സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കലാഭവന്‍ മണിയുടെ ഔട്ട് ഹൗസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവിനെ ചോദ്യം ചെയ്യുന്നു

| Tuesday May 16th, 2017

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ വീട്ടിനടുത്തുള്ള ഔട്ട് ഹൗസില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരുന്നു.

യുവാവിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ 29ന് തന്നെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്ന് സിനിമയില്‍ അവസരം നല്കാമെന്നു പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറുന്നത്.

ഇക്കാര്യത്തില്‍ യുവതിയുടെ മൊഴിയുടെ നിജസ്ഥിതി കൂടി അറിഞ്ഞ ശേഷമേ തുടര്‍ നടപടി ഉണ്ടാവൂ എന്ന് പൊലീസ് പറഞ്ഞു.

വിജനസ്ഥലത്താണ് മണിയുടെ ഔട്ട് ഹൗസായ പാഡി സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വന്നെത്തുന്നവരെ പെട്ടെന്നു ശ്രദ്ധിക്കണമെന്നില്ലെന്നു പൊലീസ് പറയുന്നു.

മണി മരിച്ചത് ഈ ഔട്ട് ഹൗസില്‍ താമസിച്ചുവരുമ്പോഴാണ്. ഇവിടെ ഇപ്പോള്‍ മണിയുടെ സുഹൃത്തുക്കളൊന്നും എത്താറില്ല.

Comments

comments

Tags: