ഗംഗ വിളിക്കുന്നു , കാശിയിലേക്ക്

September 15th, 2013

 ചിത്രങ്ങളും എഴുത്തും: പ്രജീഷ് കുറ്റിയാടി ഗോവയിലെ ഒരു ഡാന്‍സ് ബാറില്‍ നിന്നാണ് നിറഞ്ഞ പാതിര്യ്ക് എന്റെ കാശി യാത്ര ആരംഭിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാത്ത അസ്വസ്ഥതയുടെ പരിണതിയായിരുന്നു ആ ഗോവന്‍ യാത്ര. കടല്‍ക്കുളിയും നാടന്‍ ഫെനിയും ചേര്‍ന്ന മിശ്രഭാവങ്ങള്‍ പകര്‍ന്ന ആ യാത്രക്ക് എനിക്ക് തരാന്‍ കാര്യമായിട്ടൊന്നുമില്ലായിരുന്നു. എന്നിട്ടും സുഹൃത്തിന്റെ സ്‌നേഹനിര്‍ബന്ധത്തില്‍ ഞങ്ങള്‍ ഗോവയുടെ രാത്രിജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചു. മനുഷ്യജീവിതത്തിന്റെ ഇരുണ്ട അധോതലങ്ങള്‍ തന്നെയാണ് ഈ രാത...More »

Tags: ,

ആന്റമാന്‍ : മരണത്തിന്റെ മണമുള്ള ദ്വീപുകള്‍

September 15th, 2013

രഘു പി നിര്‍വ്വികാരത കലര്‍ന്ന നെടുവീര്‍പ്പുകളോടെ ഓരോ കിളമണ്ണും വലിച്ചുമാറ്റുമ്പോള്‍ അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഇതു തന്റെ മാത്രം ശവക്കുഴിയാണ്. തൊട്ടരികത്ത് വരുന്നയാള്‍ നിര്‍ദ്ദേശം വന്നപ്പോള്‍ ആയുധം ആഞ്ഞുവീശി. തലയറ്റ ജഡം രക്തക്കുതിപ്പോടെ കുഴിയില്‍ ഒടിഞ്ഞുകുത്തിവീണു. ഇനി അടുത്ത ആളുടെ ഊഴമാണ്... ഇത് സിനിമയില്‍ ചിത്രീകരിച്ച സാങ്കല്പികരംഗമല്ല. ബുള്ളറ്റുകള്‍ നഷ്ടപ്പെടും എന്നതുകൊണ്ടുമാത്രം ജപ്പാന്‍കാരും വെള്ളക്കാരും ഇന്ത്യക്കാരുടെമേല്‍ നടപ്പിലാക്കിയ സ്വച്ഛനീതിയുടെ നേര്‍ചിത്രം. ഇതിലും ഭീകരമാണ് മൗണ്ട് ഹാരിയേറ്റിലെ ...More »

Tags: , ,

ഊഞ്ഞാലേ ചക്ക്യാമ്മോ

September 15th, 2013

സെബിന്‍ എബ്രഹാം ജേക്കബ് ഊഞ്ഞാലേ ചക്ക്യാമ്മോ കൊമ്പിന്മേലാരാണ്ടാ കാറ്റോടും കൈവഴിയേ ചില്ലകളാടിയുലഞ്ഞതല്ലേ ആയത്തില്‍നാമാടുമ്പോള്‍ കാറ്റുകുരുങ്ങണതെന്താടാ കാമന്റെ കണ്ണേറുതട്ടീട്ട് കാറ്റിനൊഴുക്കുപിഴച്ചതല്ലേ ആരാനുംകെട്ടിയ പാട്ടുകേട്ട് ചൂളംമുഴക്കിനടന്നവനേ... അയ്യത്തുമങ്ങേലെമിറ്റത്തുമായ് ആര്‍പ്പുവിളിച്ചുനടന്നവളേ... നമ്മള്‍കളിച്ച കിളിത്തട്ടിലും നമ്മള്‍ക്കൊരുത്ത കഥക്കെട്ടിലും നമ്മുടെമാത്രം വഴികളല്ല നമ്മുടെമാത്രം കഥകളല്ല ആവഴിയീവഴിപോയവാറെ വേലിയും തോടും കഴിഞ്ഞവാറെ ആമ്പള പെമ്പള കൈവഴങ്ങി ആഴിപോലാര്...More »

Tags: , , ,

അനാവശ്യങ്ങളുടെ ഘോഷയാത്ര, അഥവാ, ചില അത്തം ചിന്തകള്‍

September 15th, 2013

റജി കുമാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ മലയാളിയെ വെല്ലാന്‍ ആരുമുണ്ടാകില്ല. പരസ്യക്കമ്പനികളും പരസ്യദാതാക്കളും മാധ്യമങ്ങളും ചേര്‍ന്നു മലയാളികളെ പര്‍ച്ചെയ്‌സിങ് കമ്യൂണിറ്റിയാക്കി മാറ്റിയിരിക്കുന്നു. ആവശ്യത്തിനും അനാവശ്യത്തിനും എന്തും ഏതും വാങ്ങിക്കൂട്ടുന്നതില്‍ മലയാളികള്‍ക്കു വൈഭവമേറെ. എന്തിനാണു വാങ്ങുന്നതെന്നു കൃത്യമായ ബോധ്യമില്ലെങ്കിലും വാങ്ങും. ഒന്നും വാങ്ങാന്‍ കിട്ടിയില്ലെങ്കില്‍ വീട്ടിലിരിക്കുന്നതു കൊണ്ടുപോയിക്കൊടുത്ത്, കുറെ കാശുകൂടി അങ്ങോട്ടുകൊടുത്ത്, വേറൊരു കമ്പനിയുടെ അതേപോലൊരൊണ്ണം വാങ്ങും..! നമ്മുടെ ചില ...More »

Tags: ,