വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

| Thursday August 14th, 2014

തിരുവനന്തപുരം: വൈദ്യുതിനിരക്കുകള്‍ കുത്തനെ കൂട്ടി. എല്ലാ വിഭാഗക്കാര്‍ക്കും ഇരുട്ടടിയാണ് വര്‍ദ്ധന. ശരാശരി എട്ടര ശതമാനം വര്‍ധനയാണ് വര്‍ദ്ധന.

ശനിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവായത്. 50ന്റെ ഗുണിതങ്ങളായി സ്ലാബുകള്‍ പുനക്രമീകരിച്ചു. 040 വരെയുള്ള യൂണിറ്റിന് 1.50 രൂപയും 4150 വരെ 2.80 രൂപയും, 51100 വരെ 3.20 രൂപയും ,101150 വരെ 4 രൂപയും 250 യൂണിറ്റന് മുകളില്‍ 5 രൂപയമാണ് പുതിയനിരക്ക്.

പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ യൂണിറ്റൊന്നിന് 5 രൂപ നല്‍കണം. 300 യൂണിറ്റിന് മുകളിലുള്ളവര്‍ 5.70 രൂപ നല്‍കണം. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് ചാര്‍ജ് വര്‍ദ്ധനയില്ല. ഇതുവഴി പ്രതിമാസം 900 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്.

1200 മുതല്‍ 1300വരെ കോടി രൂപ മറ്റ് മാര്‍ഗങ്ങളിലൂടെ സമാഹരിക്കാനും തീരുമാനമായിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ മറ്റ് സര്‍വീസുകള്‍ക്കുള്ള നിരക്കുകളും കുത്തനെ ഉയരും. സബ്‌സിഡി നിരക്ക് സൗജന്യം നിലവില്‍ 40 ലക്ഷത്തോളം പേര്‍ക്ക് ലഭിച്ചിരുന്നതാണ് ഇത് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമാക്കിയതോടെ വന്‍ ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് വരുക.

കെഎസ്ഇബി കമ്പനി വല്‍ക്കരിക്കുമ്പോള്‍ രൂപീകരിക്കേണ്ട പെന്‍ഷന്‍ ഫണ്ടും കമ്മീഷന്‍ അംഗീകരിച്ചു. 2,900 കോടി രൂപയുടെ റവന്യൂ കമ്മിയാണ് അടുത്തവര്‍ഷത്തേക്ക് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച കണക്കില്‍ പറഞ്ഞതെങ്കിലും കമീഷന്‍ അത് വെട്ടിക്കുറച്ചതായി അറിയുന്നു. 1,490 കോടിയോളം രൂപയുടെ അധികവരുമാനം ലഭിക്കാനുള്ള താരീഫ് പെറ്റീഷനാണ് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചത്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനുതന്നെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂലം മാറ്റിവച്ചതായിരുന്നു. മൂന്നംഗ റെഗുലേറ്ററി കമീഷനിലെ പി പരമേശ്വരനും മാത്യു ജോര്‍ജും വ്യാഴാഴ്ച വിരമിക്കുകയാണ്. ചെയര്‍മാന്‍ ടി എം മനോഹരന് മാത്രമായി നിരക്കുവര്‍ധന തീരുമാനിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് രണ്ടംഗങ്ങള്‍ വിരമിക്കുന്നതിനുമുമ്പ് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുത്താന്‍ റെഗുലേറ്ററി കമീഷന്‍ തീരുമാനിച്ചത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 24 ശതമാനവും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 10 ശതമാനവും കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 30 ശതമാനവുമാണ് വര്‍ധന.

 

 

Comments

comments

Tags: , , ,