ബാറുകള്‍ പൂട്ടിയ ശേഷം കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് ഋഷിരാജ് സിങ്, ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു

| Thursday April 20th, 2017

കൊച്ചി: ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെ ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. കേരളത്തില്‍ ലഹരിമരുന്നു കേസുകളില്‍ നാലിരട്ടി വര്‍ദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമല്ല. പെട്ടെന്ന് ആളുകളുടെ മദ്യപാനശീലം മാറ്റിയെടുക്കാനാവില്ല. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കിയ ഗുജറാത്തിലും ബിഹാറിലും ദിവസവും നിരവധി പേര്‍ വ്യാജമദ്യം കഴിച്ചുമരിക്കുന്നു.

കേരളത്തില്‍ ഏറ്റവുമധികം ലഹരിമരുന്ന് ഉപയോഗിക്കുന്ന നഗരം കൊച്ചിയാണ്. ഇന്ത്യയില്‍ ഏറ്റവും അധികം ലഹരിമരുന്ന് ഉപയോഗിക്കുന്ന നഗരങ്ങളില്‍ രണ്ടാം സ്ഥാനം കൊച്ചിക്കാണ്. തൊട്ടുമുന്നില്‍ അമൃത്സറാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണിത്.

കേരളത്തില്‍ ലഹരിമരുന്നു മാഫിയ പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു.

 

Comments

comments

Tags: , , , , , ,