വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം, ഉപാധികള്‍ ബാധകം

| Sunday January 1st, 2017

ന്യൂഡല്‍ഹി: പഴയ 500, 1000 രൂപ നോട്ടുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി.

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന ദിവസവും ഡിസംബര്‍ 30ന് അവസാനിച്ചുവെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

പണം മാറ്റാമെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ഫെമ നിയന്ത്രണങ്ങള്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ ഈ അവസരം ഉപയോഗപ്പെടുത്താം.

ഇതേസമയം, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ അനുമതിയില്ല.

2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും 2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തുള്ള എന്‍ആര്‍ഐക്കാര്‍ക്ക് ജൂണ്‍ 30 വരെയും അസാധു നോട്ടുകള്‍ മാറ്റിയെടുക്കാം.

ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനു ശേഷമാണ് റിസര്‍വ് ബാങ്ക് ഈ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്ക് പരിധിയില്ലാതെ പണം മാറ്റിയെടുക്കാന്‍ കഴിയും.

Comments

comments

Tags: ,