ടാറ്റയെ ഇനി എന്‍. ചന്ദ്രശേഖരന്‍ നയിക്കും

| Friday January 13th, 2017

മുംബയ് : ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറുമായിരുന്ന എന്‍. ചന്ദ്രശേഖരനെ ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു.

ടാറ്റ സണ്‍സ് ആസ്ഥാനമായ ബോംബെ ഹൗസില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

സൈറസ് മിസ്ത്രിയെ ഒക്ടടോബറില്‍ ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കിയ ശേഷം രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. സൈറസ് മിസ്ത്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങള്‍ തുടരുന്നതിനിടെയാണ് ചന്ദ്രശേഖരനു പുതിയ ചുമതല ലഭിച്ചിരിക്കുന്നത്.

പാഴ്‌സി വിഭാഗക്കാരനല്ലാത്ത, ഗ്രൂപ്പ് തലപ്പത്തെത്തുന്ന ആദ്യ ചെയര്‍മാനാണ് ചന്ദ്രശേഖരന്‍.

2009 മുതല്‍ അദ്ദേഹം ടിസിഎസിനെ നയിക്കുന്നുണ്ട്. ടിസിഎസിനു മികച്ച നേട്ടങ്ങള്‍ അദ്ദേഹം ഉണ്ടാക്കിയിരുന്നു. അതു തന്നെയാണ് പുതിയ നിയോഗത്തിലേക്കു വഴി തുറന്നത്. പക്ഷേ, മൊത്തം ഗ്രൂപ്പിനെ നയിക്കുക എളുപ്പ പണിയല്ലെന്ന് സൈറസ് മിസ്ത്രിയുടെ അനുഭവത്തിലൂടെ ചന്ദ്രശേഖരന്‍ അറിയുന്നുണ്ട്.

Comments

comments