ധനുഷ് മകനെന്ന ദമ്പതികളുടെ ഹര്‍ജി തള്ളി, മാസം 65,000 രൂപ വേണമെന്ന ആവശ്യം പ്രധാനമായത് കോടതിക്കു സംശയമുണ്ടാക്കി

| Friday April 21st, 2017

ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്നും മകനില്‍ നിന്നു ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് വൃദ്ധദന്പതികള്‍ ഫയല്‍ ചെയ്ത ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

മധുര നിവാസികളായ നിന്നുള്ള കതിരേശന്‍-മീനാക്ഷി ദന്പതികളുടെ ഹര്‍ജിയാണ് തള്ളിയത്.

ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നുമാണ് ഇവര്‍ പറയുന്നത്. മകന്‍ തങ്ങളുടേതാണെന്നു തെളിയിക്കുന്ന രേഖകളും ഇവര്‍ സമര്‍പ്പിച്ചിരുന്നു.

2016 നവംബറില്‍ മധുര മേലൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ഡി.എന്‍.എ ടെസറ്റ് നടത്താന്‍ തയ്യാറാണെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഡിഎന്‍എ ടെസ്റ്റിനു താന്‍ ഒരുക്കമല്ലെന്ന് ധനുഷ് കോടതിയില്‍ അറിയിച്ചു.

മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികള്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതാണ് കോടതിക്ക് ഇവരുടെ ആവശ്യത്തില്‍ സംശയം ജനിക്കാന്‍ കാരണമായത്.

Comments

comments

Tags: