മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഷൂസും കയ്യിലെടുത്ത് പൊലീസ് ഓഫീസര്‍

| Friday January 6th, 2017

ഉജ്ജയ്ന്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഷൂസും കയ്യിലെടുത്ത് പൊലീസ് ഓഫീസര്‍. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചിത്രം വിവാദമായിട്ടുണ്ട്.

ഉജ്ജയ്‌നിലെ തപോവനില്‍ ബി.ജെ.പി സംഘടിപ്പിച്ച ക്യാമ്പില്‍ മുഖ്യമന്ത്രി പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്.

ക്യാമ്പിലേക്കുള്ള യാത്രക്കിടയില്‍ ജയിന സന്യാസിയുടെ ആശ്രമം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അതിനായി അദ്ദേഹം ഷൂസ് അഴിച്ചുമാറ്റി.

ആശ്രമം സന്ദര്‍ശിച്ച ശേഷം തിരിച്ചിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഷൂസുമായി പൊലീസ് ഓഫീസര്‍ വന്നു.

ക്യാമ്പിലേക്കു നടന്നു പോകാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നു. അതിനാല്‍ ഷൂസ് ധരിക്കാതെ മുഖ്യമന്ത്രി മുന്നോട്ടു നടന്നു. ഷൂസും കയ്യില്‍ പിടിച്ച് പൊലീസ് ഓഫീസര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.

ഇതിനിടയില്‍ ആരോ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷവും സമാനമായൊരു വിവാദത്തില്‍ ശിവരാജ് സിംഗ് ചൗഹാന്‍ അകപ്പെട്ടിരുന്നു. പന്ന ജില്ലയിലെ ഒരു നദി മുറിച്ചുകടക്കുന്നതിനായി സുരക്ഷാജീവനക്കാര്‍ അദ്ദേഹത്തെ കൈകളില്‍ എടുത്തുകൊണ്ടു പോകുന്ന ചിത്രമാണ് അന്ന് വ്യാപകമായി പ്രചരിച്ചത്.

Comments

comments

Tags: , , ,