സംസ്ഥാനത്ത് ഇ സിഗററ്റ് നിരോധനം, ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് നിര്‍ദ്ദേശം നല്‍കിയത്

| Thursday June 30th, 2016

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ സിഗററ്റ് നിരോധിക്കാന്‍ തീരുമാനിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ഇ സിഗററ്റിന്റെ ഉല്പാദനം, വില്പന, വിപണനം, പരസ്യം എന്നിവ നിരോധിച്ച് ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കു മന്ത്രി നിര്‍ദ്ദേശം നല്‍കി.

കാഴ്ചയില്‍ യഥാര്‍ത്ഥ സിഗററ്റിനോട് സാദൃശ്യമുള്ള ഇ സിഗററ്റ് ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം.

സംസ്ഥാനത്ത് ഇ സിഗററ്റ് വിപണി വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള തീരുമാനം.

കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ സിഗററ്റുകള്‍ ഉപയോഗിക്കുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്‌സ് മെന്റ് കണ്ടെത്തിയിരുന്നു.

 

 

Comments

comments

Tags: , ,