ഇന്റര്‍നാഷണല്‍ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം മലയാളി ബിസിനസ് ഗ്രൂപ്പിന്

| Saturday May 23rd, 2015

ദുബായ് : ലണ്ടന്‍ ആസ്ഥാനമായ അവാര്‍ഡ്‌സ് ഇന്റര്‍നാഷണലിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരത്തിന് ഗള്‍ഫിലെ മലയാളി ബിസിനസ് ഗ്രൂപ്പായ ഹൈമാട്രിക്‌സ് ഗ്രൂപ്പ് ഒഫ് കമ്പനീസ് അര്‍ഹമായി.

യു.എ.ഇ സര്‍ക്കാരിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
ദുബായ് ജുമൈറ ക്രീക്ക്‌സൈഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ നദീര്‍ അലി പുരസ്‌കാരം ഏറ്റുവാങ്ങി. യു.എ.ഇ. രാജകുടുംബാംഗം ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മഖ്ദൂം പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു.

നദീര്‍ അലി
നദീര്‍ അലി

കാലിബ്രേഷന്‍ രംഗത്തെ മികവിനാണ് പ്രൊഫഷണല്‍ സര്‍വീസസ് വിഭാഗത്തില്‍ ഹൈമാട്രിക്‌സിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. യു.എ.ഇയിലും ഗള്‍ഫിലെ മറ്റിടങ്ങളിലും അളവുതൂക്ക നിയന്ത്രണ മാനദണ്ഡങ്ങളുടെ മികവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുകയും പ്രാദേശിക ടാലന്റിനെ ഏകോപിപ്പിക്കുകയും ചെയ്തതിനാണ് പുരസ്‌കാരം.

തൃശൂര്‍ തിരുവില്വാമല സ്വദേശിയായ നദീര്‍ അലി പത്തു വര്‍ഷമായി ഗള്‍ഫില്‍ സംരംഭകനാണ്. സൗത്ത് ലൈവ് നെറ്റ്‌വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഭാര്യ: നബീന, മക്കള്‍: നസ്‌റിന്‍, അനീക്ക.

Comments

comments

Tags: ,