മാനന്തവാടിയില്‍ പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ക്ക് സമുദായത്തിന്റെ ഊരുവിലക്ക്

| Sunday April 16th, 2017

മാനന്തവാടി: പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ക്ക് അതിന്റെ പേരില്‍ കഴിഞ്ഞ നാലരവര്‍ഷമായി സമുദായം വിലക്കുകല്‍പ്പിച്ചു. വയനാട് മാനന്തവാടി സ്വദേശികളായ അരുണും സുകന്യയുമാണ് ഊരുവിലക്കിനു വിധേയരായത്.

ഇരുവരും ഒരേ സമുദായത്തിലുള്ളവരാണെങ്കിലും വിവാഹം കഴിക്കുന്നതിനെ സമുദായം എതിര്‍ത്തു. തുടര്‍ന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിക്കുന്നത്.

ഇതോടെയാണ് ഇരുവരെയും സമുദായം വിലക്കിയത്. കുടുംബക്കാരെ പോലും ഇവരുമായി സഹകരിക്കുന്നത് വിലക്കി. അരുണിന്റെയും സുകന്യയുടെയും കാര്യത്തില്‍ ഇടപെട്ടാല്‍ സമുദായത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുകയും ചെയ്തു.

ഒരിക്കല്‍ ദമ്പതികളോടൊപ്പം ഭക്ഷണം കഴിച്ചതിന് സുകന്യയുടെ കുടുംബത്തെ മൂന്നു മാസം ജാതിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ദമ്പതികള്‍ തങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മൊബൈല്‍ ആപ്പിലൂടെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് സമുദായക്കാരെയും ദമ്പതികളെയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

 

 

Comments

comments

Tags: , , ,