മുസ്ലീം തീവ്രവാദികളെ പച്ചയ്ക്ക് തിന്നുമെന്ന് ഫിലീപ്പീന്‍സ് പ്രസിഡന്‍ഡ്

April 23rd, 2017

മനില: മുസ്ലീം തീവ്രവാദികളെ പച്ചയ്ക്കുതിന്നുമെന്ന പ്രസ്താവനയുമായി ഫിലിപ്പീന്‍സ് പ്രസിഡന്‍ഡ് റോഡിഗോ ഡ്യുട്ടേര്‍ട്ട്. മുമ്പും നിരവധി പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയിട്ടുണ്ട് ഡ്യൂട്ടേര്‍ട്ട്. ദേശീയ സ്‌പോര്‍ട്‌സ് ടൂര്‍മെന്റിന്റെ ഉദ്ഘാടനവേളയിലാണ് അദ്ദേഹത്തിന്റെ വിവാഗ പ്രസ്താവന. തല കൊയ്യുന്ന തീവ്രവാദികളേക്കാള്‍ ക്രൂരനാവാന്‍ കഴിയും. ഇത്തരം തീവ്രവാദികളെ സൈന്യം പിടികൂടിയാല്‍ പച്ചയ്ക്കു തിന്നാല്‍ പോലും മടിയില്ല. മുസ്ലീം തീവ്രവാദികളെ പിടികൂടാന്‍ പ്രത്യേക നിര്‍ദ്ദേശം സൈന്യത്തിനു നല്‍കിയിട്ടുണ്ട്. തന്റെ പ്രസ്താവന വീര...More »

Tags: , ,

ഒറ്റ അടി… അമേരിക്കന്‍ പടക്കപ്പല്‍ കാള്‍ വിന്‍സണെ മുക്കുമെന്ന് ഉത്തര കൊറിയ, സംഘര്‍ഷാന്തരീക്ഷം വീണ്ടും

By എം രാഖി April 23rd, 2017

വാഷിംഗ്ടണ്‍: കൊറിയന്‍ മേഖലയിലെ യുദ്ധഭീതി ഒന്നുകൂടി രൂക്ഷമാക്കിക്കൊണ്ട്, അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണെ മുക്കുമെന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. കാള്‍ വിന്‍സണെ മാത്രമല്ല, അതിനൊപ്പം സൈനിക അഭ്യാസത്തിനു കൂടിയിട്ടുള്ള രണ്ടു ജാപ്പനീസ് യുദ്ധക്കപ്പലുകളെയും മുക്കും. ഒറ്റ അടികൊടുത്തുകൊണ്ട് കാള്‍ വിന്‍സണെ മുക്കി തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കാനറിയാമെന്നാണ് ഉത്തര കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രം പറയുന്നത്. ഓസ്‌ട്രേലിയയിലേക്കു പോയിരുന്ന കാള്‍ വിന്‍സണെ ഉത്തര കൊറിയന്‍ തീരത്...More »

Tags: ,

അഫ്ഗാനില്‍ സൈനിക താവളത്തിലെ ഭീകരാക്രമണം: മരണം 140 ആയി

April 22nd, 2017

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷരീഫ് സൈനിക ക്യാമ്പിനു നേരേ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ 140 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ താവളത്തില്‍ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. അഫ്ഗാനിസ്ഥാന്‍ സൈനികരുടെ വേഷത്തിലായിരുന്നു ഭീകരര്‍ എത്തിയത്. സൈനികരെ ആക്രമിച്ചു തട്ടിയെടുത്ത വാഹനത്തിലാണ് ഭീകരര്‍ എത്തിയത്. രാ...More »

Tags: , ,

മക്ക-ജിദ്ദ ഹൈവേയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് ഒരു മരണം

April 22nd, 2017

ജിദ്ദ: മക്ക-ജിദ്ദ ഹമറൈന്‍ എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ച പെട്രോള്‍ ടാങ്കറിനു തീപിടിച്ച് ഒരാള്‍ മരിച്ചു. ടാങ്കറിന്റെ ഡ്രൈവറാണ് മരിച്ചത്. ടാങ്കര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കു തീപിടിച്ചു. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം എത്തി. മറ്റിടങ്ങളിലേക്കു കൂടുതല്‍ തീപടരുന്നത് നിയന്ത്രിക്കുകയും ചെയ്തു. മക്കയില്‍ ഉംറയ്‌ക്കെത്തിയ നടി സോഫിയാ ഹയത്തിനു നേരേ ലൈംഗികാതിക്രമം    More »

Tags: , ,

മഹര്‍ സമൂഹ വിവാഹം ഏപ്രില്‍ 30 ന്

April 21st, 2017

ദുബായ് : മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹര്‍ സമൂഹ വിവാഹവും ബൈത്തുന്നൂര്‍ വീടുകളുടെ താക്കോല്‍ദാനവും ആംബുലന്‍സ് സമര്‍പ്പണവും ഏപ്രില്‍ 30 ന് നീലേശ്വരം പടന്നക്കാട് നടക്കും. ഐ എന്‍ എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ കേരള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്ര ശേഖരന്‍ ഉദ്ഘാടനം ചെയ്യും. നിര്‍ധരരായ യുവതികളുടെ നികാഹ് കര്‍മ്മത്തിന് അഖിലേന്ത്യാ സുന്നി ജംയിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാര്‍മ്മികത്തം വഹിക്കും...More »

