കൊല്‍ക്കത്തയ്ക്കു മുന്നില്‍ 82 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി വിരാട് കോലിയുടെ ടീം

April 23rd, 2017

കൊല്‍ക്കത്ത: ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 82 റണ്‍സിനു മുട്ടുകുത്തിച്ച് കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് ഐപിഎലില്‍ പുതിയ ചരിത്രമെഴുതി. 131/10 എന്ന നിലയില്‍ കറങ്ങി വീണ കൊല്‍ക്കത്തയ്ക്കു മുന്നില്‍ കേവലം 49 റണ്‍സ് മാത്രമെടുത്ത് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബി തകര്‍ച്ചയുടെ നെല്ലിപ്പടി കാണുകയായിരുന്നു. 9.4 ഓവറിലാണ് ബാംഗഌരിന്റെ ദുരന്തം പൂര്‍ത്തിയായത്. ഈഡന്‍ ഗാര്‍ഡനില്‍ 49 റണ്‍സ് എന്ന ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായത് വലിയ നാണക്കേടായി. ഗ്രാന്‍ഡ്‌ഹോം (4/3), ക്രിസ് വോക്‌സ്...More »


ഗുജറാത്തിനെ 26 റണ്‍സിനു വീഴ്ത്തി പഞ്ചാബ് ഐപിഎല്‍ പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക്

April 23rd, 2017

രാജ്‌കോട്ട്: ഗുജറാത്ത് ലയണ്‍സിനെ 26 റണ്‍സിനു പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്കുയര്‍ന്നു. 189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാനായത്. സ്‌കോര്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 188/7(20). ഗുജറാത്ത് ലയണ്‍സ് 162/7(20). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് പതര്‍ച്ചയോടെയാണ് തുടങ്ങിയത്. അവര്‍ക്ക് തുടക്കത്തില്‍തന്നെ മന്നന്‍ വോറയെ നഷ്ടമായി. തുടര്‍ന്ന് ഹാഷിം അംലയും ഷോണ്‍ മാര്‍ഷും ഗ്ലെന്‍ മാക്‌സ് വ...More »

Tags: ,

പഞ്ചാബിനെതിരെ മുംബയ്ക്ക് ഗംഭീരവിജയം, അംലയുടെ സെഞ്ച്വറി പാഴായി

April 21st, 2017

ഇന്‍ഡോര്‍: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബയ് ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് വിജയം. ബട്‌ലര്‍, റാണ എന്നിവരുടെ പ്രകടനമാണ് മുംബയെ വിജയത്തിലേക്കു നയിച്ചത്. ബട്‌ലര്‍ 77 റണ്‍സും റാണ 62 റണ്‍സും എടുത്തു. പര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.3 ഓവറില്‍ മുംബയ് വിജയം കൈപ്പിടിയിലൊതുക്കി. നേരത്തെ പഞ്ചാബ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുത്തു. 60 പന്തില്‍ 104 നേടി പുറത്താകാതെ നിന്ന ഹാഷിം അംലയാണ് പഞ്ചാബിന് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. ഷോണ്‍ മാര്‍ഷലും അംലയും ചേര്...More »

Tags: , ,

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം

April 20th, 2017

ഹൈദരാബാദ്: ഐപിഎല്ലില്‍ സൈണ്‍റൈസസ് ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് പരാജയപ്പെടുത്തിയത്. 192 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് ഹൈദരാബാദിനു നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ധവാന്‍-വില്ല്യംസണ്‍ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ ശക്തിയായി മാറിയത്. 14.2 ഓവറില്‍ 136 റണ്‍സാണ് കൂട്ടുകെട്ടിന്റെ സംഭാവന. ധവ...More »

Tags: , ,

ഗെയിലിനു ചരിത്രനേട്ടം, ട്വന്റി20യില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരം

April 20th, 2017

രാജ്‌കോട്ട്: ട്വന്റി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ഖ്യാതി ക്രിസ് ഗെയിലിനു സ്വന്തം. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 21 റണ്‍സ് വിജയം കുറിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതിനിടെയാണ് ഗെയില്‍ ഈ ചരിത്ര നേട്ടം കുറിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 192 റണ്‍സിന് പുറത്തായി. പത്താം ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണ് ബാംഗ്ലൂര്‍ കുറിച്ചത്. ഓപ്പണര്‍ ക്രിസ് ഗെയില്‍, ക്യാപ്റ്റന്‍ കോലി എന്ന...More »

Tags: ,

ശ്രീശാന്തിന്റെ വിലക്കു നീക്കില്ലെന്ന് ബിസിസിഐ, താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിനു തിരശ്ശീല വീഴുന്നു, ബിജെപിക്കു മൗനം

