ഹാജരില്ലെന്ന്, സ്പോർട്സ് ക്വാട്ടയിൽ ജോലി കിട്ടിയ ഫുട്ബോൾ താരം സി കെ വിനീതിനെ പിരിച്ചുവിടുന്നു

| Sunday May 14th, 2017

തിരുവനന്തപുരം: എജീസ് ഓഫീസിൽ ഓഡിറ്ററായ ഫുട്ബോൾ താരം സി കെ വിനീതിന് മതിയായ ഹാജരില്ലെന്ന കാരണത്താൽ ജോലിയിൽ നിന്നു പിരിച്ചുവിടാൻ അധികൃതരുടെ നീക്കം.

പിരിച്ചുവിടലിനുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. കാരണം കാണിക്കൽ നോട്ടീസ് വിനീതിനു കൈമാറിയിട്ടുണ്ട്.

എന്നാൽ, സ്പോർട്സ് ക്വാട്ടയിൽ ജോലി തന്നിട്ട് കളിക്കരുതെന്നു പറയുന്നതിൽ എന്തു ന്യായീകരണമെന്ന് വിനീത് ചോദിക്കുന്നു.

ജോലിക്കു വേണ്ടി കളി ഉപേക്ഷിക്കില്ലെന്ന് വിനീത് പറഞ്ഞു . ഇന്ത്യൻ ഫുട്ബോബോളർമാരിൽ ഏറ്റവും താരമൂല്യമുള്ള കളിക്കാരനാണ് വിനീത്.

Comments

comments