പക്ഷിപാതാളത്തിലെ സ്‌നേഹക്കാഴ്ചകള്‍

September 27th, 2013

വി.ആര്‍ രാജേഷ് കുമാര്‍ പക്ഷിപാതാളം കാണാന്‍ അവസരം ലഭിച്ചത് അടുത്തിടെയാണ്. ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു യാത്രയായിരുന്നു അത്. ഞങ്ങള്‍ ആറു പേരും ഒരു ഗൈഡും ചേര്‍ന്നാണ് പക്ഷിപാതാളത്തിലേക്ക് പോയത്. പക്ഷിപാതാളമെന്നാല്‍ പാതാളമാണോയെന്നാണ് ഫേസ് ബുക്കില്‍ ഫോട്ടോയിട്ടപ്പോള്‍ ഒരാള്‍ ചോദിച്ചത്. പക്ഷിപാതാളമെന്നാല്‍ വമ്പന്‍ പാറക്കെട്ടുകളാണ്. ഈ പാറക്കൂട്ടങ്ങളുടെയിടയില്‍ ഗുഹകളാണ്. ഈ പാറക്കെട്ടുകള്‍‌ക്കിടയിലൂടെ സഞ്ചരിക്കാം. പക്ഷെ, കുറച്ച് അധ്വാനമുണ്ട്. തിരുനെല്ലിക്കാട്ടിലാണ് പക്ഷിപാതാളം. പി. വല്‍സലയുടെ നോവലില്‍ പറഞ്ഞിരിക്...More »

Tags: ,

സ്വര്‍ഗം ഇതാ ഇവിടെയാണ്…

September 27th, 2013

ശിവ സ്വര്‍ഗം താണിറങ്ങി വന്നിരിക്കുകയാണോ എന്നു തോന്നും പാണ്ടിപ്പത്തിലെത്തിയാല്‍... അതിമനോഹരങ്ങളായ പുല്‍മേടുകള്‍ നിറഞ്ഞ കുന്നുകളുടെ സംഗമഭൂമിയാണ് പാണ്ടിപ്പത്ത്്. ഒരു കുന്നില്‍ നിന്നാല്‍ അടുത്ത കുന്നിലേക്കു പ്രകൃതി മാടിവിളിക്കും. ഒരിടത്തു വെയില്‍ നൃത്തം ചെയ്യുമ്പോള്‍ അടുത്ത ഇടത്ത് മഞ്ഞിന്റെ മറയായിരിക്കും. അതിനപ്പുറം വീണ്ടും വെയിലിന്റെ സ്വര്‍ണം ഉരുകിയൊലിക്കുന്നൊരു കുന്ന്. ഇങ്ങനെ വെയിലും പുകമഞ്ഞും ഏതു നട്ടുച്ചയ്ക്കു പോലും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കു നൃത്തം ചെയ്യുന്നതാണ് പാണ്ടിപ്പത്തിന്റെ പ്രത്യേകത. പ...More »

Tags: ,

മൂന്നാറില്‍ ആനക്കാലം

September 27th, 2013

മൂന്നാറിലെ ആനക്കാലം വൈഗന്യൂസ് പ്രതിനിധി സെബിന്‍സ്റ്റര്‍ ഫ്രാന്‍സിസിന്റെ ക്യാമറ കണ്ണിലൂടെ... പെരുമഴയ്ക്ക് അറുതിയായതോടെ മൂന്നാറിലേക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. കാട്ടാനകളുടെ നിറസാന്നിധ്യമാണ് ഇപ്പോള്‍ മൂന്നാറിന്റെ പ്രധാന ആകര്‍ഷണം. മൂന്നാര്‍ ടൗണിന്റെ സമീപ പ്രദേശങ്ങളില്‍ പോലും കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുകയാണ്. നട്ടുച്ചയ്ക്ക് പോലും റോഡില്‍ കാട്ടാനക്കൂട്ടത്തെ പ്രതീക്ഷിക്കാം. ഇത് തന്നെയാണിപ്പോള്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതും. കൂട്ടമായാണ് ആനകള്‍ എത്തുന്നത്. മിക്ക ആനക്കൂട്ടത്തിലും കുട്ടിയാന...More »

Tags: , , ,

ജലം വിനോദസഞ്ചാരത്തിന്റെ ജീവനാഡി : മന്ത്രി എ.പി. അനില്‍കുമാര്‍

September 27th, 2013

മഹേഷ്‌കുമാര്‍ . എസ് തിരുവനന്തപുരം : സെപ്തംബര്‍ 27 ലോക വിനോദസഞ്ചാരദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടവര്‍ ആഗോളതലത്തില്‍ വിനോദസഞ്ചാര ദിനം ആചരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിലെ സംരംഭകര്‍ക്കും സേവന ദാതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സര്‍വ്വോപരി സഞ്ചാര പ്രിയര്‍ക്കും സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി എ.പി. അനില്‍കുമാര്‍ ഹൃദ്യമായ വിനോദ സഞ്ചാര ദിനാശംസകള്‍ നേര്‍ന്നു. 'വിനോദസഞ്ചാരവും ജലവും: നമ്മുടെ പൊതു ഘടകങ്ങളുടെ സംരക്ഷണം'...More »

Tags: ,

സാരംഗിലേക്ക് ഒരു യാത്ര

August 20th, 2013

ഷഹിന്‍ പി എം കുറേ പണ്ട്. കാലത്തിന് ഇത്ര വേഗവും ദൂരത്തിന് ഇത്ര അടുപ്പവും ഇല്ലാത്ത കാലത്ത്, ജനകീയനെയും സെക്രട്ടറിയെയും പരിചയപ്പെടുന്നതിനും മുന്‍പ് മനസ്സില്‍ കയറിക്കൂടിയ ഒരാഗ്രഹമായിരുന്നു സാരംഗ് കാണുക എന്നത്. സുഹൃത്തുക്കളിലൂടെയും വായനയിലൂടെയും സാരംഗ് മനസ്സില്‍ വളര്‍ന്നു വലുതായിക്കൊണ്ടിരുന്നു. തിരക്കുകള്‍ ജീവിത വഴികള്‍ പലതാക്കിയെങ്കിലും സാരംഗ് മനസ്സിലെപ്പോഴും ഉണ്ടായിരുന്നു. വലിയ കാര്യങ്ങള്‍ പറയുകയും ചെറിയ കാര്യംപോലും ചെയ്യാതിരിക്കുകയും ചെയ്യുന്നവരുടെ കാലത്ത്, ചെറിയ കാര്യങ്ങള്‍ പറയുകയും അത് പ്രവര്‍ത്തിക്കുകയും ചെ...More »

Tags: , , ,