April 18th, 2017

മുംബയ്: ഐപിഎല്‍ കോഴക്കേസില്‍ പ്രതിക്കൂട്ടിലാവുകയും പിന്നീടു കുറ്റവിമുക്തനാവുകയും ചെയ്ത മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കു പിന്‍വലിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് ആവര്‍ത്തിച്ചു. ബിജെപിക്കു വേണ്ടി കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുക വരെ ചെയ്ത ശ്രീശാന്ത് ഇത്തരം ചില ലക്ഷ്യങ്ങള്‍ കൂടി വച്ചായിരുന്നു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പക്ഷേ, ഇപ്പോള്‍ തന്നെ ബിജെപി കൈയൊഴിഞ്ഞതില്‍ ശ്രീ ഖിന്നനാണ്. തനിക്കുവേണ്ടി ബിജെപി നേതൃത്വം ഇടപെടുമെന്ന് ശ്രീശാന്ത് കരുതിയെങ്...More »

Tags: ,

കൊല്‍ക്കത്തയുടെ കുതിപ്പില്‍ ഡല്‍ഹിക്ക് പരാജയം

April 17th, 2017

ഡല്‍ഹി: ഐപിഎല്ലില്‍ ആതിഥേയരായ ഡല്‍ഹിയെ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 169 വിജയലക്ഷ്യം ഒരു പന്ത് മാത്രം അവശേഷിക്കുമ്പോള്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തുടരെത്തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്തയുടെ രക്ഷകരായത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പത്താനും പാണ്ഡെയുമാണ്. അര്‍ധ സെഞ്ച്വറി നേടി നാലാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ശേഷമാണ് പത്താന്‍ മടങ്ങിയത്. 47 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു. സഞ്ജു സാംസണിന്റെ മികച്ച ...More »

Tags: , , ,

ഐപിഎല്‍: ഗുജറാത്തിനെതിരെ മുംബയ്ക്ക് ആറു വിക്കറ്റ് ജയം

April 16th, 2017

മുംബയ്: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് മുംബയ് ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 176 റണ്‍സ് നേടി. ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ ഗുജറാത്തിന് സമ്മാനിച്ചത്. ദിനേശ് കാര്‍ത്തിക്കും 26 പന്തില്‍ നിന്ന് 48 റണ്‍സ് നേടി ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ് മൂന്നു പന്തും ആറു വിക്കറ്റും അവശേഷിക്കേ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഗുജറാത്ത് ഫീല്‍ഡില...More »

Tags: , , ,

ഇന്ത്യക്കാര്‍ ഏറ്റുമുട്ടിയ സിംഗപ്പൂര്‍ ഓപ്പണില്‍ സായ് പ്രണീതിനു കിരീടം

April 16th, 2017

സിംഗപ്പൂര്‍: ഇന്ത്യക്കാര്‍ ഏറ്റുമുട്ടിയ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരിസില്‍ കടമ്പി ശ്രീകാന്തിനെ തോല്‍പിച്ച് സായ് പ്രണീത് കിരീടം ചൂടി. സ്‌കോര്‍ 17 21, 21 17, 21 12. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ സായ്, പിന്നീടുള്ള രണ്ട് സെറ്റുകളില്‍ വിജയിച്ചാണ് കിരീടം ചൂടിയത്. പ്രണീതിന്റെ ആദ്യ കിരീടമാണിത്. ഇന്ത്യന്‍ താരങ്ങള്‍ സൂപ്പര്‍ സീരീസില്‍ ആദ്യമായാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. മുന്‍ ലോക 26ാം നമ്പര്‍ താരമായ ഇന്തോനേഷ്യയുടെ ആന്റണി സിന്‍സുക ജിറ്റിങ്ങിനെ 21 13, 21 14 സ്‌കോറിന് തോല്‍പിച്ചാണ് ശ്രീകാന്ത് ഫൈനലില്‍ ഇട...More »

Tags:

ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഒന്നാമത്

April 15th, 2017

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സിന്റെ വിജയം. ഇതോടെ ഐപിഎല്‍ പത്താം സീസണില്‍ മൂന്നാമത്തെ ജയവുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി. റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങും കുല്‍ദീപ് യാദവിന്റെ സ്പിന്‍ ബൗളിങ്ങുമാണ് കൊല്‍ക്കത്തയ്ക്കു വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കു വേണ്ടി റോബിന്‍ ഉത്തപ്പ 39 പന്തില്‍ നിന്ന് 689 റണ്‍സും മനീഷ് പാണ്ഡെ 35 പന്തില്‍ നിന്ന് 49 റണ്‍സും നേടി. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത...More »

Tags: , ,