സംസ്ഥാനത്ത് ഡെങ്കിയും എച്ച്1എന്‍1 പനിയും പടരുന്നു

| Thursday April 20th, 2017

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച്1എന്‍1 പനിയും പടരുന്നു. ഈ മാസം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളില്‍ 52 ഉം തിരുവനന്തപുരം ജില്ലയിലാണ്.

തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ്. 109 പേര്‍ക്കാണ് കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്.

ഏപ്രിലില്‍ സംസ്ഥാനത്ത് എച്ച്1എന്‍1 ബാധിച്ച് 60 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം ഇരുവരെ 19 എച്ച്1എന്‍1 ബാധിത മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഡെങ്കിപ്പനിക്കും എച്ച്1എന്‍1 പനിക്കും എതിരെ ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആവശ്യത്തിനുള്ള മരുന്നകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. തദ്ദേശവകുപ്പും ആരോഗ്യവകുപ്പും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

 

 

Comments

comments

Tags: , , ,