മഹര്‍ സമൂഹ വിവാഹം ഏപ്രില്‍ 30 ന്

| Friday April 21st, 2017

ദുബായ് : മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹര്‍ സമൂഹ വിവാഹവും ബൈത്തുന്നൂര്‍ വീടുകളുടെ താക്കോല്‍ദാനവും ആംബുലന്‍സ് സമര്‍പ്പണവും ഏപ്രില്‍ 30 ന് നീലേശ്വരം പടന്നക്കാട് നടക്കും.

ഐ എന്‍ എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ കേരള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്ര ശേഖരന്‍ ഉദ്ഘാടനം ചെയ്യും. നിര്‍ധരരായ യുവതികളുടെ നികാഹ് കര്‍മ്മത്തിന് അഖിലേന്ത്യാ സുന്നി ജംയിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാര്‍മ്മികത്തം വഹിക്കും.

ബൈത്തുന്നൂര്‍ വീടുകളുടെ താക്കോല്‍ദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ , കര്‍ണാടക സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി യു ടി ഖാദര്‍ എന്നിവര്‍ നിര്‍വഹിക്കും. ഇന്ത്യന്‍ യൂണിയന്‍ നാഷണല്‍ ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ആംബുലന്‍സ് സമര്‍പ്പണം നടത്തും.

മാധ്യമ മേഖലയില്‍ നിന്നു സിറാജ് അബുദാബി ബ്യൂറോ ഇന്‍ചാര്‍ജ് റാശിദ് പൂമാടം, സാമൂഹ്യ മേഖലയില്‍ നിന്ന് ഇസ്മായില്‍ ഹാജി പടന്നക്കാട് , ശരീഫ് മുണ്ടോള്‍ , സുരേശന്‍ പടന്നക്കാട് , സുബൈര്‍ എം എന്നിവരെ ആദരിക്കും. കൂടാതെ മത , സാമൂഹ്യ ,സാംസ്‌കാരിക , മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. മഹറിന് മുന്നോടിയായി മൂന്ന് ദിവസം വിവിധ മതപണ്ഡിതന്മാരുടെ മതപ്രഭാഷണവും നടക്കും.

ഏപ്രില്‍ 30 ന് അഞ്ചു നിര്‍ധനരായ യുവതികളുടെ വിവാഹവും, നിര്‍ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവുമാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പടന്നക്കാട് മേഖലയിലെ നിര്‍ദ്ധനരും നിലാരംബരുമായ കുടുംബങ്ങളില്‍ നിന്നാണ് മഹറിന് അര്‍ഹരെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികളായ ജലീല്‍ പടന്നക്കാട് ,സിദീഖ് ബിന്‍ മൂസ ,ജമാല്‍ പടന്നക്കാട് , തഹ്‌സി പടന്നക്കാട് എന്നിവര്‍ അറിയിച്ചു

Comments

comments

Tags: ,