ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

By അഭിനന്ദ് Abhinand April 19th, 2017

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സിബിഐ നല്കിയ ഹര്‍ജിയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരിക്കെ, അയോധ്യ കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിലൂടെ പൊലിയുന്നത് എല്‍ കെ അദ്വാനിയുടെ രാഷ്ട്രപതി മോഹവും മുരളീ മനോഹര്‍ ജോഷിയുടെ ഉപരാഷ്ട്രപതി സ്വപ്‌നവും. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതിക്കസേരയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇങ്ങനെയൊരു വിധി വന്നതിലൂടെ അദ്വാനിയെ ഇനി രാഷ്ട്രത്തിന്റെ പ്രഥമപുരുഷന്റെ സ്ഥാനത്തേയക്കു പരിഗണിക്കാനാവില്ല. പ്രണബ് മാറുമ്പ...More »

Tags: , , ,

ബീഫും കറന്‍സിയും ചതിച്ചു, മലപ്പുറത്ത് താമര മുരടിച്ചു നില്‍ക്കുന്നു, ഉത്തരം മുട്ടി നേതൃത്വം

By ജാവേദ് റഹ്മാന്‍ April 17th, 2017

കോഴിക്കോട്: ബീഫ് രാഷ്ട്രീയം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റു നയങ്ങള്‍ വരെ ചര്‍ച്ചചെയ്യപ്പെട്ട മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തെ നിരാശപ്പെടുത്തുന്ന ഫലമാണ് പുറത്തുവന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്64,705 വോട്ടായിരുന്നു. ഇക്കുറി കഴിഞ്ഞ തവണത്തേതിലും ആറിരട്ടി വോട്ട് (ഏകദേശം 3.80 വോട്ട്) നേടുകയും അതുവഴി സംസ്ഥാനത്താകെ പാര്‍ട്ടിക്ക് പുതിയ ഉണര്‍വു പകര്‍ന്ന് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കു സജ്ജമാകാനുമായിരുന്നു പദ്ധതി. ബിജെപി 3.80 ലക്ഷം അവകാശപ്പെ...More »

Tags: ,

അമേരിക്കന്‍ പടയൊരുക്കം തകൃതി, ഉത്തര കൊറിയയും തയ്യാറെടുപ്പില്‍ തന്നെ, യുദ്ധം ആസന്നം, ലോകം ഭീതിയില്‍

By എം രാഖി April 15th, 2017

വാഷിംഗ്ടണ്‍: കൊറിയന്‍ മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കു വഴുതിവീഴുമെന്ന ആശങ്ക ശക്തമായിരിക്കെ, എന്തിനും തയ്യാറായി നില്‍ക്കാന്‍ ദക്ഷിണ കൊറിയന്‍ മേഖലയിലുള്ള തങ്ങളുടെ 37,500 സൈനികര്‍ക്ക് പെന്റഗണ്‍ നിര്‍ദ്ദേശം കൊടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ യുദ്ധത്തിന് അമേരിക്കന്‍ ആയുധവ്യാപാരികളുടെ കടുത്ത സമ്മര്‍ദ്ദമുണ്ടു. തിരഞ്ഞെടുപ്പു വേളയില്‍ ജയസാദ്ധ്യത തീരെയില്ലായിരുന്ന ട്രംപിനു വേണ്ടി തങ്ങള്‍ വാരിവിതറിയ കോടികള്‍ തിരിച്ചുപിടിച്ചേ തീരൂ എന്ന വാശിയിലാണ് ആയുധക്കമ്പനികള്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് യുദ്ധം അനിവാ...More »

Tags: , , , ,

ലാവലിൻ വാൾ വീണ്ടും പിണറായിയുടെ തലയ്ക്കു മേൽ, പുതുതന്ത്രവുമായി സിബിഐ

By സിത്ഥാർത്ഥ് ശ്രീനിവാസ് April 12th, 2017

കൊച്ചി: ലാവലിൻ കേസിൽ വേനലവധിക്കു ശേഷം വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, സംസ്ഥാന ഭരണ നേതൃത്വത്തിന് പുതിയൊരു തലവേദന കൂടിയായി. കേസിൽ കൂറ്റപത്രം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയനെ വെറുതേ വിട്ടതിനെതിരേ സിബിഐ ഫയൽ ചെയ്ത ഹർജിയിലാണ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. വേനലവധി കഴിഞ്ഞ് മേയ് 22ന് ശേഷം വിധിയുണ്ടാകുമെന്നാന് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടിൽ സംസ്ഥാന ഖജനാവിന് 374.5 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസാണ് കോടതി തള്ളിയതും സിബിഐ ഇതിനെതിരേ വീണ്ട...More »

Tags:

മോഹന്‍ ലാല്‍-മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് സമ്മിശ്ര പ്രതികരണം

April 7th, 2017

തിരുവനന്തപുരം: പ്രേക്ഷകര്‍ ആവേശപൂര്‍വം കാത്തിരുന്ന മോഹന്‍ ലാല്‍-മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് സമ്മിശ്ര പ്രതികരണം. ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും സേനയെ അപമാനിക്കാന്‍ പോന്നതാണെന്നും വരെ ചിലര്‍ പറയുമ്പോള്‍ ചിത്രം ഗംഭീരമാണെന്ന അഭിപ്രായമാണ് ലാല്‍ ആരാധകര്‍ക്ക്. ആദ്യ പകുതിയില്‍ തന്നെ സോഷ്യല്‍ മീഡിയിയില്‍ വന്ന റിവ്യൂകള്‍ ലാല്‍ ആരാധകരുടെ സന്തോഷവും സാധാരണ കാണികളില്‍ വലിയൊരു വിഭാഗത്തിന്റെ രോഷവും നിറഞ്ഞതാണ്. കഥയിലെ അനാവശ്യ ട്വിസ്റ്റുകളും പരസ്പരം ഏറ്റുമുട്ടുന്ന ഇന്ത്യന്‍ പട്ടാളക്കാര...More »

Tags: , ,

മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിമുഖമില്ല, അപ്പോള്‍ സാധാരണ സ്ത്രീയോട് എന്തുമാവാമോ?

