞൊലിച്ച് അത്തമിരുന്നു... അരികില്‍ ഗണപതിക്കിട്ട തേങ്ങ... മേലടുക്കളയില്‍ അയ്യപ്പന് അമ്മ നേര്‍ന്ന നെയ്പ്പായസം... ഓണം വെളുക്കണമത്രെ.... അതിനത്തം കറുക്കണം...! ആദ്യം വന്നിട്ടും അണിഞ്ഞിരുന്നിട്ടും അത്തം കറുക്കണമത്രെ.....! കാലങ്ങളായുള്ള പക്ഷഭേദം... അത്തക്കൂറെന്ന പരിഹാസം കറുക്കാതിരിക്കുന്നതെങ്ങിനെ...? ഗണപതിക്കിട്ട തേങ്ങ, അയ്യപ്പന് നെയ്പ്പായസം. ഒറ്റപ്പൂക്കളത്തിനു നടുവിലിരുന്ന് കണ്ണീരൊലിപ്പിച്ച് അത്തം കറുത്തു. എത്രയായാലും തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്...More »


പകല്‍ നക്ഷത്രം / കഥ / ആനന്ദി രാമചന്ദ്രന്‍

September 15th, 2013

ചിന്നമ്മു പറഞ്ഞു 'എടീ ജാനുവേ മാധവണ്ണന്‍ പറയണത് കേട്ട് മീശമുളയ്ക്കാത്ത ഒരു ചെക്കന് നിന്നെ വേണമെന്ന്. ഇന്നവന്‍ വരും പോലും!' ജാനുവിന് വല്ലാത്ത ഈര്‍ഷ്യ തോന്നി. 'ഇന്നത്തെ കാര്യവും പോക്കാ. ഇന്നലെ ഒരുത്തന്‍ വന്നു. തണ്ടും തടിയും ഉള്ളവന്‍ . കണ്ടപ്പം തന്നെ മനസ്സില് കുളിര് കോരിയിട്ടു. എന്റെ ചിന്നമ്മൂ, അവന്‍ എന്റെടുക്കല്‍ വന്നതും കഴിഞ്ഞു, അവന്റെ ഗ്യാസ് പോയി.' ഈ ജീവിതം സുഖമുള്ളതാണെന്ന് ചിലപ്പോള്‍ തോന്നും. പൈസയും കിട്ടും. കൂട്ടത്തില്‍ കുറേ സുഖവും. ചിലപ്പോള്‍ കഷ്ടവുമാണ്. ചെലവന്മാരുണ്ട് എന്തുചെയ്തുകൊടുത്താലും പോരാ. പണം ...More »

Tags: , , ,

പ്രിയപ്പെട്ട അമ്മേ, ഭീരുക്കളല്ലേ ആണുങ്ങള്‍ ?

September 15th, 2013

സീതയേയും സത്യവതിയേയും അഗ്‌നിസാക്ഷിയേയും വരച്ച അതേ തൂലിക കൊണ്ടാണ് ലളിതാംബിക അന്തര്‍ജനം മാധവിക്കുട്ടിക്ക് കത്തെഴുതിയത്. നീല ഇന്‍ലന്‍ഡില്‍ പോസ്റ്റ് ചെയ്ത ആ കത്തിന് തൂവെള്ള കടലാസില്‍ 'എന്റെ കഥ' എഴുതിയ അതേ തൂലിക കൊണ്ട് മാധവിക്കുട്ടി മറുപടി കുറിച്ചു. ആ കത്ത് ഇതാ... ഇതില്‍ സ്‌നേഹത്തിന്റെ ഒരു നദി നനയുന്നുണ്ട്...   എനിക്കമ്മയില്ല / കവിത / രാജീവ് ആലുങ്കല്‍   ഓണവില്ലിനോട്   പ്രവാസികള്‍ കേരളത്തെ വീണ്ടെടുക്കുമ്പോള്‍ …   ഓര്‍മ്മകളിലെ ഓണച്ചിന്തുകള്‍   അത്തം   അശ്വതിക്കു വിജയം സുനിശ്ചിതം, ആയില്യത്തിനു ശ്രേയസ്...More »

Tags: , ,

മുംബൈയില്‍ ഇപ്പോള്‍ വീട്ടച്ഛന്‍മാരുടെ കാലം

September 15th, 2013

റോയ് അഗസ്റ്റിന്‍ രാവിലെ എഴുന്നേറ്റ് ചായയും പലഹാരവും ഉണ്ടാക്കണം. മക്കളെ കുളിപ്പിച്ച് സ്‌കൂളില്‍ അയയ്ക്കണം. സ്‌റ്റേഷനില്‍ ചെന്ന് ഭാര്യയെ പിക്ക് ചെയ്യണം. ഭാര്യ ഉറങ്ങുമ്പോള്‍ വീണ്ടും ജോലി. സ്‌കൂള്‍ വിടുമ്പോള്‍ മക്കളെ കൂട്ടാന്‍ പോകണം. ഒടുവില്‍ ഭാര്യയെ വീണ്ടും സ്‌റ്റേഷനില്‍ വിട്ടുകഴിയുമ്പോള്‍ ഒരു ദിവസത്തെ ജോലി തീര്‍ന്നു. മുംബൈയിലെ ഒരു നഴ്‌സിന്റെ ഭര്‍ത്താവിന്റെ ദിനചര്യയാണ്. സ്ത്രീകള്‍ വീട്ടുജോലിയും ഭര്‍ത്താവ് ഓഫീസ് ഉദ്യോഗവും ഭരിച്ചിരുന്ന കാലം പണ്ട്. ഇപ്പോള്‍ പല കുടുംബങ്ങളിലും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ത്...More »

Tags: , ,

ഓണാശംസകള്‍

September 15th, 2013

പ്രിയ വായനക്കാര്‍ക്ക് വൈഗന്യൂസിന്റെ ഹൃദയംനിറഞ്ഞ ഓണാശംസകള്‍ More »

Tags: , ,