Tags: ,

ജര്‍മനിയില്‍ ഉപരിപഠനത്തിനു പുറപ്പെട്ട യുവ ഡോക്ടര്‍ നെടുമ്പാശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചു

April 21st, 2017

പാലാ: നെടുമ്പാശേരിക്കു സമീപം പുല്ലുവഴിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് യുവ ഡോക്ടര്‍ മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസി (26)നാണ് ദാരുണ അന്ത്യമുണ്ടായത്. ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയ്ക്കു പോകുന്നതിനായുള്ള യാത്രാമദ്ധ്യേയാണ് ദുരന്തത്തത്തില്‍ പെട്ടത്. ഡോ. ആകാശിന്റെ അച്ഛനമ്മമാരും വാഹനത്തിലുണ്ടായിരുന്നു. പിതാവ് ടി.ടി. തോമസാണ് (ജോയി) കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും ഭാര്യ സൂസമ്മയേയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജര്‍...More »

Tags: , ,

വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കാന്‍ ഓസ്‌ട്രേലിയയും, ഇന്ത്യക്കാള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കും

April 18th, 2017

മെല്‍ബണ്‍: വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കാനൊരുങ്ങി ഓസ്‌ട്രേലിയയും. രാജ്യത്ത് വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 95,000 വിദേശ തൊഴിലാളികളെ പുതിയ നീക്കം ബാധിക്കും. പുതിയ വിസ പദ്ധതി ഉടന്‍ തന്നെ പ്രഖ്യാപിക്കും. കര്‍ശനമായ നിബന്ധനകളോടെയാവും വിസ ഇനി അനുവദിക്കുക. വിദേശ തൊഴിലാളികള്‍ക്ക് 457 എന്നറിയപ്പെടുന്ന വിസ പദ്ധതിയാണ് റദ്ദാക്കുന്നത്. തദ്ദേശീയരായ തൊഴിലാളികളെ ലഭിക്കാതെ വന്നാല്‍ വിദഗ്ധ തൊഴിലാളികളെ നാലു വര്‍ഷത്തേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന പദ്ധതിയാ...More »

Tags: , , ,

ഇന്ത്യന്‍ സമ്മര്‍ദ്ദത്തിന് ഒടുവില്‍ ബ്രിട്ടന്‍ വഴങ്ങി, വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, നാട്ടിലെത്തിക്കാന്‍ സിബിഐ സംഘം പുറപ്പെടുന്നു

April 18th, 2017

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളുടെ 9,000 കോടി രൂപ തട്ടിയ കേസില്‍ കിംഗ് ഫിഷര്‍ ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ വിജയ് മല്യയെ സ്‌കോട്‌ലന്‍ഡ് യാഡ് പൊലീസ് ലണ്ടനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. രാജ്യസഭാംഗമായ മല്യ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തിയാണ് മുങ്ങിയത്. മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് മല്യയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരി...More »

Tags: ,

ആഡംബരകപ്പലില്‍ കോടികളുടെ കിലുക്കമുള്ള വിവാഹം

April 17th, 2017

ദുബായ് : ദുബായിലെ കോടീശ്വരനും ദാനൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്റെ മകന്‍ അദേല്‍ സാജനും സനാ ഖാനും ആഡംബര ക്രൂയിസ് കപ്പലില്‍ വിവാഹിതരായി. ദാനൂബ് ഹോമിന്റെ ഡയറക്ടറാണ് അദേല്‍ സാജന്‍. മുന്‍ മിസ്സ് ഇന്ത്യയും കലാകാരിയും എഴുത്തുകാരിയുമാണ് സനാ ഖാന്‍. ക്രൂയിസ് കപ്പലില്‍ ചിത്രീകരിച്ച ഹിന്ദി സിനിമയായ ദില്‍ ദഡ്കനേ ദോയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോളിവുഡ് ആശയത്തില്‍ വിവാഹ ആഘോഷം ഒരുക്കിയത്. ഏപ്രില്‍ 6 മുതല്‍ 9 വരെ നടന്ന വിവാഹ ആഘോഷത്തില്‍ ബോളിവുഡിലെയും വ്യവസായ രംഗത്തെയും ആയിരത്തിലധികം പ്രമുഖ...More »

Tags: ,

മക്കയില്‍ ഉംറയ്‌ക്കെത്തിയ നടി സോഫിയാ ഹയത്തിനു നേരേ ലൈംഗികാതിക്രമം

April 16th, 2017

മക്ക: പ്രതിശ്രുത വരന്‍ വഌദിനൊപ്പം ഉംറ കര്‍മത്തിനെത്തിയ നടി സോഫിയാ ഹയത്തിനു നേരേ മക്കയില്‍ വച്ചു ലൈംഗികാതിക്രമം. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ, ഇന്‍സ്റ്റഗ്രാമിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ആള്‍ക്കൂട്ടത്തിനിടെ ഒരാള്‍ മോശമായ രീതിയില്‍ ശരീരത്തില്‍ ചേര്‍ന്നു നിന്നു. ഭയന്നു മാറിയപ്പോള്‍ ഇയാള്‍ കൂടുതല്‍ അടുത്തുവന്നു. ഇതോടെ താന്‍ ഭയന്ന് ബഹളംവച്ചു. ഇതിനിടെ ചില നല്ല മനുഷ്യര്‍ രക്ഷയ്ക്ക് എത്തി. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. അതിനാലാണ് ഈ മതത്തില്‍ വിശ്വസിക്കുന്...More »

Tags: