ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി രണ്ടുമുതല്‍

| Monday December 23rd, 2013

 

ദുബൈ: ലോകപ്രസിദ്ധമായ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) ജനുവരി രണ്ടിന് ആരംഭിക്കും. പത്ത് ദശലക്ഷം ദിര്‍ഹം വില വരുന്ന സമ്മാനങ്ങളാണ് ഈ വര്‍ഷം നല്‍കുന്നത്. 32 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ 94 ആഡംബര കാറുകള്‍ സമ്മാനമായി നല്‍കും.ദിവസവും ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനമായും നല്‍കും.

ഫെബുവരി രണ്ട് വരെ നീണ്ടു നില്‍ക്കുന്ന ഡി.എസ്.എഫിനെത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കാനായി ഹോട്ടലുകളും വിമാന കമ്പനികളും ഒരുങ്ങി കഴിഞ്ഞു. ദുബൈയിലെ റോഡുകളെല്ലാം ഡി.എസ്.എഫിനെ വരവേല്‍ക്കാനായി ബഹുവര്‍ണ്ണ നിറത്തിലുള്ള ലൈറ്റുകള്‍ അടക്കമുള്ള തോരണങ്ങള്‍ തൂക്കാന്‍ തുടങ്ങി.

1996 മുതല്‍ 2012 വരെയുള്ള ഡി.എസ്.എഫ് വീക്ഷിക്കാനായി 47 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയതായി സംഘാടകര്‍ അറിയിച്ചു. ബോളിവുഡ് താരം നസ്‌റുദ്ദീന്‍ ഷായുടെ നേതൃത്വത്തിലുള്ള നാടക ഉല്‍സവം ജനുവരി 16 മുതല്‍ 18 വരെ മാള്‍ ഓഫ് എമിറേറ്റ്‌സില്‍ അരങ്ങേറും. തബല വിദ്വാന്‍ ഉസ്താദ് സക്കീര്‍ ഹുസ്സൈന്‍ ജനുവരി 25 ന് ജുമൈരയിലെ മദീനത്ത് അറീനയില്‍ പരിപാടി അവതരിപ്പിക്കും.
കൂടാതെ ഇതേ ചടങ്ങില്‍ ബോളിവുഡ് ഗായകനായ ശങ്കര്‍ മഹാദേവന്‍ അടക്കമുള്ളമുള്ളവരുടെ ഗാനമേളയും നടക്കും.

ജനുവരി 30 ന് ദുബയ് ഇന്ത്യന്‍ സ്‌ക്കൂളിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ ഹിന്ദി, ഉറുദു ഭാഷകളിലായി കവി സമ്മേളനവും നടക്കും.

 

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

 

 

വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡോളര്‍ സഹോദരീ ഭര്‍ത്താവിന്റെയാണെന്ന് ദിലീപ്

നികുതി വെട്ടിപ്പ്: ദിലീപിനെ ചോദ്യം ചെയ്യും

ലൈംഗികാരോപണം; ക്യാപ്റ്റന്‍ ടി.വി എഡിറ്ററെ അറസ്റ്റ് ചെയ്തു

ജയന്തിയെ രാഹുല്‍ കെട്ടുകെട്ടിച്ചു, വയലാര്‍ രവിയും രാജിവച്ചേക്കും

ഗുജറാത്ത് പിടിക്കാന്‍ ആം ആദ്മി, 26 ലോക്‌സഭാ സീറ്റിലും മത്സരിക്കും

അധികാരത്തിലെത്തിയാല്‍ വാഗ്ദാനങ്ങള്‍ പാലിക്കും: അരവിന്ദ് കെജ്രിവാള്‍

ഫഹദ് ഫാസിലിന്റെ അനുജനും സിനിമയിലേക്ക്

ജയസൂര്യ അന്ധനാവുന്നു

മുകേഷും ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നു

മോഡിക്ക് പറ്റിയ അബദ്ധങ്ങള്‍

Comments

comments

Tags: ,