ഗ്യാസ്ട്രബിളിന് ഒറ്റമൂലി

By Health Desk | Wednesday December 7th, 2016

ശല്യക്കാരനാണ് ഗ്യാസ്ട്രബില്‍. ഇതിനു ലളിതമായ ചില വീട്ടുമാര്‍ഗ്ഗങ്ങളുണ്ട്. ചെറുചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്. വയറില്‍ ഗ്യാസ് രൂപപ്പെടാതിരിക്കാന്‍ ഇതുസഹായിക്കും.

പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ്ട്രബിള്‍ ഉണ്ടാകും. ഇവ മുളപ്പിച്ചുകഴിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം. മുളപ്പിക്കുമ്പോള്‍ പോഷകഗുണം വര്‍ദ്ധിക്കുകയും ചെയ്യും.

മദ്യവും പുകവലിയും പൂര്‍ണ്ണമായി ഉപേക്ഷിക്കണം. മാനസികസംഘര്‍ഷം ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും. യോഗ, ധ്യാനം എന്നിവ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കും.

ginger

* ഇഞ്ചി നീരില്‍ അല്പം നേന്‍ ചേര്‍ത്ത് കഴിക്കാം

* ഗ്രാമ്പൂ, പെരുംജീരകം, ഏലയ്ക്ക എന്നിവ ചവച്ചരച്ച് കഴിക്കാം. ദഹനത്തിന് ഇതു നല്ലതാണ്.

garlic-cloves

* വെളുത്തുള്ളി ചുട്ടുതിന്നുന്നത് ഗ്യാസ്ട്രബിള്‍ ശമിക്കാന്‍ ഉത്തമമാണ്.

* പുളിച്ച മോരില്‍ ജീരകം അരച്ചുചേര്‍ത്ത് കഴിക്കാം.

* ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്.

yoga

* വെളുത്തുള്ളി ചതച്ചിട്ട പാല്‍ രാത്രി ഉറങ്ങുന്ന സമയത്ത് കുടിക്കണം.

* തക്കാളി ജ്യൂസില്‍ അല്പം കുരുമുളക് പൊടിയും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

 

 

Comments

comments

Tags: , ,