കാമുകി പ്രണയം നിരസിച്ചു, സംഗീതജ്ഞന്‍ ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യചെയ്തു

| Tuesday May 16th, 2017

വാഷിങ്ടണ്‍: കാമുകി പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ സംഗീതജ്ഞന്‍ ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യചെയ്തു.

അമേരിക്കന്‍ ഗിറ്റാറിസ്റ്റ് ജാരഡ് മക് ലിമോറാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തത്. മരണദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ കാട്ടുകയും ചെയ്തു.

ശരീരത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം മുന്‍കാമുകിയെ കാണാന്‍ ഇയാള്‍ തിരക്കേറിയ ബാറിനുള്ളില്‍ ഓടിക്കയറി.

കാമുകിയെയും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു. ശരീരം മുഴുവന്‍ ഗുരുതരമായി പൊള്ളലേറ്റ ജാരഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

Comments

comments

Tags: , ,