By വനിതാ വിനോദ് March 30th, 2017

രാഷ്ട്രീയക്കാര്‍, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം കൊടുക്കാന്‍ രണ്ട് പ്രാവശ്യം ആലോചിക്കണമെന്ന കമന്റുകള്‍ പലയിടത്തും ശ്രദ്ധയില്‍പ്പെട്ടു. രണ്ടുവട്ടമല്ല പലവട്ടം ആലോചിച്ചോളൂ എന്നുതന്നെയാണ് അനുഭവത്തില്‍ നിന്ന് പറയാനുള്ളത്.  സുവിയോട് അഭിമുഖം തരില്ലെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ടി.കെ ഹംസ പറഞ്ഞത് അവരൊരു മാധ്യമപ്രവര്‍ത്തകയാണെന്ന കാരണത്താലാണ്. അതിന് കാരണമായി പറയുന്നത് ശശീന്ദ്രന്‍ സംഭവത്തെ മുന്‍നിര്‍ത്തിയുള്ള മുന്‍കരുതലെന്നാണ്. മാധ്യമപ്രവര്‍ത്തകയാണെങ്കില്‍ അഭിമുഖം തരില്ലെന്ന് പറയുമ്പോള്‍ യാതൊരു പദ...More »

Tags:

ജിഷയെ കൊല്ലാന്‍ അമീറുള്‍ മാത്രമല്ലെന്നു സൂചിപ്പിച്ച് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്, കേസിനു വീണ്ടും ചൂടുപിടിക്കുന്നു, സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

By റോയ് പി തോമസ് March 26th, 2017

കൊച്ചി: പെരുമ്പാവൂരിലെ ജിഷ ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എല്ലാ അര്‍ത്ഥത്തിലും പ്രതിക്കൂട്ടിലും പ്രതിരോധത്തിലുമാക്കാന്‍ പോന്നതാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സമര്‍പ്പിച്ചിരിക്കുന്ന പ്രത്യേക റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു. പക്ഷേ, ഡിജിപി ലോക്‌നാഥ് ബഹ്‌റ റിപ്പോര്‍ട്ട് കൈയോടെ തള്ളിയിരിക്കുകയാണ്. ജിഷ വധക്കേസില്‍ തുടക്കം മുതല്‍ അന്വേഷണം പാളിയെന്നാണ് ജേക്കബ് തോമസ് 16 പേജ...More »

Tags: ,

നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് നീട്ടി നല്കും, പുതിയവ പിന്നാലെ വരുന്നു

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് March 23rd, 2017

തിരുവനന്തപുരം : കേരളത്തില്‍ നിലവിലുള്ള ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും കള്ളുഷാപ്പുകളുടെയും ലൈസന്‍സ് നീട്ടിനല്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ മദ്യനയം ഇടതു സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഇവ നീട്ടിനല്കാന്‍ തീരുമാനിച്ചത്. ലൈസന്‍സികള്‍ക്ക് നിലവിലുളള നിരക്കിന്റെ ആനുപാതിക ലൈസന്‍സ് ഫീസ് ഈടാക്കിക്കൊണ്ടും മറ്റ് പൊതുവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടും ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് കാലാവധി ദീര്‍ഘിപ്പിച്ചു നല്കിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ പുതിയ മദ്യനയം പ്രഖ്യാപിക്ക...More »

Tags: , ,

അദ്വാനിയോ പ്രണബോ, രാഷ്ട്രപതിക്കസേരയിലേക്ക് മോഡി മനസ്സില്‍ കാണുന്നതാരെ

By അഭിനന്ദ് March 18th, 2017

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയായി എല്‍കെ അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുകൂലിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മോഡിയെ പ്രണബ് മുഖര്‍ജി പ്രശംസ കൊണ്ടു മൂടിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം പകര്‍ന്നു. ഇന്ത്യ കണ്ട മികച്ച ജനാധിപത്യവാദിയാണ് മോഡിയെന്നായിരുന്നും നല്ല തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും മോദിക്ക് പ്രത്യേക കഴിവുണ്ടെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചാണ് മോഡി ഓരോന്നും ചെയ്യുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടത്. ജവഹര്‍ ലാല്...More »

Tags: , , ,

കുഞ്ഞാലിക്കുട്ടി തന്നെ ലീഗ് സ്ഥാനാര്‍ത്ഥി, കുഞ്ഞാപ്പയുടെ മാറ്റത്തിനു പിന്നില്‍ ലക്ഷ്യങ്ങളേറെ

By ജാവേദ് റഹ്മാന്‍ March 15th, 2017

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ അഹമ്മദിന്റെ വഴിയേ പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്കു പോകുന്നത് ദേശീയ തലത്തില്‍ ലീഗിന് അത്ര മെച്ചമല്ലാത്ത സമയത്താണ്. കോണ്‍ഗ്രസിനു മേല്‍ക്കൈയുള്ള സമയമായിരുന്നുവെങ്കില്‍ കേന്ദ്രമന്ത്രിപദത്തില്‍ എത്തുന്നത് എളുപ്പമായിരുന്നു. ഇപ്പോഴാകട്ടെ അത്തരമൊരു അവസ്ഥയല്ല. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ബിജെപിക്കു തന്നെയായിരിക്കും ഭരണമെന്ന് വിശകലന വിദഗ്ദ്ധരെല്ലാം വിലയിരുത്തവേ ...More »

Tags: ,