വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടാതെ തന്നെ റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു, യൂണിറ്റിന് 30 പൈസ വരെ കൂടാം

| Monday April 17th, 2017

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കേരളത്തില്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിച്ചു.

വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം. നിരക്ക് വര്‍ധന നാളെ പ്രാബല്യത്തില്‍ വരും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി.പി.എല്ലുകാര്‍ക്ക് നിരക്ക് വര്‍ധനയില്ല.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ഒന്നര രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കുക. നിലവില്‍ രണ്ടു രൂപ 80 പൈസയാണ് ഈടാക്കിയിരുന്നത്.

വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനക്ക് അപേക്ഷ നല്കാതെ തന്നെ സ്വന്തം നിലക്ക്് റഗുലേറ്ററി കമ്മിഷന്‍ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു.

Comments

comments

Tags: