കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേക്ക്

| Friday April 21st, 2017

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ബിജെപിയിലേക്ക്. മധ്യപ്രദേശില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് കമല്‍നാഥ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായും മറ്റു മുതിര്‍ന്ന നേതാക്കളുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.

കോണ്‍ഗ്രസില്‍ നേരിട്ട അവഗണനയാണ് ബിജെപിയില്‍ ചേരാന്‍ കമല്‍നാഥിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

അടുത്ത വര്‍ഷം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ കമല്‍നാഥിന്റെ ബിജെപി പ്രവേശം സഹായിക്കുമെന്ന കണക്കുകൂട്ടലാണ് ബിജെപിക്കുള്ളത്.

 

 

Comments

comments

Tags: , ,