ഡല്‍ഹിക്കു മുന്നില്‍ മുട്ടിടിച്ചു വീണു, പുണെയുടെ പ്‌ളേ ഓഫ് സാദ്ധ്യത മങ്ങി

| Saturday May 13th, 2017

ന്യൂഡല്‍ഹി: ഐപിഎലില്‍ ഡല്‍ഹിയോട് ഏഴു റണ്‍സിനു തോറ്റതോടെ പുണെ സൂപ്പര്‍ ജയന്റിന്റെ പ്ലേഓഫ് സാധ്യതകള്‍ പ്രതിസന്ധിയിലായി.

169 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പുണെ 161ല്‍ എല്ലാവരും പുറത്തായി. ഡല്‍ഹിക്കാവട്ടെ പ്ലേ ഓഫ് സാധ്യത ഇല്ല.

സ്‌കോര്‍: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 168/8(20). റൈസിംഗ് പുണെ സൂപ്പര്‍ ജയ്ന്റ് 161/7(20).

അവസാന ഓവറില്‍ ജയിക്കാന്‍ പുണെയ്ക്ക് വേണ്ടിയിരുന്ന 25 റണ്‍സായിരുന്നു. മനോജ് തിവാരിയാണ് ബാറ്റേന്തിയത്. ആ ഓവറില്‍ 17 റണ്‍സ് എടുക്കാനേ തിവാരിക്കു കഴിഞ്ഞുള്ളൂ.

45 പന്തില്‍ 60 റണ്‍സ് നേടിയ തിവാരിയെ അവസാന പന്തില്‍ കമ്മിന്‍സിന് പുറത്താക്കി. സ്റ്റീവ് സ്മിത്ത് (38), ബെന്‍ സ്റ്റോക്‌സ് (33) എന്നിവരും പുണെക്കു വേണ്ടി മികച്ച പ്രകടനം നടത്തി. എംഎസ് ധോണി (5), അജിന്‍ക്യ രഹാനെ(0) എന്നിവര്‍ നിരാശപ്പെടുത്തി. സഹീര്‍ ഖാന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഡല്‍ഹിക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ഡല്‍ഹിയെ കരുണ്‍ നായര്‍ (45 പന്തില്‍ 64) രക്ഷിക്കുകയായിരുന്നു. കരുണ്‍ നായര്‍ ഒന്പത് ഫോറുകളാണ് അതിര്‍ത്തി കടത്തിയത്. ഋഷഭ് പന്ത് (22 പന്തില്‍ 36), മര്‍ലോണ്‍ സാമുവല്‍സ് (21 പന്തില്‍ 27) എന്നിരുടെ ബാറ്റിംഗും ഡല്‍ഹിക്കു മുതല്‍ക്കൂട്ടായി.

Delhi Daredevils (DD) produced a superb show with the ball to defend their total of 168/8 and beat Rising Pune Supergiant by 7 runs in their IPL 2017 match at the Feroz Shah Kotla Stadium in New Delhi. Get highlights of Delhi Daredevils vs Rising Pune Supergiant here. Karun Nair, Man of the Match: After we lost the two wickets, I had to play the whole 20 overs. The wicket was stopping a bit. Four of us at the top of the order are all the same age.

Comments

comments

Tags: ,