മൂന്നാല്‍ പൊളിക്കല്‍: മുഖ്യമന്ത്രി കളക്ടറെ വിളിച്ചു ശാസിച്ചു

| Thursday April 20th, 2017

തിരുവനന്തപുരം: മൂന്നാറില്‍ കുരിശ് പൊളിച്ചുമാറ്റിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊളിക്കല്‍ സര്‍ക്കാര്‍ നയമല്ല. ഏറ്റെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടം വിഷയത്തില്‍ കുറച്ചുകൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കേണ്ടതായിരുന്നു എന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്നാണ് വിവരം. ജില്ലാ കളക്ടറെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പൊളിച്ചുമാറ്റുന്നതിനു പകരം ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമിയെന്നു കാണിച്ച് ബോര്‍ഡ് വയ്ക്കുകയാണ് വേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.

കുരിശിനെതിരേ യുദ്ധം ചെയ്യുന്ന സര്‍ക്കാരല്ല ഇത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച…

കോട്ടയത്ത് പൊതുപരിപാടിയില്‍ സംസാരിക്കുമ്പോള്‍ ജില്ലാഭരണകൂടത്തിന്റെ നടപടിയെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചു.

വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്ന പ്രതീകമാണ് കുരിശ്. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ ഒരു വിഭാഗത്തിന് എതിരാണെന്ന തോന്നലുണ്ടാക്കാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാറില്‍ കുരിശു നാട്ടി കൈയേറിയിരുന്ന നൂറു കണക്കിന് ഏക്കര്‍ ഒഴിപ്പിച്ചു, നി…

 

 

Comments

comments

Tags: , ,